
1988-89 കാലഘട്ടം. ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിൽ ഉടനീളം ഉള്ള പാർക്കുകൾ വിജനമാകാൻ തുടങ്ങി. കുട്ടികളുടെ ചിരി പതുക്കെ മങ്ങിത്തുടങ്ങി. കുട്ടികൾ വീടുകളിൽ തന്നെ ഒതുങ്ങി. മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ നിന്നും പുറത്തുവിടാത്തെയായി. ആ മനുഷ്യർ ആരെയോ പേടിച്ചിരുന്നു. തക്കം കിട്ടുമ്പോൾ തങ്ങളുടെ കുട്ടികളെ തട്ടിപ്പറിക്കാൻ കാത്തിരിക്കുന്ന കഴുകൻ കണ്ണുകളുള്ള അജ്ഞാത മനുഷ്യനെയാണ് ഒരു പട്ടണം മുഴുവൻ ഭയന്നിരുന്നത്. മാരി കൊന്നോ എന്ന നാലുവയസുകാരിയെ കാണാതെ പോയിട്ട് രണ്ട് ആഴ്ചയോളം കഴിഞ്ഞു കാണും. സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങവെയാണ് മാരിയെ കാണാതെപോകുന്നത്. മകളെ കാണ്മാനില്ല എന്ന് മനസിലായ വീട്ടുകാർ വിവരം ഉടനെ പോലീസിൽ അറിയിക്കുന്നു, എങ്കിലും ആ കുഞ്ഞിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല. മാരിയെ കാണാതെയായി കുറച്ചു നാളുകൾ കഴിഞ്ഞതും ഏതൊരു അജ്ഞാതൻ നിരന്തരം മാരിയുടെ വീട്ടിലേക്ക് ഫോൺ വിളിക്കുമായിരുന്നു. യാതൊന്നു മിണ്ടാതെ ദീർഗമായി ശ്വാസമെടുക്കുന്ന ശബ്ദം മാത്രമാണ് അങ്ങേ തലയിൽ നിന്നും കേൾക്കുക. ആരാണ് എന്താണ് എന്ന് ചോദിച്ചാൽ യാതൊരു മറുപടിയുമില്ല. ദിവസങ്ങളോളം ആ അജ്ഞാതൻ ആ കുടുംബത്തെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു.
ഒരു ദിവസം, മാരിയുടെ വീട്ടിലേക്ക് ഒരു പാഴ്സൽ എത്തുന്നു. എന്താണ് എന്ന് അറിയാൻ അത് പൊട്ടിച്ചു നോക്കിയ വീട്ടുകാർ അകെ തകർന്നു പോകുന്നു. പെട്ടിക്കുള്ളിൽ നിറയെ ചാരം. പെട്ടിയിൽ നിന്നും ചാരം താഴേക്ക് കൊട്ടിയിടുന്നു, അപ്പോഴാണ് ചാരത്തിനിടയിൽ നിന്നും ചെറിയെ പാൽപല്ലുകൾ കാണുവാൻ ഇടയായത്. കൂട്ടത്തിൽ കാണാതെ പോയ മകളുടെ വസ്ത്രങ്ങളും. ഒരു ചുവന്ന കടലാസുകൂടി ഉണ്ടായിരുന്നു ആ കൂട്ടത്തിൽ, അതിൽ Mari. Bones. Cremated. Investigate. Prove. - എന്നി വാചകങ്ങൾ ജാപ്പനീസ് ഭാഷയിൽ എഴുതിയിരുന്നു. ഇതെല്ലാം കണ്ട മാരിയുടെ മാതാപിതാക്കൾ അകെ തകർന്നു പോയി. ആ പെട്ടിക്കുള്ളിലെ ചാരം സ്വന്തം മകളുടേതാണ് എന്ന് അവർ ഏറെ വേദനയോടെ മനസിലാകുന്നു. ഏറെ പ്രതീക്ഷയോടെ മകൾ ഇന്ന് വരും നാളെ വരും എന്ന് കാത്തിരുന്ന മാരിയുടെ മാതാപിതാക്കളെ തേടിയെത്തിയത് ആ പിഞ്ചുകുഞ്ഞിന്റെ പാൽ പല്ലുകളും ഒരുപിടി ചാരവും.
