3700 വർഷം പഴക്കമുള്ള പാചകകൂട്ട്, കളിമണ്ണിൽ കൊത്തിയെടുത്ത ബാബിലോണിയൻ പാചകക്കുറിപ്പ്; അറിയാം നൂറ്റാണ്ടുകൾ പഴക്കമുള്ള ആട്ടിൻസൂപ്പിനെ കുറിച്ച് | The Oldest Known Food Recipe

 The Oldest Known Food Recipe
Published on

ഭക്ഷണങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടയും മനസ്സിലേക്ക് ഓടിയെത്തുക കഴിക്കാൻ ഏറെ ഇഷ്ട്ടമുള്ള വിഭവങ്ങളെ കുറിച്ചാകുമല്ലോ. നമ്മൾ മനുഷ്യരോളം പഴക്കമുണ്ട് പാചകങ്ങൾക്ക്, എങ്കിൽ പിന്നെ നിങ്ങളുടെ കൈവശമുള്ള ഏറ്റവും പഴയ പാചകപുസ്തകം ഏതാണ്? അതുംപോട്ടെ, നിങ്ങൾക്ക് അറിയാവുന്ന അല്ലെങ്കിൽ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പാചക കൂട്ട് ഏതാണ്? ഇന്ന് പാചകത്തിന്റെയും രുചിയുടെയും ലോകം ദിനംപ്രതി മാറി കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. എങ്കിൽ പിന്നെ ലോകത്തിലെ പഴക്കം ചെന്ന പാചകകൂട്ട് ഏതെന്ന് നോക്കിയാലോ. (The Oldest Known Food Recipe)

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാചകക്കുറിപ്പ് കടലാസിലല്ല, മറിച്ച് കളിമണ്ണിൽ കൊത്തിയെടുത്തതായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. കേട്ടത് ശെരിയാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാചകക്കുറിപ്പ് കൊത്തിയെടുത്തതാണ്, ആരുടെയും കൈപ്പടയിൽ എഴുതിയത് അല്ല. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാചകക്കുറിപ്പ് 3,700 വർഷങ്ങ്ൾക്ക് മുമ്പുള്ളതാണ്. ഞെട്ടേണ്ട, ഇത് സത്യമാണ്.

ആയിരത്തോളം വർഷങ്ങൾക്ക് മുൻപ് മെസോപൊട്ടാമിയയിൽ (ഇന്നത്തെ ഇറാഖ്, സിറിയ പ്രദേശങ്ങൾ) ജീവിച്ചിരുന്ന ബാബിലോണിയക്കാരും അസീറിയക്കാരുടെയുമാണ് ലോകത്തിലെ പഴക്കമുള്ള പാചകക്കുറിപ്പ്. പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ക്യൂനിഫോം ലിപിയിൽ എഴുതിയ മണ്ണ് ഫലകത്തിൽ (clay tablets, Yale Babylonian Collection) നിന്നാണ് പഴക്കം ചെന്ന പാചകക്കുറിപ്പ് കണ്ടെത്തുന്നത്. ഇവ മനുഷ്യരാശിയിൽ രേഖപ്പെടുത്തിയത്തിൽ വച്ച് ഏറ്റവും പഴക്കം ചെന്ന പാചക കുറിപ്പുകളാണ്. ഈ പാചകക്കുറിപ്പുകളിൽ ഭൂരിഭാഗവും പലതരം സ്റ്റൂ (ഒരുതരം കറി) ഉണ്ടാക്കുന്ന വിധമാണ് വിശദീകരിക്കുന്നത്. ഇവയിൽ ഏറ്റവും പ്രശസ്തം ആട്ടിറച്ചി കൊണ്ടുണ്ടാക്കുന്ന സ്റ്റൂവാണ്. 14,000 വർഷം മുൻപ് റൊട്ടി ഉണ്ടാക്കിയിരുന്നതായി തെളിവുകളുണ്ടെങ്കിലും, എഴുതപ്പെട്ട പാചകക്കുറിപ്പുകളിൽ ഏറ്റവും പഴയത് ഈ ബാബിലോണിയൻ ഫലകങ്ങളാണ്.

ആധുനിക പാചകപുസ്തകങ്ങളെ പോലെ കൃത്യമായ അളവുകളോ കൃത്യമായ ചിട്ടയോ നിർദ്ദേശങ്ങളോ ഈ പാചകക്കുറിപ്പുകളിൽ കാണുവാൻ സാധിക്കില്ല. പകരം, പാചകത്തിന് ആവശ്യമായ ചേരുവകൾ മാത്രമേ ഈ ഫലകങ്ങളിൽ ഉള്ളു. ചേരുവകൾ എന്തെല്ലാമാണെന്നും പാചകം ചെയ്യേണ്ട രീതിയും മാത്രം കാണും.

ബാബിലോണിയൻ ആട്ടിൻസൂപ്പിന്റെ ചേരുവകൾ

ഇറച്ചി, കൊഴുപ്പ്, ഉള്ളി, വെളുത്തുള്ളി, ലീക്ക്സ് (leeks), മധുരമുള്ളങ്കി, ജീരകം, മല്ലി തുടങ്ങി പലതരം സുഗന്ധവ്യഞ്ജനങ്ങളും പിന്നെ ഔഷധസസ്യങ്ങൾ വിഭവങ്ങൾക്ക് രുചി നൽകാൻ.

പാചകം ചെയ്യുന്ന രീതി: ആദ്യം ഇറച്ചിയും പച്ചക്കറികളും കൊഴുപ്പിലിട്ട് വഴറ്റും. അതിനുശേഷം വെള്ളവും ബിയറും ധാന്യവും ചേർത്ത് ഇറച്ചി വേവുന്നതുവരെ ചെറുതീയിൽ പാകം ചെയ്യുന്നു. ഇങ്ങനെ തയ്യാറാക്കിയ കറി ഇന്നത്തെ സ്റ്റൂകളെ പോലെ തന്നെ സമൃദ്ധമായ രുചിയോടും വിളമ്പുന്നു.

Summary: The world’s oldest known food recipe isn’t found in paper books, but carved into clay tablets. Dating back 3,700 years, these Mesopotamian recipes reveal stews rich with meat, herbs, and spices. A timeless taste of history, still echoing in the meals we cook today.

Related Stories

No stories found.
Times Kerala
timeskerala.com