കൊലപ്പെടുത്തിയ ശേഷം ബലാത്‌സംഗം, മാറിടങ്ങൾ അടക്കം മുറിച്ച് മാറ്റി കൊടും ക്രൂരത; 8 വയസ്സുമുതൽ 28 വയസുവരെയുള്ള 11 സ്ത്രീകളെ കൊന്നു തള്ളിയ ഗാവോ ചെങ്‌യോങ് എന്ന സൈക്കോ കില്ലറിന്റെ കഥ |Gao Chengyong

Gao Chengyong
Published on

ഒരു കാലത്ത് ലണ്ടനിലെ വൈറ്റ്ചാപ്പൽ പട്ടണത്തെ ഭീതിയിലാഴ്ത്തിയ അജ്ഞാത കൊലയാളിയായിരുന്നു ജാക്ക് ദി റിപ്പർ. ലൈംഗിക തൊഴിലാളികളെ മാത്രം മൃഗീയമായി കൊലപ്പെടുത്തിയ റിപ്പറിന്റെ കഥ ലോകമെങ്ങും പ്രശസ്തമാണ്. ജാക്ക് ദി റിപ്പറിനെ 19-ാം നൂറ്റാണ്ടിലെ ഏറ്റവും അപകടകാരിയായ സീരിയൽ കില്ലറായാണ് കണക്കാക്കുന്നത്. ജാക്ക് ദി റിപ്പറിനെ കുപ്രസിദ്ധനാക്കിയത് അയാളുടെ കൊലപാതക രീതിയായിരുന്നു. ജാക്ക് ദി റിപ്പറിന്റെ കൊലപാതക രീതികളോട് ഏറെ സാമ്യമുള്ള ഒരു സീരിയൽ കില്ലർ ചൈനയിലുണ്ടായിരുന്നു. സ്ത്രീകളെ മാത്രം വേട്ടയാടി അതിക്രൂരമായി കൊലപ്പെടുത്തിയ ചൈനയിലെ ജാക്ക് ദി റിപ്പർ (Chinese Jack the Ripper) എന്ന് അറിയപ്പെട്ടിരുന്ന ഗാവോ ചെങ്‌യോങ് (Gao Chengyong).

1988 നും 2002 നും ഇടയിൽ ചെങ്‌യോങ് കൊലപ്പെടുത്തിയത് എട്ട് വയസ്സ് മുതൽ ഇരുപത്തിയെട്ട് വയസ്സ് വരെയുള്ള സ്ത്രീകളെയാണ്. ഇരകളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം ബലാത്സംഗത്തിന് ഇരയാകുന്നു. ശേഷം കഴുത്തറുത്ത് കൊല്ലപ്പെടുന്നു. പലപ്പോഴും ഇരകളുടെ ശവശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീരം തീർത്തും വികൃതമാക്കുന്നു, പ്രത്യുത്പാദന അവയവങ്ങൾ വെട്ടിമാറ്റുന്ന കൊലയാളി. ചെങ്‌യോങിന്റെ കുറ്റകൃത്യങ്ങളുടെ കഥ തീർത്തും ഭീതിജനകമാണ്.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസുവിലാണ് ഗാവോ ചെങ്‌യോങ് ജനിച്ചു വളരുന്നത്. ഗാൻസു പ്രവിശ്യയിലെ ബായ്‌യിനിലാണ് ചെങ്‌യാങിന്റെ കൊലപാതക പരമ്പരകൾ ആരംഭിക്കുന്നത്. 1988, ബായ് എന്ന ഇരുപത്തിമൂന്ന്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നു. ശേഷം ബായെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നു. അതിഭീകരമായ നിലയിലായിരുന്നു ബായുടെ ശവശരീരം വീട്ടിനുള്ളിൽ നിന്നും കണ്ടുകിട്ടുന്നത്. അരക്ക് കിഴ്പ്പോട്ട് നഗ്നമായിരുന്നു ശവശരീരത്തിൽ അരക്ക് മുകളിൽ ഇരുപത്തിയാറോളം കുത്തേറ്റ പാടുകൾഉണ്ടായിരുന്നു. ചെങ്‌യോങ് അയാളുടെ അടുത്ത ഇരയേയും ഇതേ രീതിയിൽ തന്നെയാണ് കൊലപ്പെടുത്തിയത്.

1988 മുതൽ 1998 വരെ പത്തു സ്ത്രീകളെയാണ് ചെങ്‌യോങ് കൊലപ്പെടുത്തിയത്. ഇവയിൽ ഏറ്റവും വേദനാജനകം എട്ടു വയസ്സുകാരി യാവോവിന്റെ കൊലപാതകമായിരുന്നു. 1998 ജൂലൈ 30, അന്ന് യാവോ വീട്ടിൽ തനിച്ചായിരുന്നു, എന്നാൽ ഇത് അറിയാതെയാണ് ചെങ്‌യോങ് മോഷണത്തിനായി ആ വീട്ടിലേക്ക് എത്തുന്നത്. യാവോയെ കണ്ടതും ചെങ്‌യോങ് കൊച്ചു കുഞ്ഞാണ് എന്ന് പോലും കണക്കാക്കാതെ കഴുത്തറുത്ത് അവളെ കൊല്ലുന്നു, ശേഷം വീട്ടിലെ അലമാരയ്ക്ക് ഉള്ളിൽ തന്നെ കുഞ്ഞ് യാവോയുടെ ശവശരീരം ഒളിപ്പിച്ചു വയ്ക്കുന്നു. യാവോയുടെ ശരീരം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോൾ ശവശരീരത്തിൽ നിന്നും ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. 1998 നവംബർ 30 ന്, കുയി എന്ന ഇരുപത്തിമൂന്ന്കാരിയെ കൊലപ്പെടുത്തുന്നു. കുയി കഴുത്ത് അറുത്തു കൊലപ്പെടുത്തിയ ശേഷം മാറിടവും, കൈകളും , ജനനേന്ദ്രിയുവും ശരീരത്തിൽ നിന്നും അറുത്ത് മാറ്റുന്നു. കുയിയുടെ കൊലപാതകത്തിന് കൃത്യം രണ്ടു വര്ഷങ്ങള്ക്ക് ശേഷമാണ് അടുത്ത ഇരയെ അയാൾ കൊലപ്പെടുത്തുന്നത്.

