
ഒട്ടാവ: ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയുമായും വ്യാപാര കരാറുകളില്‍ യുഎസുമായി വലിയ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് ജസ്റ്റിന്‍ ട്രൂഡോ.വിവാദങ്ങൾക്കിടയിലായിരുന്നു ട്രൂഡോയുടെ രാജി.ഇതിന് ശേഷം ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു.
ഇപ്പോൾ ഇതാ ജസ്റ്റിന്‍ ട്രൂഡോയുടെ ഒരു വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.വീഡിയോയില്‍ ജസ്റ്റിന്‍ ട്രൂഡോ നാവ് പുറത്തേക്ക് നീട്ടി ഒരു കസേരയും താങ്ങിപ്പിടിച്ച് പാർലമെന്‍റിന് പുറത്തേക്ക് പോകുന്നതായിരുന്നു ചിത്രം.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോയാണ് ചിത്രം പകര്‍ത്തിയത്.എന്നിട്ട് അദ്ദേഹം ഇങ്ങനെ എഴുതി, ' 2025 മാർച്ച് 10 -ന് കാനഡയിലെ ഒട്ടാവയിലെ പാർലമെന്‍റ് ഹില്ലിലെ ഹൗസ് ഓഫ് കോമൺസിൽ നിന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്‍റെ കസേരയുമായി പോകുന്നു.
ട്രൂഡോയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.