രാത്രിയുടെ മറവിൽ അയാൾ വേട്ടയ്ക്ക് ഇറങ്ങും, ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തിയത് ആറുവയസ്സുകാരിയെ മുതൽ 82 കാരിയെ വരെ; "നൈറ്റ് സ്റ്റാക്കർ" എന്ന ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ | Richard Ramirez

Richard Ramirez
Updated on

ലോകം കണ്ട ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ, കാലിഫോർണിയയെ ഭീതിയിലാഴ്ത്തിയ "നൈറ്റ് സ്റ്റാക്കർ" (Night Stalker). രാത്രിയുടെ മറവിൽ അയാൾ വേട്ടയ്ക്ക് ഇറങ്ങുന്നു, ചില്ലുകൾ തകർത്ത് വീടുകളിൽ കടന്ന് ഇരകളെ ക്രൂരമായി ആക്രമിക്കുന്നു, ശേഷം അവരെ ബലാത്സംഗത്തിന് ഇരയാകുന്നു. ഒടുവിൽ കൊന്നൊടുക്കുന്നു. ഒരുകാലത്ത് ഭീതിയുടെ നിഴലായി അമേരിക്കയിൽ വിഹരിച്ച റിച്ചാർഡ് റാമിറെസ് (Richard Ramirez) എന്ന കൊടും കുറ്റവാളി. ആറുവയസ്സുകാരിയെ മുതൽ 82 കാരിയെ വരെ ബലാത്സംഗം ചെയത് കൊലപെടുത്തിയ സാത്താന്റെ സന്തതി. ബാല്യകാലത്തെ ഒരു മോശം കൂട്ട്കെട്ട് ഒരു വ്യക്തിയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുവാൻ തക്ക പ്രഹരശേഷി ഉണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് റിച്ചാർഡിന്റെ ജീവിതം.

മെക്സിക്കൻ കുടിയേറ്റക്കാരായ മെഴ്സിഡസ് മുനോസിന്റെയും ജൂലിയൻ ടാപിയ റാമിറസിന്റെയും അഞ്ച് മക്കളിൽ ഇളയവനായി, 1960 ഫെബ്രുവരി 29 ന് ടെക്സസിലെ എൽ പാസോയിലാണ് റിക്കാർഡോ ലെയ്വ മുനോസ് റാമിറസിന്റെ (Ricardo Leyva Muñoz Ramirez) ജനനം. തികഞ്ഞ മദ്യപാനിയായിരുന്ന പിതാവിന്റെ ക്രൂരതയുടെ ഇരകളായിരുന്നു റിച്ചാർഡും അമ്മയും സഹോദരങ്ങളും. പത്താം വയസ്സ് മുതൽ റിച്ചാർഡ് കഞ്ചാവ് ഉപയോഗിക്കുവാൻ ആരംഭിക്കുന്നു. എന്നാൽ റിച്ചാർഡിന്റെ ജീവിതം അകെ മാറ്റിമറിക്കുന്നത് അവന് 12 വയസ്സ് മാത്രമുള്ളപ്പോളാണ്.

Richard Ramirez

വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയുടെ സൈനികനായി സേവനമനുഷ്ഠിച്ചിരുന്ന മിഗുവേൽ ഏഞ്ചൽ മൈക്ക് (Miguel Angel Mike) എന്ന അമ്മായിയുടെ മകനോപ്പം കുറച്ചുനാൾ താമസിക്കുന്നു. സൗഹൃദ സംഭാഷണം എന്നതിലും ഉപരി മൈക്ക് റിച്ചാർഡുമായി പങ്കുവയ്ക്കുന്നത് വിയറ്റ്നാം യുദ്ധത്തിൽ അയാൾ ചെയ്തുകൂട്ടിയ പീഡന പരമ്പരകളുടെ കഥകളായിരുന്നു. മൈക്ക് ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതുമായ സ്ത്രീകളുടെ ചിത്രങ്ങൾ റിച്ചാർഡിന് കാണിച്ചുകൊടുക്കുന്നു. എങ്ങനെയാണ് താൻ സ്ത്രീകളെ കൊലപ്പെടുത്തിതെന്നും, അവരെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കഥകൾ ഓരോന്നായി റിച്ചാർഡ് പറഞ്ഞുകൊടുക്കുന്നു. അഭിമാനം ഉയർത്തുന്ന രീതിയിലാണ് അവൻ ഓരോ കഥകളും ആ ബാലനുമായി പങ്കുവെക്കുന്നത്. എന്നാൽ മൈക്ക് പങ്കുവെച്ച ചിത്രങ്ങളും കഥകളും റിച്ചാർഡിൽ വെറുപ്പുളവാക്കുന്നതിന് പകരം അവ റിച്ചാർഡിനെ ഏറെ ത്രസിപ്പിച്ചിരുന്നു. ഒരാളെ കൊലപ്പെടുത്തുന്നതിന്റെ സൈനിക രീതികളും മൈക്ക് ആ പത്തു വയസ്സുകാരന് പറഞ്ഞുകൊടുക്കുന്നു. 1973, മെയ് 4, തർക്കത്തിനിടയിൽ മൈക്ക് അയാളുടെ ഭാര്യയെ കൊലപ്പെടുത്തുന്നത് റിച്ചാർഡ് നേരിട്ട് കാണുവാൻ ഇടയുണ്ടായി. പക്ഷേ തന്റെ മുന്നിൽ അരങ്ങേറിയ അരുംകൊല അവനെ ഭയപ്പെടുത്തിയില്ല, മറിച്ച് കൂടുതൽ തെറ്റുകൾ ചെയ്യുവാൻ അവനിൽ സ്വാധീനം ചെലുത്തുകയായിരുന്നു.

