Top 5 Nobel-Winning Countries

നോബൽ സമ്മാന വേദിയിൽ ആധിപത്യം സ്ഥാപിച്ച രാജ്യങ്ങൾ; അറിയാം ഏറ്റവും കൂടുതൽ നോബൽ സമ്മാന ജയതാക്കൾ ഉള്ള അഞ്ചു രാജ്യങ്ങൾ ഏതൊക്കെയെന്ന് |Top 5 Nobel-Winning Countries

Published on

മനുഷ്യരാശിയുടെ ഉന്നമനത്തിനായി മികച്ച സംഭാവനകൾ നൽകിയവർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് നോബൽ സമ്മാനം. പുതിയ നോബൽ സമ്മാന പ്രഖ്യാപനങ്ങൾ ലോക ജനതയിൽ ആവേശമുയർത്തിയിരിക്കുകയാണ്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. അൽഫ്രഡ് നോബലിന്റെ ഓർമ്മയ്ക്കായി 1901 ലാണ് നോബൽ സമ്മാനങ്ങൾ കൊടുത്തു തുടങ്ങുന്നത്. ഈ വർഷം ലോകം വീണ്ടും നോബൽ ജേതാക്കളെ വാഴ്ത്തുമ്പോൾ, ലോകത്തിൽ ഏറ്റവും കൂടുതൽ നോബൽ സമ്മാന ജയതാക്കൾ ഉള്ള രാജ്യം ഏതൊക്കെയാണ് അറിഞ്ഞാലോ. (Top 5 Nobel-Winning Countries)

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

നോബൽ സമ്മാനം ഏറ്റവുമധികം സ്വന്തമാക്കിയ രാജ്യമാണ് അമേരിക്ക. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ സർവ്വകലാശാലകളും, ശാസ്ത്ര മേഖലകളിലെ വൻതോതിലുള്ള നിക്ഷേപവും, ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കാനുള്ള കഴിവും അമേരിക്കയുടെ ഈ ആധിപത്യത്തിന് പിന്നിലെ പ്രധാന കാരണമാണ്. 423 നോബൽ ജേതാക്കളാണ് അമേരിക്കയിലുള്ളത്. 1906-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റ് ആയിരുന്നു നോബൽ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കക്കാരൻ. ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം വിഭാഗങ്ങളിലാണ് രാജ്യത്തിന് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളത്.

യുണൈറ്റഡ് കിംഗ്ഡം

അക്കാദമിക പാരമ്പര്യത്തിലും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിലും ശക്തമായ ചരിത്രമുള്ള രാജ്യമാണ് യുകെ. നോബൽ ജേതാക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഈ രാജ്യം. ഇതുവരെ 143 നോബൽ സമ്മാങ്ങളാണ് രാജ്യം സ്വന്തമാക്കിയത്. 1902 ൽ റൊണാൾഡ് റോസ് ആയിരുന്നു ആദ്യമായി നോബൽ സമ്മാനം നേടുന്ന ആദ്യ ബ്രിട്ടീഷുകാരൻ. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നി മേഖലകളിലാണ് ഏറ്റവും കൂടുതൽ നോബൽ സമ്മങ്ങൾ ലഭിച്ചിട്ടുള്ളത്.

ജർമ്മനി

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ശാസ്ത്ര ഗവേഷണത്തിൽ ലോകത്തെ നയിച്ച രാജ്യങ്ങളിലൊന്നായിരുന്നു ജർമ്മനി. ജർമ്മൻ സർവ്വകലാശാലകളും ഗവേഷണശാലകളും ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നോബൽ സമ്മാനം നൽകിത്തുടങ്ങിയ 1901-ൽ തന്നെ ജർമ്മനി രണ്ട് പുരസ്കാരങ്ങൾ നേടി ചരിത്രം കുറിച്ചിരുന്നു. എമിൽ വോൺ ബെഹ്രിംഗ്, വിൽഹെം കോൺറാഡ് റോണ്ട്ജൻ എന്നിവർക്കാണ് നോബൽ സമ്മാനം ആദ്യമായി ലഭിക്കുന്നത്.

ഫ്രാൻസ്

ദാർശനികവും സാംസ്കാരികവുമായ പാരമ്പര്യത്തിനും പേരുകേട്ട രാജ്യമാണ് ഫ്രാൻസ്. 1901-ൽ ഫ്രാൻസും നോബൽ സമ്മാന ജേതാവായിരുന്നു. 1901-ൽ സള്ളി പ്രൂഡോമിന് സാഹിത്യത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ലഭിച്ചു. 1901-ൽ ഫ്രെഡറിക് പാസി ആദ്യത്തെ സമാധാന നോബൽ സമ്മാനത്തിന്റെ സഹ-സ്വീകർത്താവ് ആയിരുന്നു. അകെ മൊത്തം 75 നോബൽ സമ്മാന ജയത്താക്കളാണ് ഫ്രാൻസിലുള്ളത്.

സ്വീഡൻ

ആൽഫ്രഡ് നോബലിന്റെ ജന്മനാടാണ് സ്വീഡൻ. നോബൽ സമ്മാന നിർണ്ണയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു രാജ്യമായ സ്വീഡന് അഞ്ചാം സ്ഥാനമാണ്. 1903-ലാണ് സ്വീഡന് ആദ്യ നോബൽ സമ്മാനം ലഭിച്ചത്. 1903-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച് സ്വാന്റേ അർഹെനിയസ് ആണ് നോബൽ സമ്മാനം നേടിയ ആദ്യത്തെ സ്വീഡിഷുക്കാരൻ. സ്വീഡന് 34 നോബൽ സമ്മാന ജയതാക്കളാണ് ഉള്ളത്.

Summary: The top five Nobel-winning countries are the United States, United Kingdom, Germany, France, and Sweden. These nations have led global progress through groundbreaking discoveries in science, literature, and peace. Their legacy reflects humanity’s pursuit of knowledge, creativity, and compassion.

Times Kerala
timeskerala.com