'ഞാൻ അവന്റെ തലച്ചോർ വെണ്ണ കൂട്ടി കഴിച്ചു'; കഷണങ്ങളാക്കിയ ശവശരീരം, അടുപ്പിൽ ഒരു പാത്രത്തിൽ വേവിച്ച മനുഷ്യന്റെ തലച്ചോറിന്റെ ഭാഗങ്ങൾ; ആ കാഴ്ച കണ്ട പോലീസ് പോലും ഞെട്ടി; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ പീറ്റർ ബ്രയാന്റെ കഥ |Peter Bryan

Peter Bryan
Published on

ലണ്ടൻ നഗരം ഒട്ടനവധി കുറ്റകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. റിപ്പർ മുതൽ മേരി ആൻ കോട്ടൺ വരെ, നൂറ്റാണ്ടുകളെ ഭീതിയിലാഴ്ത്തിയ കുറ്റവാളികൾ ഏറെയാണ്. പീറ്റർ ബ്രയാൻ (Peter Bryan) എന്ന കൊലയാളിയുടെ കഥ വ്യത്യസ്തമാണ്. പോലീസിന്റെ പിടിയിലായിരിക്കവേ പീറ്റർ കൊന്നത് രണ്ടു മനുഷ്യരെ. നിയമത്തിന്റെ കണ്ണിൽ കുറ്റവാളിൽ എന്ന് തെളിയിക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിക്കവേയാണ് പീറ്റർ നിഷ്ക്കരുണം മനുഷ്യരെ കൊന്നത്. ആദ്യം ഒരു മനുഷ്യനെ യാതൊരു ദയയും കൂടാതെ കൊലപ്പെടുത്തുന്നു. കുറ്റവാളി എന്ന് തെളിയുന്നു, എന്നാൽ മാനസിക വെല്ലുവിളികൾ നേരിടുന്നു എന്ന് കാട്ടി ശിക്ഷയിൽ ഇളവു വരുത്തുന്നു. മാനസിക ആരോഗ്യകേന്ദ്രത്തിൽ കഴിയവേയും അയാൾ വീണ്ടും മനുഷ്യനെ കൊന്നു തിന്നു. പീറ്റർ ബ്രയാന്റെ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടുന്നത്, അവയെല്ലാം അരങ്ങേറിയത് നിയമത്തിന്റെയും അധികാരികളുടെയും മൂക്കിന്റെ തുമ്പത് ആയിരുന്നു എന്നത് കൊണ്ടാണ്. ഭീതിജനകമായതും അതിലുപരി സംവിധാനങ്ങളുടെ പരാജയം തെളിയിക്കുന്നതുമായിരുന്നു പീറ്ററിന്റെ കുറ്റകൃത്യങ്ങൾ.

ലണ്ടലിൽ ജനിച്ച പീറ്റർ ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്നു. ബാല്യം മുതലേ മാനസിക വെല്ലുവിളികൾ പീറ്റർ പ്രകടമാക്കിയിരുന്നു. എന്നാൽ വേണ്ടത്ര ശ്രദ്ധ ആരും തന്നെ ഇതിന് നൽകിയിരുന്നില്ല. പതിനഞ്ചാം വയസ്സിൽ പഠനം ഉപേക്ഷിച്ച പീറ്റർ ചെറിയ ചെറിയ ജോലികൾ ചെയ്ത നിത്യവൃത്തിക്കുള്ളത് കണ്ടെത്തുന്നു. 1987 ൽ പീറ്റർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ അയൽവാസിയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്നു. ഒടുവിൽ അപ്പാർട്ട്മെന്റിൽ ആറാം നിലയിൽ നിന്ന് അയൽവാസിയെ പീറ്റർ തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിക്കുന്നു. അന്ന് അയൽവാസി പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് ആ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ല.

1993 ൽ, നിഷ ശേത് എന്ന് ഇരുപത്തിയൊന്ന് കാരിയെ പീറ്റർ അതിക്രൂരമായി കൊലപ്പെടുന്നു. നിഷയുമായി യാതൊരു തർക്കമോ കലഹമോ പീറ്ററിന് ഉണ്ടായിരുന്നില്ല, യാതൊരു പ്രകോപനവുമില്ലാതെ നിഷയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നു. കൈയിൽ കരുതിയ ചുറ്റിക കൊണ്ട് തലയോട്ടി പൂർണമായും തകരുന്നത് വരെ നിഷയുടെ തലയിൽ അടിക്കുന്നു. ഒടുവിൽ തല പൂർണമായും തകർന്ന് നിഷ കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പീറ്റർ നിഷയുടെ ശരീരത്തിന് അടുത്ത് നിന്നും മാറുന്നത്.