ഇത് മാരിയുടെ കഥയല്ല മാരിയുടെ ഘാതകൻ സുട്ടോമു മിയാസാക്കി (Tsutomu Miyazaki) എന്ന മനുഷ്യ മൃഗത്തിന്റെ കഥയാണ്. ലോകത്തിലെ ഏറ്റവും ക്രൂരരായ കുറ്റവാളികളുടെ പട്ടികയിൽ മുൻപതിയിലാണ് മിയാസാക്കി. മാരിയെ പോലെ മിയാസാകി കൊന്നത് നാലു പിഞ്ചു കുഞ്ഞുങ്ങളെ. ബാല്യത്തിന്റെ വർണ്ണങ്ങളെ നെഞ്ചിലേറ്റേണ്ട ആ കുരുന്നുകൾ മിയാസാകിയുടെ ലൈംഗിക വൈകൃതത്തിന് ഇരയായി.
ടോക്കിയോയിലെ ഒരു ധനിക കുടുംബത്തിലായിരുന്നു മിയാസാക്കിയുടെ ജനനം. അവന്റെ കുടുംബം ഒരു പ്രാദേശിക പത്ര കമ്പനി നടത്തിയിരുന്നു. റേഡിയോൾനാർ സിനോസ്റ്റോസിസ് എന്ന അപൂർവ ജനന വൈകല്യം ഉണ്ടായിരുന്നു മിയാസാകിക്ക്. മറ്റുള്ളവരെ പോലെ മായാസാകിക്ക് കൈത്തണ്ട മുകളിലേക്ക് വളയ്ക്കാൻ കഴിയില്ല. ഇത് കൊണ്ട് തന്നെ സ്വന്തം വീട്ടിലും സഹപാഠികൾക്ക് ഇടയിലും മിയാസാകി ഒട്ടപെട്ടാണ് വളർന്നത്. ആകെയുള്ള കൂട്ട് മുത്തച്ഛൻ മാത്രമായിരുന്നു. മിയാസാകി പഠിക്കാൻ ഏറെ മിടുക്കനായിരുന്നു, ഒരു ടീച്ചർ ആവുക എന്നതായിരുന്നു ആ ബാലന്റെ ലക്ഷ്യം. എന്നാൽ മിയാസാകിയുടെ ജീവിതം അകെ മാറ്റിമറിച്ചത് മുത്തച്ഛന്റെ മരണമായിരുന്നു. അവന്റെ താങ്ങും തണലുമായിരുന്ന മുത്തച്ഛൻ മരിച്ചതോടെ മിയാസാകിയുടെ മാനസിക നില അകെ തകർന്നിരുന്നു. തീർത്തും ഒറ്റപ്പെട്ട അവസ്ഥ. ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാൻ അവൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അനിമേയും മങ്ക ഫിക്ഷനും. എന്നാൽ പെട്ടന്നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ കുറിച്ചുള്ള അശ്ലീല മാസികകൾക്കും ചിത്രങ്ങൾക്കും അയാൾ അടിമയാകുന്നത്. സ്വന്തം അമ്മയും സഹോദരിമാരും കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞു നോക്കിയും അവരെ ലൈംഗികമായി ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തു. സ്വന്തം അമ്മയെ പോലും മകൻ ഉപദ്രവിച്ചത് പോലും മിയാസാക്കിയുടെ കുടുംബം വകവച്ചില്ല.
മിയാസാകി വളരുന്നതിന് അനുസരിച്ച് പെൺകുട്ടികളോടുള്ള ലൈംഗിക ആസക്തി കൂടിക്കൊണ്ടേയിരുന്നു. തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷം കഴിഞ്ഞു വരുന്ന വഴിയാണ് മാരി കൊന്നോ ഒറ്റയ്ക്ക് നടന്നു വരുന്നത് മിയാസാകി കാണുന്നത്. മാരിയെ കണ്ടതും മിയാസാക്കിയുടെ ഉള്ളിലെ ദുഷ്ചിന്തകൾ ഉണർന്നു വന്നു. മാരിയുടെ അടുത്ത് കാർ കൊണ്ട് നിർത്തിയ ശേഷം ആ കുഞ്ഞിനോട് കാറിൽ കയറാൻ ആവശ്യപ്പെടുന്നു. മരണത്തിലേക്കാണ് താൻ പോകുന്നത് എന്ന് അറിയാതെ മാരിയും കാറിനുള്ളിൽ കയറുന്നു. ആരും തന്നെ കണ്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം കാർ വേഗത്തിൽ ഒരു വനത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ട ശേഷം മാരിയുടെ വസ്ത്രം കൊണ്ട് തന്നെ ആ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു ശേഷം ശവശരീരവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. മാരിയുടെ ശവശരീരം കട്ടിൽ തന്നെ ഉപേക്ഷിക്കുന്നു. ശേഷം ശരീരം അഴുകിത്തുടങ്ങിയതും മാരിയുടെ ശവശരീരം മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നു. തുടർന്ന് ആ കുഞ്ഞിന്റെ ഒരു കൈ മാത്രം ബാക്കി വച്ച ശേഷം ശവശരീരം കത്തിക്കുന്നു. ഈ ചാരമാണ് ഒടുവിൽ മിയാസാകി മാരിയുടെ വീട്ടിലേക്ക് തന്നെ അയക്കുന്നത്. തുടർന്ന് മാരിയുടെ കൈമാത്രം മിയാസാകി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു.
