ജെറുസലേം : ഗാസാ സിറ്റി വളഞ്ഞതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്.നെറ്റ്സാറിം പ്രദേശം പിടിച്ചെടുത്തെന്നും ഗസയെ രണ്ടായി ഭാഗിക്കുകയാണ്. ഗസയിൽ നിന്ന് തെക്കൻ അതിർത്തിയിലേക്ക് ഇനി സൈന്യത്തിന്റെ അനുമതിയില്ലാതെ പോകാൻ സാധിക്കില്ലെന്നും ഇസ്രയേൽ കറ്റ്സ് എക്സ് പോസ്റ്റിൽ പറഞ്ഞു.
അവശേഷിക്കുന്ന ജനം എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നും അല്ലാത്തവരെ ഭീകരവാദികളായി കണക്കാകും. ഹമാസിനെ നിരായുധീകരിക്കുന്നത് വരെ ഇസ്രയേൽ സൈന്യം തങ്ങളുടെ പ്രവർത്തനം തുടരാൻ ദൃഢനിശ്ചയമെടുത്തിരിക്കുന്നു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിലാണ് തങ്ങളെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
അതേ സമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചിരുന്നു.ഇതിനിടെയാണ് ഇസ്രയേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തിപ്പെടുത്തിയതും ജനങ്ങളോട് ഗസവിട്ട് പോകാൻ നിർദേശിച്ചിരിക്കുന്നതും.