പലപ്പോഴും പിതാവിന്റെ മർദ്ദനങ്ങളിൽ നിന്നും രക്ഷപ്പെടുവാനായി അവൻ സെമിത്തേരികളിൽ അഭയം പ്രാപിക്കുന്നു. റിച്ചാർഡ് ബാല്യകാലത്ത് തന്നെ ചെറിയതോതിലുള്ള മോഷണങ്ങളിൽ ഏർപ്പെടുവാൻ തുടങ്ങി. പ്രായപൂർത്തിയാകുമ്പോഴേക്കും രാസലഹരിയുടെയും വഞ്ചനയുടെയും അധോലോകത്തിൽ പ്രവേശിച്ചിരുന്നു. മയക്കുമരുന്നിന്റെ അടിമയായ റിചാർഡിന് ലൈംഗിക ആസക്തി ഏറെയായിരുന്നു. അക്രമത്തിലൂടെയും ബലാത്സംഗത്തിലൂടെയുമാണ് റിച്ചാർഡ് അയാളുടെ ഉള്ളിൽ വളർന്നുവന്ന ലൈംഗിക ചെഷ്ടകളെ അടക്കിയിരുന്നത്.

പതിനഞ്ചാം വയസ്സിൽ നാട്ടിലെ ഒരു ഹോട്ടലിൽ ജോലിക്ക് പ്രവേശിക്കുന്നു. ഹോട്ടലിൽ ആരുമില്ലാത്ത തക്കം നോക്കി റിച്ചാർഡ് അയാളുടെ പക്കൽ ഉണ്ടായിരുന്നു താക്കോലുകൾ ഉപയോഗിച്ച് ഹോട്ടൽ മുറികളിൽ പ്രവേശിക്കുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നു. മോഷണം പതിവായി. ഒരിക്കൽ ഹോട്ടലിലെ താമസക്കാരിയെ റിച്ചാർഡ് ബലാത്സംഗം ചെയ്യുവാൻ ശ്രമിക്കുന്നു. തക്ക സമയത്ത് അവിടെ എത്തിയ ആ സ്ത്രീയുടെ ഭർത്താവ് റിച്ചാർഡിന് തടയുകയും, അവനു പൊതിരെ തല്ലുന്നു. അതോടെ ഹോട്ടലിൽ നിന്നും അവനെ പുറത്താക്കി. എന്നാൽ ദമ്പതികൾ അന്ന് റിച്ചാർഡിനെതിരെ പരാതി നൽകാൻ തയ്യാറായില്ല അതോടെ തലനാരിഴയ്ക്ക് അവൻ രക്ഷപ്പെടുന്നു. ഒന്നിന് പിറകെ ഒന്നായി നിരവധി കുറ്റകൃത്യങ്ങളിൽ അയാൾ ഏർപ്പെടുന്നു. 22 വയസ്സുള്ളപ്പോൾ നാടുവിട്ട് കാലിഫോർണിലേക്ക് ചേക്കേറുന്നു. കാലിഫോർണിയായിരുന്നു റിച്ചാർഡിന്റെ ഉള്ളിലെ കൊലപാതകിയെ ഉണർത്തുന്നത്.

