
പാരീസ്: രാജ്യത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്നതിനാൽ പാരീസിലെ ഈഫൽ ടവറിന്റെ മുകൾഭാഗം അടച്ചു(Heatwave). അടുത്ത രണ്ട് ദിവസത്തേക്കാണ് അടച്ചിടുക. ഈ ദിവസങ്ങളിൽ സന്ദര്ശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് തലസ്ഥാനത്ത് ഇന്ന് പകൽ രേഖപെടുത്തിയ താപനില 41 ഡിഗ്രിയാണ്.
സഹാറൻ കാറ്റിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം വർധിക്കാനാണ് സാധ്യത. ഇതേ തുടർന്ന് പാരീസിലും മറ്റ് 15 പ്രദേശങ്ങളിലും ഫ്രാൻസിന്റെ ദേശീയ കാലാവസ്ഥാ ഏജൻസി റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ചൂട് തുടരുന്നതിനാൽ ഏകദേശം 1,350 ഫ്രഞ്ച് സ്കൂളുകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചതായാണ് വിവരം.