മെക്സിക്കോ : സെൻട്രൽ മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡക്കർ ബസിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ പത്ത് പേർ മരിച്ചു.ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.ട്രെയിനിന് മുന്നിലൂടെ കടന്നുപോകാൻ ശ്രമിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 61 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്.
അറ്റ്ലാകോമുൽകോ പട്ടണത്തിനും സമീപമുള്ള ഹൈവേയിലെ വ്യാവസായിക മേഖലയിലാണ് അപകടം സംഭവിച്ചത്.സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.