
കൊളംബോ: ശ്രീലങ്കയിൽ ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി(Train Rammed). അപകടത്തിൽ ആറ് കാട്ടാനകൾ ചരിഞ്ഞു. അപകടത്തെ തുടർന്ന് ട്രെയിൻ പാളം തെറ്റി. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല.
കൊളംബോയ്ക്ക് പടിഞ്ഞാറൻ മേഖലയിലെ ഹബറാനയിൽ വച്ചാണ് അപകടം സംഭവിച്ചത്. വന്യമൃഗങ്ങൾക്ക് പരിക്കേറ്റതിൽ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.