Richard Ramirez

രാത്രിയിലെ വേട്ടക്കാരൻ

1984 ഏപ്രിൽ 10-ന്, സാൻഫ്രാൻസിസ്കോയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ വച്ച് റിച്ചാർഡ്, ല്യൂങ് എന്ന ഒമ്പത് വയസ്സുകാരിയെ കൊലപ്പെടുത്തുന്നു. റിച്ചാർഡ് ആ പെൺകുട്ടിയെ കഴുത്ത് ഞെരിക്കുന്നു, ബലാത്സംഗത്തിന് ഇരയാകുന്നു. ശേഷം കൈയിൽ കരുതിയ കത്തി കൊണ്ട് ആ പിഞ്ചു ശരീരം കുത്തിക്കിറുന്നു. അർദ്ധനഗ്നനായി അവളുടെ ശരീരം ഒരു പൈപ്പിൽ കെട്ടിത്തൂക്കുന്നു.

ആദ്യ കൊലപാതകം നടന്ന രണ്ടു വർഷത്തിന് ശേഷമാണ് രണ്ടാമത്തെ കൊലപാതകം അരങ്ങേറുന്നത്. 1984 ജൂൺ 28 ന്, 79 കാരിയായ ജെന്നി വിൻകോയെ ലോസ് ഏഞ്ചൽസിലെ ഗ്ലാസ്സെൽ പാർക്കിലെ അപ്പാർട്ട്മെൻ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉറങ്ങിക്കിടന്ന ജെന്നിയെ, റിച്ചാർഡ് ബലാത്സംഗം ചെയുന്നു. കത്തി കൊണ്ട് തലയിലും കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുന്നു. അവളുടെ തൊണ്ട പൂർണമായും കുത്തിക്കിറിയ നിലയിലായിരുന്നു. ശവശരീരത്തിൽ നിന്നും ഏതാണ്ട് തല വെട്ടി മാറ്റിയ നിലയിലായിരുന്നു.

ഒമ്പത് മാസങ്ങൾക്ക് ശേഷം, മാർച്ച് 17, 1985-ന്, റോസ്മീഡിൽ വീടിന് പുറത്ത് നിൽക്കുകയായിരുന്ന മരിയ ഹെർണാണ്ടസിനെ റിച്ചാർഡ് ആക്രമിക്കുന്നു. അവളെ ഗാരേജിലേക്ക് വലിച്ചിഴ്ച്ച കൊണ്ടുപോകുന്നു. റിച്ചാർഡിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച മരിയയെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്നു. എന്നാൽ അത്ഭുതകരമെന്നോണം അവൾ രക്ഷപ്പെടുന്നു. ശേഷം, മരിയയുടെ വീടിനുള്ളിൽ പ്രവേശിച്ച അവിടെയുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുന്നു. കൃത്യം നടത്തിയ ശേഷം റിച്ചാർഡ് അടുത്ത ഇരയെ തേടി പോകുന്നു. റോസ്മീഡിൽ ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ, മറ്റൊരു സ്ത്രീയെയും റിച്ചാർഡ് കൊലപ്പെടുത്തുന്നു. 30 കാരിയായ റാമിറസിനെ അവളുടെ കാറിൽ നിന്നും വലിച്ചിഴച്ച പുറത്തിടുന്നു. ശേഷം കൈയിൽ കരുതിയ തോക്ക് കൊണ്ട് വെടിവച്ച കൊലപെടുത്തുന്നു. ഒന്നിന് പിറകെ ഒന്നായി നടന്ന കൊലപാതകങ്ങൾ, ഒറ്റ ദിവസം കൊണ്ട് വാർത്താ മാധ്യമങ്ങളിൽ നിന്ന് വിപുലമായ കവറേജ് ആകർഷിച്ചു. കറുത്ത ചുരുണ്ട മുടിയും, കറപുരണ്ട പല്ലുകളും, നികൃഷ്ടമായ കണ്ണുകൾ ഉള്ള ആക്രമണകാരിയായ പ്രതിക്ക് മാധ്യമങ്ങളിൽ ഒരു പേര് നൽകി, വാക്ക് ഇൻ കില്ലർ (Walk-In Killer).

