അഞ്ചാം വയസ്സിൽ അവളൊരു കുഞ്ഞിന് ജന്മം നൽകി! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ‘ലിന മെഡീന’യുടെ കഥ | Lina Medina

ലിനയ്ക്ക് വെറും എട്ടുമാസം മാത്രം പ്രായമുള്ളപ്പോൾ ആദ്യത്തെ ആർത്തവം ഉണ്ടായതെന്ന് ഡോക്ടർ എഡ്മുണ്ടോ എസ്കോമൽ ഒരു മെഡിക്കൽ ജേണലിനു നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്
lina
Published on

പെറുവിലെ ടിക്രാപ്പോ എന്ന കൊച്ചു ഗ്രാമത്തിൽ ലിന എന്ന ഒരു കൊച്ചു പെൺകുട്ടി അവളുടെ കുടുംബത്തോട് ഒപ്പം സന്തോഷമായി ജീവിച്ചിരുന്നു. തന്റെ പാവകളും കളിപ്പാട്ടങ്ങളെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ലിനയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. ടിബുറെലോ മെഡീനയുടെയും വിക്ടോറിയ ലോസിയയുടെയും ഒൻപതു മക്കളിൽ രണ്ടാമത്തെ കുഞ്ഞായിരുന്നു ലിന മെഡീന ((Lina Medina).


ഒരിക്കൽ ലിനയുടെ മാതാപിതാക്കൾ മകളുടെ വയർ അസാധാരണമായി വിർതിരിക്കുന്നത് ശ്രദ്ധിക്കാൻ ഇടയായി. മകളുടെ വയറ്റിൽ മുഴയുണ്ടാകാം എന്ന് പേടിച്ച അവർ അവളുയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നു. ഡോക്ടർ ലിനയെ ആദ്യം പരിശോധിച്ചപ്പോൾ കരുതിയതും കുട്ടിയുടെ വയറിൽ മുഴയുണ്ടാകും എന്ന് തന്നെയാണ്. എന്നാൽ ഡോക്ടർ മറ്റു പരിശോധനകൾക്കു കൂടി ലിനയെ വിധേയമാക്കിയപ്പോൾ ആണ് ആ ഞെട്ടിക്കുന്ന സത്യം അവർ മനസിലാക്കുന്നത്, ലിന ഏഴു മാസം ഗർഭിണയാണ്. തങ്ങളുടെ മകൾ ഗർഭിണിയാണ് എന്ന വാർത്ത ആ മാതാപിതാക്കളെ ആക്കെ തകർത്തു.

എങ്ങനെയാണ് അഞ്ചു വയസു മാത്രം പ്രായമുള്ള തങ്ങളുടെ മകൾ ഏഴു മാസം ഗർഭിണിയാക്കുക എന്ന ഞെട്ടലിലായിരുന്നു ലിനയുടെ മാതാപിതാക്കൾ. 1939 മെയ് 14ന് ലിന സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി, അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന വിശേഷണവും ആ അഞ്ചു വയസ്സുകാരിക്ക് സ്വന്തമായി. എന്നാൽ ലിനയുടെ കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്നു ഇതുവരെയും ആർക്കും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ലോക ശ്രദ്ധ ഒരുപാട് പിടിച്ചു പറ്റിയ ലിനയുടെ ജീവിതം ചുരുളഴിയാത്ത കഥയായി തുടരുന്നു.

പെറുവിലെ ടിക്രാപ്പോ ഗ്രാമത്തിൽ 1933 സെപ്റ്റംബർ 23 ന് ജനിച്ച ലിന മെഡീന വളരെ ചെറുപ്രായത്തിൽ തന്നെ ഗർഭിണിയായത് അവളുടെ പ്രിയപ്പെട്ടവർക്കും വളരെയധികം വിഷമവും അസ്വസ്ഥതയുണ്ടാക്കി. എന്നാൽ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റുകൾക്ക് എങ്ങനെയാണ് വെറും അഞ്ചു വയസു മാത്രമുള്ള പെൺകുട്ടിക്ക് ഗർഭിണിയാകുവാൻ സാധിക്കുക എന്ന അതിശയത്തിലായിരുന്നു.
ലിനയ്ക്ക് പ്രീകോസിയസ് പ്യൂബർട്ടി അഥവാ അകാല യൗവനം എന്ന അപൂർവ ജനിതക അവസ്ഥയുണ്ടെന്നും ഇത് മൂലം കുട്ടിയുടെ ശരീരം വളരെ വേഗത്തിൽ വളർച്ച പ്രാപിക്കുന്നു. അങ്ങനെ മുതിർന്നവരെ പോലെ ശാരീരിക ഘടനയിൽ തന്നെ മാറ്റമുണ്ടാകുന്നു. എന്നാൽ ചിലരിൽ അത്തരം ശാരീരിക വളർച്ച പ്രത്യക്ഷത്തിൽ കാണുവാൻ സാധിക്കില്ല. അത്തരം അവസ്ഥയാണ് ലിനയെയും ബാധിച്ചത്.