നിഷയെ കൊലപ്പെടുത്തിയ കേസിൽ പീറ്റർ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തുന്നു. എന്നിരുന്നാൽ പോലും മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തി എന്ന് ചൂണ്ടിക്കാട്ടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നു. അവിടെ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള വാർഡിലായിരുന്നു പീറ്ററെ പാർപ്പിച്ചിരുന്നത്. വർഷങ്ങളോളം ചികിത്സയിൽ കഴിയവേ, പീറ്ററിന്റെ മാനസിക നില ഭേദമായതായും, പഴയത് പോലെ അക്രമാസക്തനല്ല എന്നും. ഏറെ ശാന്തനായി മാറിയെന്ന് വിദഗ്ധർ വിലയിരുത്തി. അങ്ങനെ എട്ടു വർഷത്തോളം അതീവ സുരക്ഷാകേന്ദ്രത്തിൽ കഴിഞ്ഞ പീറ്ററെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നു. പീറ്റർ കുഴപ്പക്കാരനല്ല, ഇനി അയാൾ മറ്റാരെയും ഉപദ്രവുകില്ല, സ്വന്തമായി സ്വതന്ത്രമായി അയാൾക്ക് ജീവിക്കാൻ കഴിയും എന്ന് പീറ്ററെ ചികിത്സിച്ച ഡോക്ടർ പോലീസിന് റിപ്പോർട്ട് നൽകി. അതോടെ കൂടുതൽ ഇളവുകൾ ഉള്ള സഞ്ചാര സ്വാതന്ത്ര്യമുള്ള ഒരു മനസികകേന്ദ്രത്തിലേക്ക് പീറ്ററെ മാറ്റുന്നു. അധികം വൈകാതെ പീറ്റർ മോചിതനായി. അയാൾ ഇനി ആരെയും ഉപദ്രവിക്കില്ല എന്ന് കരുതിയവർക്ക് തെറ്റി. മോചിതനായപ്പോഴേക്കും മനുഷ്യനെ കൊല്ലാനും, മനുഷ്യ മാംസം തിന്നാനും ഉള്ള വികൃതമായ ആഗ്രഹം പീറ്ററുടെ ഉള്ളിൽ വളർന്നിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങി ഏതാനം മണിക്കൂറുകൾക്ക് ഉള്ളിൽ അയാൾ വീണ്ടും ഒരാളെ കൂടി കൊലപ്പെടുത്തുന്നു. അതും സ്വന്തം സുഹൃത്തിനെ. 2004 ഫെബ്രുവരി 17, സുഹൃത്ത് ബ്രയാൻ ചെറിയുടെ (Brian Cherry) വീട്ടിലെത്തിയ പീറ്റർ, അതിക്രൂരമായി അവനെ കൊലപ്പെടുത്തി. ചേരിയുടെ തല ചുറ്റിക കൊണ്ട് അടിച്ചു പൊളിക്കുന്നു. ആദ്യ അടിയുടെ ആഘാതത്തിൽ തന്നെ ചെറി കൊല്ലപ്പെടുന്നു. ചെറി കൊല്ലപ്പെട്ടിട്ടും, പീറ്റർ തുടരെ തുടരെ ചെറിയുടെ തലയിൽ ചുറ്റികയുടെ പ്രഹരം ഏൽപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ചെറിയുടെ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തേക്ക് തെറിക്കുന്നു. തുടർന്ന്, പീറ്റർ ഒരു കത്തികൊണ്ട് ചെറിയുടെ ശവശരീരം കഷണങ്ങളാക്കി.

കൊലപാതക വിവരം അറിഞ്ഞു പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും കാണുന്ന കാഴ്ച കഷണങ്ങളാക്കിയ ചെറിയുടെ ശവശരീരമായിരുന്നു. അടുപ്പിൽ ഒരു പാത്രത്തിൽ വേവിച്ച മനുഷ്യന്റെ തലച്ചോറിന്റെ ഭാഗങ്ങളും. ഏറെക്കുറെ തലച്ചോറ് പീറ്റർ ഭക്ഷിച്ചിരുന്നു. "ഞാൻ അവന്റെ തലച്ചോർ വെണ്ണ കൂട്ടി കഴിച്ചു"- ഇതായിരുന്നു പിടിക്കപ്പെടുമ്പോൾ പീറ്റർ പറഞ്ഞ വാക്കുകൾ.