മാരിക്ക് പിന്നാലെ മൂന്ന് കുട്ടികളെ കൂടി സമാനരീതിയിൽ തന്നെ മിയാസാകി കൊല്ലുന്നു. വീട്ടുകാരെ പരിഹസിച്ചു കൊണ്ട് കുട്ടികളുടെ അവശിഷ്ട്ടങ്ങൾ വീട്ടിലേക്ക് അയക്കുന്നു. പലപ്പോഴും കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങളെ ദുരുപയോഗം ചെയുന്നു. ദിവസങ്ങളോളം ശവശരീരവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. മിയാസാകിയുടെ ഇരകൾ നാലു മുതൽ ഏഴുവയസ്സുവരെ പ്രായമുള്ള കുട്ടികളായിരുന്നു. മിയാസാകി അയാളുടെ അവസാന ഇരയായ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ശവശരീരം നേരെ വീട്ടിലേക്ക് കൊണ്ട് വരുന്നു. തുടർന്ന് ശവശരീരത്തിൽ നിന്നും രക്തം കുടിക്കുന്നു.
1989 ജൂലൈ 23 ന്, ഒരു സ്കൂൾ കുട്ടിയുടെ നഗ്നമായ ചിത്രം പകർത്തുവാൻ ശ്രമിക്കവേ മിയാസാകി പിടിയിലാകുന്നു. പിടിയിലായ മിയാസാകിയുടെ ക്യാമറയും വീടും പരിശോധിച്ചപ്പോഴാണ് ടോക്കിയോ നഗരത്തിലെ നാലു പെൺകുട്ടികളുടെ തിരോധാനത്തിനു കൊലപാതകത്തിനും പിന്നിൽ മിയാസാക്കിയാണ് എന്ന് തെളിയുന്നത്. മിയാസാകിയെ അറസ്റ്റ് ചെയ്തപ്പോൾ, പോലീസുകാർ പോലും വിറച്ചു. അവന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 6,000-ത്തിലധികം വിഡിയോ ടേപ്പുകൾ. അതിൽ ഭൂരിഭാഗവും ഹൊറർ സിനിമകളും, കുട്ടികളുടെ കാർട്ടൂണുകളും, ബാലപീഡനവുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങളും. ഒറ്റപ്പെട്ട ജീവിതം, മാനസികമായ വികൃതികൾ, ‘ഒറ്റാകു’ സംസ്കാരത്തിന്റെ അമിത ആസക്തി – എല്ലാം കൂടി അവനെ മനുഷ്യനല്ലാത്തൊരു ജീവിയായി മാറ്റിയിരുന്നു.
വിചാരണക്കാലത്ത്, മിയാസാക്കി ഒട്ടും അനുതാപം പ്രകടിപ്പിച്ചിരുന്നില്ല. തന്റെ കുറ്റങ്ങൾക്കായി മാനസിക അസ്വാസ്ഥ്യത്തെ മറയാക്കാൻ ശ്രമിച്ചെങ്കിലും, വിദഗ്ധ പരിശോധനയിൽ മാനസിക വെല്ലുവിളികൾ അയാൾ നേരിടുന്നില്ല എന്ന് വ്യക്തമാകുന്നു. അതോടെ ലോകത്തെ തന്നെ ഞെട്ടിച്ച കൊടുകുറ്റവാളിക്ക് കോടതി വധശിക്ഷ വിധിക്കുന്നു. 2008 ജൂൺ 17 ന് മിയാസാക്കിയെ തൂക്കിലേറ്റി.
Summary: Tsutomu Miyazaki, the "Otaku Murderer," was a Japanese serial killer who terrorized Tokyo from 1988 to 1989, kidnapping, murdering, and mutilating four young girls. His crimes were marked by brutality and disturbing obsessions, fueled by his immersion in manga, horror films, and violent pornography. Miyazaki's case sparked debates about otaku culture and media influence, and he was eventually sentenced to death for his crimes.