ടെഹ്റാനിൽ ശക്തമായ ആക്രമണം ഉണ്ടാകും ; ജനങ്ങളോട് നഗരമൊഴിയാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു |Iran-Israel conflict

നഗരത്തിലെ ജനങ്ങളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ്.
Benjamin Netanyahu
Published on

ടെഹ്‌റാന്‍ : ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാന്റെ വ്യോമപരിധി പിടിച്ചടക്കി ഇസ്രയേല്‍ സേന.ഇതേ തുടർന്ന് നഗരത്തിലെ ജനങ്ങളോട് എത്രയുംവേഗം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.

ടെഹ്‌റാനുമേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്നും അതിനുമുമ്പ് ജനങ്ങള്‍ അവിടെനിന്നും ഒഴിഞ്ഞുപോകണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാകുകയാണ് . ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും ഇസ്രയേല്‍ പ്രതിരോധസേന തകര്‍ത്തതായി റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com