വീണ്ടും പീറ്റർ പിടിക്കപ്പെടുന്നു വീണ്ടും മാനസിക രോഗിയാണ് എന്ന് കാട്ടി മറ്റൊരു അതീവസുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുന്നു. പിടിയിലായി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്ക് ഉള്ളിൽ അയാൾ വീണ്ടും ഒരാളെ കൂടി കൊല്ലുന്നു അതും സഹതടവുകാരനെ. ഫെബ്രുവരി 25 ന്, റിച്ചാർഡ് ലൗഡ്വെൽ എന്ന തടവുകാരനെ പീറ്റർ കൊലപ്പെടുത്തുന്നു. ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തിനുള്ളിലായിരുന്നു ഈ കൊലപാതകം അരങ്ങേറിയത്. അന്ന് രാത്രി, പീറ്ററുടെ സെല്ലിൽ നിന്നും ഉയർന്ന നിലവിളി കേട്ട് അങ്ങോട്ടേക്ക് പാഞ്ഞെത്തിയ ഉദ്യോഗസ്ഥർ കണ്ടത് ചേതനയറ്റ റിച്ചാർഡിന്റെ ശവശരീരമായിരുന്നു. ഇത്തവണ പോലീസ് ഉദ്യോഗസ്ഥരോട് പീറ്റർ ഒരു കാര്യം കൂടിപറയുന്നുണ്ട് - "എനിക്ക് അവനെ തിന്നണം എന്നുണ്ടായിരുന്നു". 2005-ൽ, പീറ്റർ അയാൾ ചെയ്ത എല്ലാ കുറ്റങ്ങളും സമ്മതിക്കുകയും, മാനസികാരോഗ്യ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി കൊലക്കുറ്റത്തിൽ കുറ്റക്കാരനായി വിധിക്കപ്പെടുകയും ചെയ്തു. തുടർന്ന്, അനിശ്ചിതകാലത്തേക്ക് സുരക്ഷിത മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയാൻ കോടതി ഉത്തരവിട്ടു.

ഇവിടെ പീറ്റർ ബ്രയാന്റെ കഥ ഒരു കൊലയാളിയുടെ വിചിത്രമായ ജീവിതം മാത്രമല്ല, നിയമത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും ഗുരുതരമായ പരാജയത്തിന്റെ തെളിവ് കൂടിയാണ്. 1993-ൽ നിഷ ശേതിനെ ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ തന്നെ അയാളുടെ മനോരോഗപരമായ അപകടസാധ്യത വ്യക്തമായിരുന്നു. എന്നാൽ “സുഖം പ്രാപിച്ചു” എന്ന വിലയിരുത്തൽ അടിസ്ഥാനപ്പെടുത്തി, അയാളെ വീണ്ടും സമൂഹത്തിലേക്ക് ഇറക്കിവിട്ടു. ഇതിന്റെ ഫലമായി 2004-ൽ ബ്രയാൻ ചെറി, തുടർന്ന് റിച്ചാർഡ് ലൗഡ്വെൽ എന്നിവർക്ക് ജീവൻ നഷ്ടമായി. പോലീസും ആരോഗ്യ സംവിധാനങ്ങളും കുറ്റവാളിയുടെ ഭീകര സാധ്യത തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. പീറ്റർ ബ്രയാന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത്, ചില കൊലയാളികൾക്ക് “വൈദ്യശുശ്രൂഷ” മാത്രം മതിയാകില്ല എന്നാണ്. നിയമത്തിന്റെയും മാനസികാരോഗ്യ സംവിധാനത്തിന്റെ വീഴ്ച കാരണം നഷ്ടമായത് മനുഷ്യരുടെ ജീവനുകളാണ്.

Summary: Peter Bryan was a British serial killer and cannibal who brutally murdered three people between 1993 and 2004. His first victim was 20-year-old shop assistant Nisha Sheth, whom he killed with a hammer by repeatedly striking her head until her skull shattered. After release into psychiatric care, he went on to kill two more men, Christopher Donaldson and Brian Cherry, cooking and eating parts of Cherry’s body before being confined to Broadmoor Hospital.

Related Stories

No stories found.
Times Kerala
timeskerala.com