ലിനയ്ക്ക് വെറും എട്ടുമാസം മാത്രം പ്രായമുള്ളപ്പോൾ ആദ്യത്തെ ആർത്തവം ഉണ്ടായതെന്ന് ഡോക്ടർ എഡ്മുണ്ടോ എസ്കോമൽ ഒരു മെഡിക്കൽ ജേണലിനു നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ആർത്തവം ആരംഭിക്കുമ്പോൾ ലിനയ്‌ക്ക് മൂന്ന് വയസ്സായിരുന്നുവെന്ന് മറ്റ് ചിലർ അവകാശപ്പെടുന്നു. ലിനയുടെ പ്രായം അഞ്ചായിരുന്നെങ്കിൽ പോലും ആ കുഞ്ഞിന്റെ ശരീരം കൗമാരപ്രായത്തിൽ പെൺകുട്ടികളെ പോലെയായിരുന്നു.

ലിനയുടെ കുഞ്ഞിൻ്റെ പിതാവ് ആരായിരുന്നു?

വളരെ ചെറുപ്രായത്തിൽ ഒരു കുട്ടി ഗർഭിണി ആകണമെങ്കിൽ അതിനു പിന്നിൽ ആരും അറിയാതെപോയ ചില വേദനിപ്പിക്കുന്ന സത്യങ്ങൾ ഉണ്ടാകും. ആരാകും ഒരു പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചത്. അവൾ ലൈംഗിക അതിക്രമണത്തിന് ഇരയായി എന്നത് വ്യക്തമാണ്. അകാല യൗവനം ലിന മെഡീന ഗർഭിണിയായതെങ്ങനെയെന്ന് ഭാഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും. എന്നാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകുന്നില്ല, ഒന്നും വ്യക്തമാക്കുന്നുമില്ല.

മെഡീന ഒരിക്കലും തൻ്റെ ഡോക്ടർമാരോടോ മാതാപിതാക്കളോടോ കുട്ടിയുടെ പിതാവ് ആരാണെന്നോ തന്നെ ഗർഭാവസ്ഥയിലേക്ക് നയിച്ച ആക്രമണത്തെ കുറിച്ചോ പറഞ്ഞിട്ടില്ല. എന്നാൽ വളരെ ചെറുപ്പം ആയതുകൊണ്ട് തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും പറയുവാൻ ആ കുഞ്ഞിന് അറിയില്ലായിരുന്നു എന്നതാണ് സത്യം. ആരോ അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുകയും അവളുടെ ജീവിതം തന്നെ നശിപ്പിക്കുകയും ചെയ്തു.

വെള്ളിപ്പണിക്കാരനായിരുന്ന ലിനയുടെ പിതാവ് ടിബുറെലോ, തൻ്റെ മകളെ ബലാത്സംഗം ചെയ്തതായി സംശയിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പിതാവ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ കണ്ടെത്താനാകാതെ വന്നതോടെ അദ്ദേഹത്തെ വിട്ടയക്കുകയും അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കുകയും ചെയ്തു. താൻ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ടിബുറെലോ മെഡീന ശക്തമായി വാദിച്ചിരുന്നു. ചില വാർത്താ ഏജൻസികൾ അനുമാനിക്കുന്നത് മദീന അവളുടെ ഗ്രാമത്തിന് സമീപം നടന്നഏതോ ആഘോഷത്തിനിടെ ആക്രമിക്കപ്പെട്ടതാകാമെന്നാണ്. എന്നിരുന്നാലും, ഇത് ഒരിക്കലും തെളിയിക്കപ്പെട്ടില്ല.


ലിന ജന്മം നൽകിയ ആൺകുഞ്ഞിന് ജെറാർഡോ എന്ന് പേരിട്ടു. ആശുപത്രി ചികിത്സയ്ക്ക് ശേഷം തിരികെ ലിനയും കുഞ്ഞും അവരുടെ നാട്ടിൽ എത്തി. ജെറാർഡോ തീർത്തും ആരോഗ്യവനായ കുഞ്ഞായിരുന്നു ജെറാർഡോ. ജെറാർഡോയ്ക്ക് പത്തു വയസുവരെ അവൻ ലിന തന്റെ സഹോദരിയാണ് എന്ന് കരുതി. പതിയെ അവനും ആ സത്യം തിരിച്ചറിഞ്ഞു.


അഞ്ച് വയസ്സും ഏഴ് മാസവും 21 ദിവസവും പ്രായമുള്ളപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ. വളരെയധികം മാധ്യമ പ്രാധാന്യം ലഭിച്ചിരുന്നു അഞ്ചു വയസുകാരി അമ്മായപ്പൊൾ. നിരവധി പത്രങ്ങൾ അവരുടേതായ രീതിയിൽ ലിനയുടെ ജീവിതത്തെ വളച്ചൊടിച്ചു. കുടംബത്തിന്റെ കഷ്ട്ടപ്പാടോ വേദനയോ കാണുവാൻ ആരും തന്നെ ഇല്ലായിരുന്നു. ഒരുപക്ഷെ തുറിച്ചുനോക്കുന്നു കണ്ണുകളോടും കുത്തുവാക്കുകളോടും വെറുപ്പായതു കൊണ്ടാകാം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ലിന എവിടെയോ ജീവിക്കുന്നുണ്ടാകാം.

Summary

Lina Medina, born on September 23, 1933, in the small Peruvian village of Ticrapo, is known as the world’s youngest confirmed mother. At just five years and seven months old, she gave birth to a healthy baby boy via cesarean section on May 14, 1939.

Related Stories

No stories found.
Times Kerala
timeskerala.com