
ന്യൂഡൽഹി: പാകിസ്ഥാനിൽ ഇസ്ലാമാബാദ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി(Train derails). ലാഹോറിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ലാഹോർ സ്റ്റേഷനിൽ നിന്നും എടുത്ത് നിമിഷങ്ങൾക്കകമാണ് അപകടം നടന്നത്.
അപകടത്തിൽ 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. 10 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി.