ഇവിടെ മരണം നിയമവിരുദ്ധം! നിയമപരമായി മരിക്കാൻ 'അനുവാദമില്ലാത്ത' ഒരിടം; അറിയാം മരണം നിയമപരമായി നിരോധിച്ച പട്ടണത്തെ കുറിച്ച് | Longyearbyen

Longyearbyen
Published on

മരണം ഒരു സാർവത്രിക സത്യമാണ്. മരണത്തെ ആർക്കും തടയാനാകില്ല. ജനിച്ചാൽ ഒരു നാൾ മരിക്കും എന്നുള്ള വാക്കുക്കൾ ജനനം മുതൽ കേൾകുന്നവരാണ് നമ്മൾ. എന്നാൽ, മരണത്തെ നിരോധിച്ചോരു പട്ടണമുണ്ട്. ഈ പട്ടണത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ശരീരം ഉടൻ തന്നെ അവിടെ നിന്നും മാറ്റണം. പറഞ്ഞു വരുന്നത് നിയമപരമായി മരിക്കാൻ അനുവാദമില്ലാത്ത നോർവേയിലെ ഒരു പട്ടണത്തെ കുറിച്ചാണ്. നോർവേയുടെ ആർട്ടിക് മേഖലയിലുള്ള സ്വാൽബാർഡ് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ പട്ടണമായ ലോങിയർബൈനാണ് (Longyearbyen) ഈ വിചിത്രമായ ഇടം.

മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ചെറു പട്ടണമാണ് ലോങിയർബൈൻ. സാധാരണ നിയമപ്രശ്നത്തിന്റെ അടിസ്ഥാനത്തിലല്ല ഈ പട്ടണത്തിൽ മരണത്തെ നിരോധിക്കുന്നത്. മറിച്ച് ഇവിടുത്തെ കഠിനമായ പ്രകൃതിയുടെ നിയമം കാരണമാണ് ഈ പട്ടണത്തിൽ മരണം നിരോധിക്കാൻ കാരണം. ഭൂമിയുടെ ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വർഷം മിഴുവനും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മണ്ണും ഉപരിതലവും വർഷങ്ങളോളം തണുത്തുറഞ്ഞുകിടക്കുന്ന പെർമാഫ്രോസ്റ്റ് പ്രതിഭാസമാണ് വർഷം മുഴുവൻ തീവ്രമായ തണുപ്പ് ഇവിടെ അനുഭവപ്പെടാൻ പ്രധാന കാരണം. 1950 ൽ, അധികൃതർ ഒരു ഞെട്ടിക്കുന്ന സത്യം കണ്ടെത്തി, ഈ പെർമാഫ്രോസ്റ്റ് കാരണം ഇവിടെ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾ മണ്ണിൽ അഴുകുന്നില്ല. വർഷങ്ങളോളം മൃതദേഹങ്ങൾ യാതൊരു കേടുകൂടാതെ മണ്ണിനടിയിൽ തന്നെ കിടക്കുന്നു. അതായത്, ശരീരങ്ങൾ ഒരു 'ഫ്രീസറിൽ' എന്നപോലെ പൂർണ്ണമായും കേടുകൂടാതെയിരിക്കുന്നു. ഇത് വരാനിരിക്കുന്ന ഒരു വലിയ ആരോഗ്യപ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടിയത്.

നിരോധനത്തിന്റെ കാരണം

ഒരു ശരീരം അഴുകാതെ കിടക്കുമ്പോൾ, അതിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കളും വൈറസുകളും അതേപടി മണ്ണിൽ കുഴിച്ചിട്ട നിലയിൽ സംരക്ഷിക്കപ്പെടുന്നു.

1918-ൽ ലോകത്തെ നടുക്കിയ സ്പാനിഷ് ഫ്ലൂ ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം ഇവിടെ കുഴിച്ചിട്ടിരിക്കുന്നത്. ഈ ശവശരീരത്തിൽ വൈറസിന്റെ ജീവനുള്ള അംശങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രോഗാണുക്കൾ ഉരുകുന്ന മഞ്ഞിലൂടെ പുറത്തു വന്ന് പുതി പകർച്ചവ്യാധിക്ക് കാരണമാകുമെന്ന ഭയമാണ് ലോങ്‌യെർബൈനിലെ അധികാരികളെ മരണം നിരോധിക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

ശെരിക്കും ഈ പട്ടണത്തിൽ മരണത്തെയല്ല നിരോധിച്ചത് മറിച്ച് ശവസംസ്ക്കാരത്തെയാണ് നിരോധിച്ചത്. 1950 മുതൽ ലോങ്‌യെർബൈനിലെ സെമിത്തേരിയിൽ പുതിയ ശവസംസ്‌കാരങ്ങൾ അനുവദിച്ചിട്ടില്ല. നിയമപരമായി മരണത്തെ നിരോധിക്കുന്നതിനു പകരം, അവിടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ടെന്നത് സത്യമാണ്.

മരണയാത്ര

മാരകരോഗികളായി ഡോക്ടർമാർ കണക്കാക്കുന്നവരെ, അവരുടെ അവസ്ഥ വഷളാകുന്നതിന് മുമ്പ് നോർവീജിയൻ വൻകരയിലേക്ക് വിമാനമാർഗം കൊണ്ടുപോകും. അവരുടെ അന്ത്യകർമങ്ങളും ശവസംസ്കാരവും പട്ടണത്തിന് പുറത്താകും നടത്തുക. ലോങ്‌യേർബൈനിൽ ആരെങ്കിലും അപ്രതീക്ഷിതമായി മരിച്ചാൽ, ആ ശരീരം എത്രയും പെട്ടെന്ന് എയർലിഫ്റ്റ് ചെയ്ത് നോർവേയിലെവിടെയെങ്കിലും കൊണ്ടുപോയി ദഹിപ്പിക്കുകയോ അടക്കുകയോ ചെയ്യുന്നു. ലോങിയർബൈനിൽ പ്രായമായവർക്കും രോഗികൾക്കുമുള്ള ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതമാണ്. അതുകൊണ്ടു, ഗർഭിണികളെ പ്രസവത്തിന് മൂന്നാഴ്ച മുൻപ് തന്നെ പ്രധാന നഗരത്തിലേക്ക് മാറ്റാറുണ്ട്.

Summary: Longyearbyen, a small Arctic town in Norway, has an unusual law where dying is practically forbidden. The town’s permafrost prevents bodies from decomposing, preserving viruses and bacteria for decades. To avoid health risks, burials are banned, and anyone terminally ill is moved to mainland Norway before death.

Related Stories

No stories found.
Times Kerala
timeskerala.com