
വാഷിംഗ്ടൺ : യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിക്കെതിരെ തിരിഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(Trump Calls Zelensky A 'Tyrant'). യുക്രെയിനിൽ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ ഔദ്യോഗിക സന്ദർശനവേളയിൽ വളരെ മോശമായാണ് സെലെൻസ്കി പെരുമാറിയതെന്ന് ട്രംപ് ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. യുക്രെയിനിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിന് പകരമായി യുക്രെയിനിലെ അപൂർവ്വ ധാതു മേഖലയിലേക്ക് യു.എസിന് പ്രവേശനം അനുവദിക്കുന്ന കരാറിന്റെ ചർച്ചയ്‌ക്കെത്തിയതായിരുന്നു സ്കോട്ട് ബെസന്റ. എന്നാൽ ഈ സമയം സെലെൻസ്കി ഉറങ്ങുകയായിരുന്നതിനാൽ കാണാൻ സാധിച്ചില്ല. മാത്രമല്ല; സെലെൻസ്കി രേഖകളിൽ ഒപ്പിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഒപ്പം സെലെൻസ്‌കിയെ ട്രംപ് കഴിഞ്ഞ ദിവസം 'സ്വേച്ഛാധിപതി"യെന്ന് വിളിക്കുകയും ചെയ്തിരുന്നു.