സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഉയര്‍ന്ന തീരുവ ഒഴിവാക്കി ട്രംപ് ഭരണകൂടം

ചൈനയില്‍ നിന്നുമുള്ള ഉപകരണങ്ങളാണ് ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.
donald trump tariff
Published on

വാഷിങ്ടണ്‍: ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി ട്രംപ് ഭരണകൂടം.കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ ഉയർന്നാൽ യു.എസ് ടെക് കമ്പനികളെ വലിയ രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന് കാരണം.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.സെമി കണ്ടക്ടറുകള്‍, സോണാര്‍ സെല്ലുകള്‍ എന്നിവ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ,ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ തുടങ്ങിയവയാണ് ഉയര്‍ന്ന തീരുവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്.

അതെ സമയം, ട്രംപിന്റെ ഉയര്‍ന്ന തീരുവമൂലം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങ്ങും വലിയ പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഐഫോണിന്റെ ഏറ്റവും വലിയ വിപണി യു.എസ്സ്.എന്നാല്‍ അമേരിക്കയില്‍ വിറ്റഴിക്കാനുള്ള ഐഫോണുകളില്‍ 80 ശതമാനവും നിര്‍മിക്കപ്പെടുന്നത് ചൈനയിലാണ്.

അവശേഷിക്കുന്ന 20 ശതമാനം ഇന്ത്യയിലും. ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഫോണുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം ചൈനയില്‍ നിന്ന് മാറ്റുമെന്ന് വാർത്തകളുണ്ട്. ചൈനയ്ക്ക് പുറമെ ഇന്ത്യയും വിയറ്റ്‌നാമുമാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിര്‍മാണ ഹബ്ബുകള്‍.

Related Stories

No stories found.
Times Kerala
timeskerala.com