
വാഷിങ്ടണ്‍: വിദേശ വിദ്യാർത്ഥികൾക്കെതിരെ യുഎസ് ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളിൽ ആശങ്കയോടെ ഇന്ത്യൻ വിദ്യാർത്ഥികൾ. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (AILA) പുറത്തു വരുന്ന റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ കുടുതലും ഇന്ത്യൻ വിദ്യാർത്ഥികളുടേതാണ്. ഈയടുത്തിടെ 327 സ്റ്റുഡന്റ് വിസകളാണ് ട്രംപ് ഭരണകൂടം റദ്ദാക്കിയത്.
റദ്ദാക്കിയ വിസകളിൽ 14 ശതമാനം ചൈനയിൽ നിന്നുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് മുന്നിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ.
ക്യാംപസിലെ പ്രതിഷേധങ്ങളിൽപ്പോലും പങ്കെടുക്കാത്തവരെയടക്കം തെറ്റായി മുദ്ര കുത്തുന്നുവെന്നും ആരോപണമുണ്ട്. സോഷ്യൽ മീഡിയ വഴിയും പലസ്തീൻ ഉൾപ്പെടെയുള്ള വിഷയത്തിലുള്ള വിദ്യാർത്ഥികളുടെ പ്രതികരണങ്ങൾ പോലും സർക്കാർ ഏജൻസിസ് നിരീക്ഷിച്ച് വരികയാണ്. വിസ റദ്ദാക്കുന്ന പുതിയ നടപടി ടെക്സസ്, കാലിഫോർണിയ, ന്യൂയോർക്ക്, മിഷിഗൺ, അരിസോണ എന്നീ നഗരങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.