ചെങ്‌യോങ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ചെങ്‌യോങിന്റെ ഇരകളിൽ ഭൂരിഭാഗവും കൊല്ലപ്പെടുന്ന വേളയിൽ ധരിച്ചിരുന്നത് ചുവപ്പ് നിറത്തിലെ വസ്ത്രങ്ങളായിരുന്നു. പതിനാലു വർഷത്തോളം നീണ്ടു നിന്ന കൊലപാതക പരമ്പര പെട്ടന്നായിരുന്നു അവസാനിക്കുന്നത്. ഗാൻസുവിലും പരിസര പ്രദേശത്തുമായി കൊല്ലപ്പെട്ട 11 സ്ത്രീകളുടെ കൊലപാതക്കിക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന യാതൊന്നും അന്ന് പോലീസിന് കണ്ടെത്തിവൻ സാധിച്ചില്ല. അകെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നത് കൊലപാതകിയുടെ ഏതാനം വിരലടയാങ്ങളും ബീജത്തിന്റെ സാമ്പിളുകളൂം. അധികം വൈകാതെ കോൾഡ് കേസ് എന്ന തലകെട്ടിൽ ഗാൻസുവിലെ കൊലപാതകങ്ങൾ മൂടികെട്ടുന്നു.

മതിയായ തെളിവുകൾ ഇല്ലാത്തതു കൊണ്ട് തന്നെ പോലീസ് തന്നെ തേടിയെത്തില്ല എന്നായിരുന്നു ചെങ്‌യാങിന്റെ വിശ്വാസം. എന്നാൽ പതിനാലു വർഷങ്ങൾക്ക് ശേഷം ചെങ്‌യോങ് പിടിയിലാകുന്ന അതും അയാളുടെ അമ്മാവൻ കാരണം. 2016 ൽ ചെങ്‌യോങിന്റെ അമ്മാവനെ പോലീസ് ഏതൊരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയുണ്ടായി, അന്ന് അമ്മാവന്റെ ഡിഎൻഎ പരിശോദിക്കുകയുണ്ടായി. ഈ വേളയിലാണ് സുപ്രധാനമായ ഒരു വസ്തുത പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പതിനാലു വർഷങ്ങ്ൾക്ക് മുൻപ് ഗാൻസുവിലെ സീരിയൽ കില്ലേറിന്റെ ഡിഎൻഎ സാംപിളുമായി ഇതിന് വല്ലാത്തൊരു സാമ്യം കണ്ടെത്തുകയുണ്ടായി. അതോടെ ആ മനുഷ്യന്റെ കുടുംബത്തിലെ പുരുഷന്മാരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് പരിശോധിക്കുന്നു. അതോടെ ചെങ്‌യോങ് പിടിയിലാകുന്നത്. അറസ്റ്റിനുശേഷം 11 കൊലപാതകങ്ങളും താൻ ചെയ്തതായി ചെങ്‌യോങ് കുറ്റസമ്മതം നടത്തിയിരുന്നു. അയാൾ തന്റെ കുറ്റകൃത്യങ്ങൾ സമ്മതിച്ചെങ്കിലും, 2002 ൽ കൊലപാതകങ്ങൾ എന്തുകൊണ്ടാണ് നിലച്ചത് എന്നതിനെക്കുറിച്ച് വിശദീകരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പിടിയിലായ ശേഷവും എന്തിനു വേണ്ടിയാണു സ്ത്രീകളെ കൊലപ്പെടുത്തിയത് എന്നും വ്യക്തമക്കിയിരുന്നില്ല. 2018 മാർച്ച് 30 ന് ചെങ്‌യോങ്ങിനെ വധശിക്ഷയ്ക്ക് വിധിക്കുകയും അയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു. തുടർന്ന്, 2019 ൽ ചെങ്‌യോങ്ങിനെ 2019 ജനുവരി 3 ന് വധശിക്ഷയ്ക്ക് വിധേയനാക്കി. എന്നാൽ ഉപയോഗിച്ച വധശിക്ഷാ രീതി ഇന്നും വെളിപ്പെടുത്തിയിട്ടില്ല

Summary: Gao Chengyong, infamously dubbed the “Chinese Jack the Ripper, murdered at least 11 women and girls between 1988 and 2002 in ഗാൻസു. His victims, aged 8 to 28, were sexually assaulted, strangled, and often mutilated in a pattern of shocking brutality. After evading capture for 28 years, he was finally caught in 2016 through a DNA match, convicted, and executed in 2019.

Related Stories

No stories found.
Times Kerala
timeskerala.com