ആദ്യം ഇരയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു, പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തും; മൃതദേഹം കുഴിച്ചിടുന്നത് വീട്ടിലെ പൂന്തോട്ടത്തിൽ; ഒരു ക്രൂരനായ കൊലയാളി ജനകീയ നായകനായ കഥ | Cárdenas Hernández

gregorio “goyo” cárdenas hernández
Published on

മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയാണ് കാർഡെനാസ് ഹെർണാണ്ടസ് (Cárdenas Hernández). കൊലയാളി എന്ന് പറയുമ്പോൾ, ആരും കേട്ടാൽ ഭയക്കുന്ന കുറ്റവാളിയായിരുന്നില്ല കാർഡെനാസ്. മെക്സിക്കോയുടെ ചരിത്രത്തിൽ ഒരു നായക പരിവേഷം ലഭിക്കുന്ന ആദ്യ സീരിയൽ കില്ലറാണ് കാർഡെനാസ്. ഒരു ക്രൂരനായ കൊലയാളി എങ്ങനെ ഒരു ജനകീയ നായകനും പുനരധിവാസത്തിന്റെ പ്രതീകമായി മാറി എന്ന കഥയാണ് കാർഡെനാസിന്റേത്.

മൂന്ന് ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെ നാലു സ്ത്രീകളെയാണ് കാർഡെനാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, പിടിയിലായ ശേഷം, ജയിൽവാസം അനുഭവിക്കവേ നിയമബിരുദം സ്വന്തമാക്കി, സ്വന്തം നിലയിൽ പുസ്തകങ്ങൾ രചിക്കുന്നു. ഒടുവിൽ ജയിലിലെ തന്നെ മാതൃകാ തടവുകാരൻ എന്ന ഖ്യാതി സ്വന്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയുടെയും മനുഷ്യന്റെ മനശാസ്ത്രത്തിന്റെയും സങ്കീർണ്ണതകളുടെയും നേർചിത്രമാണ് കാർഡെനാസിന്റെ ജീവിതം.

1915 ൽ മെക്സിക്കോ സിറ്റിയിലെ വെരാക്രൂസിലാണ് കാർഡെനാസ് ഹെർണാണ്സിന്റെ ജനനം. ബാല്യത്തിൽ തന്നെ മസ്തിഷ്ക വീക്കം നേരിട്ടിരുന്ന കാർഡെനാസ്, അസാധാരണമായ പെരുമാറ്റങ്ങൾക്ക് ഉടമയായിരുന്നു. നന്നേ ചെറിയ പ്രായത്തിൽ തന്നെ അവൻ മൃഗങ്ങളെ ഉപദ്രവിച്ചിരുന്നു. എന്നിരുന്നാലും പഠനത്തിൽ മിടുക്കനായിരുന്നു ആ ബാലൻ. പതിനഞ്ച് വയസ്സായപ്പോഴേക്കും, കാർഡെനാസ് ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയിരുന്നു, ഇതൊരു നിത്യകഥയായി മാറിയിരുന്നു. മാനസികമായി കാർഡെനാസിനെ തളർത്തിയത് അയാളുടെ ദാമ്പത്യ ജീവിതമായിരുന്നു. വിവാഹ ശേഷവും കിടക്കയിൽ മൂത്രമൊഴിക്കുന്നതുൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാർഡെനാസ് നേരിട്ടിരുന്നു. വിവാഹജീവിതത്തിൽ നേരിട്ട പരാജയമാണ് സ്ത്രീകളോടുള്ള അയാളുടെ സമീപനം കഠിനമാക്കിയത്. ഭാര്യ തന്റെ സ്വകാര്യ പ്രശ്‌നങ്ങൾ പരസ്യമാക്കിയതിനെത്തുടർന്ന് സ്ത്രീകളോട് വെറുപ്പ് അയാളുടെ ഉള്ളിൽ വർദ്ധിക്കുന്നു. ഇത് മാനസിക ലൈംഗിക പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കി. അങ്ങനെ സ്ത്രീകളോടുള്ള വെറുപ്പ് അയാളെ കൊലപതകത്തിലേക്ക് തള്ളിവിട്ടു.

കൊലപാതക പരമ്പര

1942 ഓഗസ്റ്റ് 15 ന്, പതിനാറു വയസ്സ് മാത്രമുള്ള ലൈംഗിക തൊഴിലാളിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നു. ആദ്യം ഇരയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു, ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. തുടർന്ന്, ശവശരീരം അയാളുടെ വീട്ടിലെ പൂന്തോട്ടത്തിൽ തന്നെ കുഴിച്ചിടുന്നു. ഇങ്ങനെ രണ്ട് ലൈംഗിക തൊഴിലാളികളെ കൂടി കൊലപ്പെടുത്തി കുഴിച്ചിടുന്നു. കാർഡെനാസിന്റെ അവസാനത്തെ ഇര അയാളുടെ സഹപാഠിയായ പത്തൊൻപതുകാരി ഗ്രാസീലയായിരുന്നു. മറ്റുള്ള ഇരകളെ കൊലപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായാണ് കാർഡെനാസ് അയാളുടെ അവസാന കൊലപാതകം നടത്തുന്നത്. ഗ്രാസീലയോട് വല്ലാതൊരു അടുപ്പം തോന്നിയിരുന്ന കാർഡെനാസ് തന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറയുന്നു. എന്നാൽ ഇത് ഗ്രാസീല നിരസിക്കുന്നു. ഇതിൽ പ്രകോപിതനായ കാർഡെനാസ് ഗ്രാസീലയെ കൊലപ്പെടുത്തുന്നു. ശേഷം ശവശരീരം വീട്ടിലെ പൂന്തോട്ടത്തിൽ തന്നെ കുഴിച്ചുമൂടുന്നു.