ഈ കൊലപാതക പരമ്പരകൾ നടന്ന് 10 ദിവസത്തിനുള്ളിൽ അടുത്ത കൊലപാതകം നടന്നു. ഒരാഴ്‌ചയ്‌ക്ക് ശേഷം, 1985 മാർച്ച് 27-ന് പുലർച്ചെ 2 മണിക്ക്, വിൻസെൻ്റ് ചാൾസ് സസാരസിന്റെ വീട്ടിൽ കടക്കുന്നു. 64-കാരനായ വിൻസെൻ്റ് ചാൾസ് സസാരയെ ഉറക്കത്തിൽ വെടിവെച്ച് കൊലപ്പെടുത്തുന്നു. സസാരയുടെ ഭാര്യ, 44 കാരിയായ മാക്സിൻ ലെവേനിയ വെടിയൊച്ച കേട്ടാണ് ഉറക്കത്തെ നിന്നും ഉണർന്നത്. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ എവിടെയാണെന്ന് ചോദിച്ച് റിച്ചാർഡ് അവളെ അടിക്കുകയും കൈകൾ ബന്ധിക്കുകയും ചെയ്തു. റിച്ചാർഡ് വീട് കൊള്ളയടിക്കുന്ന വേളയിൽ, തക്കം നോക്കി മാക്‌സിൻ കട്ടിലിനടിയിൽ നിന്ന് ഒരു ഷോട്ട്ഗൺ എടുത്ത ശേഷം അവനുനേരെ വെടിയുതിർക്കുവാൻ ശ്രമിക്കുന്നു. എന്നാൽ അത് പരാജയപ്പെടുന്നു. ഇതിൽ പ്രകോപിതനായ റിച്ചാർഡ് തൻ്റെ തോക്കുകൊണ്ട് അവളെ വെടിവച്ചു കൊന്നു. കോപം അടക്കുവാൻ കഴിയാതെ അടുക്കളയിൽ നിന്ന് ഒരു വലിയ കത്തി എടുത്തു കൊണ്ട് വരുന്നു. ശേഷം കത്തി കൊണ്ട് അവളുടെ നെഞ്ചിലേക്ക് തലകീഴായ ഒരു കുരിശ് കുത്തിവരിക്കുന്നു, അവളുടെ ശരീരം വികൃതമാക്കി, അവളുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് ആഭരണ പെട്ടിയിൽ വച്ചു. അവൻ അവളുടെ ശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നു.

രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ച് കയറിയ ശേഷം, പുരുഷന്മാരെ കൊലപെടുത്തുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഇങ്ങനെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് ശേഷം അവരോട് സാത്താനോട് പ്രാർത്ഥിക്കുവൻ ആവശ്യപ്പെടുന്നു. തുടർന്ന് അവരുടെ ശരീരത്തിൽ പെന്റോഗന്റെ ചിഹ്നം വരച്ചിടുന്നു. സമാനരീതിയിൽ നടന്ന കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലറാണ് എന്ന് പോലീസ് ഉറപ്പിക്കുന്നു.

ഒന്നര വർഷം കൊണ്ട് റീചാർഡ് ബലാത്സംഗം ചെയ്തത് 24 ഓളം സ്ത്രീകളെ. 14 മനുഷ്യരെ കൊലപെടുത്തി. ഒരു നാട് മുഴുവൻ രാത്രിയെ ഭയക്കുവാൻ തുടങ്ങി. ഭയമായിരുന്നു, ഇരുട്ടിന്റെ മറവിൽ തങ്ങളുടെ ജീവൻ കവരുവനായി ആ കൊലയാളി പതുങ്ങി നിൽപ്പുണ്ടെന്ന ഭീതി അവരിൽ നിറഞ്ഞിരുന്നു. റീചാർഡിന്റെ കൈകളിൽ നിന്നും രക്ഷപ്പെട്ടവർ പോലീസിന് കൊലയാളിയെ പറ്റി സുപ്രധാന വിവരങ്ങൾ കൈമാറുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിചാർഡിന്റെ രേഖ ചിത്രം വരയ്ക്കുന്നു. ഈ രേഖ ചിത്രം മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതൊന്നും അറിയാതെ റിചാർഡ് അയാളുടെ സഹോദരനെ കാണുവാനായി ഹെർമിസിൽ എത്തുന്നു. അവിടുത്തെ ചില പ്രദേശവാസികൾ റിചാർഡിനെ തിരിച്ചറിയുന്നു. അവർ കൊലയാളി എന്ന് ഉച്ചത്തിൽ മുറവിളി കൂട്ടി. ആദ്യമൊന്നും തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസിലായില്ല. പതിയെ അവൻ അത് മനസിലാക്കി, അവന് നേരെ പാഞ്ഞു വരുന്ന ജനക്കൂട്ടത്തെ കണ്ട് റിചാർഡ് ഓടി രക്ഷപ്പെടുവൻ ശ്രമിക്കുന്നു. എന്നാൽ ജനക്കൂട്ടം അപ്പോഴേക്കും അവനെ വളഞ്ഞിരുന്നു. റിച്ചാർഡിനെ നാട്ടുകർ വളഞ്ഞിട്ട് തല്ലുന്നു. തല്ലുകൊണ്ട് അവശനായ റിച്ചാർഡിനെ സംഭവ സ്ഥലത്ത് എത്തി പോലീസ് അറസ്റ്റ് ചെയുന്നു.

