
ടോക്കിയോ: ജൂലൈ 5 ന് പുലർച്ചെ 4 മണികഴിഞ്ഞ് 18 മിനിറ്റിൽ ജപ്പാനിലെ കടൽ തിളച്ചു മറിയുമെന്നും സുനാമി ഉണ്ടാകുമെന്നും വലിയൊരു ദുരന്തമാണ് ലോകം കാത്തിരിക്കുന്നതെന്നും "ജപ്പാന്റെ ബാബ വാംഗ" എന്നറിയപ്പെടുന്ന മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകി പ്രവചിച്ചിരുന്നു(Riyo Tatsuki). 2021 ലെ "ദി ഫ്യൂച്ചർ ഐ സോ" എന്ന പുസ്തകത്തിപ്പോടെയാണ് പ്രവചനം നടത്തിയത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും തത്സുകിയുടെ പ്രവചനം ഫലം കണ്ടില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ പ്രവചനത്തെ തുടർന്നുണ്ടായ ഭയാശങ്ക മൂലം കഴിഞ്ഞ രാത്രി ഉറങ്ങിയിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. മാത്രമല്ല പ്രവചനത്തെ തുടർന്ന് ഈ ദിവസങ്ങളിൽ ജപ്പാനിലേയ്ക്കുള്ള 87% വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
മഹാദുരന്തത്തെ നേരിടാൻ ജപ്പാൻ ഒരുങ്ങി ഇരിക്കെയാണ് ആശ്വാസകരമായ വാർത്തകൾ പുറത്തു വരുന്നത്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 900 ൽ അധികം ഭൂചലനങ്ങളെയാണ് ജപ്പാൻ ജനത അഭിമുഖീകരിച്ചത്. ഇതാണ് ആശങ്കയുടെ മുനമ്പിലേക്ക് ജനങ്ങളെ നയിച്ചത്തിൽ ഒരു ഘടകം.