
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും(Pope Francis). റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലാണ് മാർപാപ്പ അന്ത്യവിശ്രമം കൊള്ളുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 (പ്രാദേശികസമയം 10) ന് സംസ്കാരശുശ്രൂഷകൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ച് ആരംഭിക്കും. ശേഷം റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോകും.
മാർപാപ്പയ്യുടെ പൊതുദർശനം അവസാനിപ്പിച്ചു കൊണ്ട് കമർലെങ്കോ കര്‍ദിനാള്‍ കെവിൻ ഫാരെലൻ മൃതദേഹപേടകം അടച്ചു. ഇന്നലെ രാത്രി എട്ടിനാണ് പേടകം അടച്ചത്. സംസ്കാരകർമത്തിൽ പങ്കെടുക്കാൻ 50 പേർക്കേ സാധിക്കുകയുള്ളു. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേന്ദ്രമന്ത്രി കിരൺ റിജിജു, കേരള സർക്കാർ പ്രതിനിധി മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ വത്തിക്കാനിൽ സംസ്കാരശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുണ്ട്.