കുറ്റങ്ങൾ സ്വയം ഏറ്റുപറയുന്നു

കാർഡെനാസിന്റെ വീട്ടിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം പോലീസിനെ അറിയിക്കുന്നു. എന്നാൽ, ഇതേ സമയത്ത് തന്നെ കാർഡെനാസ് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേത്തി, നാളിതുവരെ ചെയ്ത എല്ലാ പ്രവർത്തികളും തുറന്നു പറയുന്നു. ആദ്യം കാർഡെനാസിന്റെ വാക്കുകൾ ആരും വകവച്ചില്ല എങ്കിലും പതിയെ പതിയെ അയാൾ പറയുന്നത് സത്യമാണ് എന്ന് മനസിലാക്കിയ മാനസികാരോഗ്യ കേന്ദ്രത്തിലേത്തിലെ അധികൃതർ വിവരം പോലീസിനെ അറിയിക്കുന്നു. അങ്ങനെ കാർഡെനാസ് പറഞ്ഞ് കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അയാളുടെ വീട്ടിൽ പരിശോധന നടത്തുന്നു. അങ്ങനെ പൂന്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ നാലു സ്ത്രീകളുടെ ശവശരീരങ്ങൾ കണ്ടുകിട്ടുന്നു.

ജയിൽവാസവും പുതുജീവനും

1942 സെപ്റ്റംബർ 7-ന് അറസ്റ്റിലായ കാർഡെനാസിനെ ജയിലിൽ അടക്കുന്നു. അറസ്റ്റിലായപ്പോൾ അയാൾ കുറ്റകൃത്യങ്ങൾ സമ്മതിക്കുകയും പിന്നീട് വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തുകയും ചെയ്തു. ജയിൽ വാസകാലത്താണ് കാർഡെനാസിന്റെ ജീവിതം അകെ മാറിമറിയുന്നത്. പുസ്തകങ്ങളെയും പഠനത്തെയും ആശ്രയിച്ച്, തന്നിലെ കഴിവുകളെ അയാൾ വീണ്ടും കണ്ടെത്തുകയായിരുന്നു. ജയിലിന്റെ നാലു ചുമരുകൾക്കുള്ളിൽ വെച്ച് നിയമബിരുദം നേടി. സഹതടവുകാരുടെ കേസുകളിൽ നിയമോപദേശം നൽകി. തന്റെ ജയിൽ ജീവിതവും മാനസിക നിലകളും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ട് പുസ്തകങ്ങൾ രചിച്ചു. ചിത്രരചനയിലും സംഗീതത്തിലും കാർഡെനാസ് കഴിവ് തെളിയിച്ചു.

ക്രൂരനായ ഒരു കൊലയാളിയിൽ നിന്ന് അഭിഭാഷകനും കലാകാരനുമായുള്ള കാർഡെനാസിന്റെ ഈ മാറ്റം മെക്സിക്കൻ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. 34 വർഷത്തെ ജയിൽവാസത്തിനുശേഷം, 1976-ൽ കാർഡെനാസ് ജയിൽ മോചിതനായി. തടവുകാരുടെ പുനരധിവാസത്തിന്റെ പ്രതീകമായി അദ്ദേഹത്തെ മെക്സിക്കൻ കോൺഗ്രസ്സിൽ വരെ അവതരിപ്പിച്ചു. ഒരു കൊലയാളി പൊതുജനമധ്യത്തിൽ "നായകൻ" ആയി വാഴ്ത്തപ്പെടുന്ന കാഴ്ച അവിശ്വസനീയമായി മാറി. 1999-ൽ മരണം വരെ അദ്ദേഹം ഒരു സാധാരണ ജീവിതം നയിച്ചു.

മനുഷ്യ മനഃശാസ്ത്രത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് കാർഡനാസിന്റെ കഥ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു കൊലപാതകിക്ക് പൂർണ്ണമായും മാറാൻ കഴിയുമോ? സമൂഹം അയാളെ അംഗീകരിക്കുമ്പോൾ മുൻകാല കുറ്റകൃത്യങ്ങൾ മറക്കുവാൻ സാധിക്കുമോ? ഒരു വ്യക്തിയെ അവരുടെ ഭൂതകാലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താൻ കഴിയുമോ? ക്രൂരനായ ഒരു കൊലയാളിയായും പിന്നീട് പുനരധിവാസത്തിന്റെ ശ്രദ്ധേയമായ ഒരു കഥയിലെ നായകനായും മെക്സിക്കോയുടെ മനസ്സിൽ കാർഡനാസ് എന്നെന്നും ഓർമ്മിക്കപ്പെടും.

Summary: Cárdenas Hernández was one of Mexico’s most infamous serial killers, murdering four women, including three sex workers, in 1942. After his arrest, he served time in prison where he earned a law degree, wrote books, and eventually became a model prisoner celebrated for rehabilitation.

Related Stories

No stories found.
Times Kerala
timeskerala.com