1989 സെപ്റ്റംബർ 20-ന്, കോടതി പതിമൂന്ന് കൊലപാതകങ്ങൾ, അഞ്ച് കൊലപാതകശ്രമങ്ങൾ, പതിനൊന്ന് ലൈംഗികാതിക്രമങ്ങൾ, പതിനാല് കവർച്ചകൾ എന്നിവയിൽ റിച്ചാർഡ് കുറ്റക്കാരനാണ് എന്ന് പ്രസ്താവിക്കുന്നു. 1989 നവംബർ 7 ന് റിച്ചാർഡിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. ഇതിന് പിന്നാലെ റിച്ചാർഡ് വധശിക്ഷ റദ്ദാക്കാൻ അപ്പീലുകൾ സമർപ്പിക്കുന്നു. എന്നാൽ 2006 ൽ കാലിഫോർണിയ സുപ്രീം കോടതി വധശിക്ഷ ശേരിവയ്ക്കുന്നു.

Richard Ramirez

കൊലയാളിയെ തേടിയെത്തിയ പ്രണയലേഖനങ്ങൾ

വധശിക്ഷ കാത്തുകഴിഞ്ഞ റിച്ചാർഡിനെ തേടിയെത്തിയത്ത് നിരവധി പ്രേമലേഖനങ്ങളായിരുന്നു. റിച്ചാർഡ് എന്ന കൊലയാളി പോലീസ് പിടിയിലായ ശേഷമാണ് പലരും ഇയാളെ പാറ്റി അറിയുന്നത്. സാത്തന്റെ സന്തതി എന്ന് സമൂഹം മുദ്രകുത്തിയ കൊടുംകുറ്റവാളിയോട് പ്രേമമായിരുന്നു പലർക്കും. ഡോറീൻ ലിയോയ് എന്ന സ്ത്രീ 75 ഓളം കത്തുകളാണ് റിച്ചാർഡിനായി എഴുതിയത്. ലോകം അയാളെ കൊലയാളി എന്ന് വിളിച്ചപ്പോഴും അയാൾ നിരപരാധിയാണ് എന്ന് ഈ സ്ത്രീ ഉറച്ചു വിശ്വസിച്ചു. ഒടുവിൽ, 1996 ഒക്ടോബർ 3 ന് കാലിഫോർണിയയിലെ സാൻ ക്വെന്റിൻ സ്റ്റേറ്റ് ജയിലിൽ വെച്ച് അവർ വിവാഹിതരായി.

കാലിഫോർണിയയുടെ ഉറക്കം കെടുത്തിയ കൊലയാളി വധശിക്ഷ കാത്തുനിൽക്കാതെ മരണത്തിന് കിഴടങ്ങുന്നു. 20113, ജൂൺ 7 ന് കാൻസർ ബാധിതനായിരുന്ന റിച്ചാർഡ് 53 വയസ്സിൽ മരണപ്പെടുന്നു. റാമിറസ് സാധാരണ കൊലയാളിയല്ല. സാധാരണ സീരിയൽ കില്ലറിൽ നിന്ന് വ്യത്യസ്തമായി, അയാൾ സാത്താനെ ആരാധിക്കുന്ന ഒരു ഭ്രാന്തൻ, അക്രമാസക്തനായ സൈദ്ധാന്തികൻ. അയാൾ നടത്തിയ ഓരോ കൊലപാതകവും സ്വയം വിശുദ്ധമായി കണക്കാക്കി. താൻ ദൈവമാണെന്ന് എന്ന് സ്വയം വിശ്വസിച്ച മനോരോഗി. കൊലയാളി മരണപ്പെട്ടുവെങ്കിലും, ഇന്നും കാലിഫോർണിയയുടെ തെരുവുകളിൽ ഭീതിയോടെ മുഴങ്ങുന്നു ദി നൈറ്റ് സ്റ്റാക്കർ എന്ന പേര്.

Related Stories

No stories found.
Times Kerala
timeskerala.com