ശവശരീരവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു, ശേഷം നിതംബം വെട്ടിയെടുത്ത് ഭക്ഷിക്കുന്നു; പ്രശസ്തനാകാൻ കൊലപാതക വീഡിയോ പ്രചരിപ്പിച്ച, ശവശരീരം വെട്ടിനുറുക്കി രാഷ്ട്രീയപാർട്ടികൾക്കും സ്കൂളുകൾക്കും പാഴ്സൽ ചെയ്ത കൊലയാളി| Murder of Jun Lin

Murder of Jun Lin
Published on

2012 മെയ് 29, ഒട്ടാവയിലെ ഒരു പതിവ് ചൊവ്വാഴ്ച. സമയം പതിനൊന്നു മണി കഴിഞ്ഞു കാണും. എന്നത്തേയും പോലെ കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്തിനുള്ളിൽ പ്രവർത്തകർ തങ്ങളുടെ പ്രവർത്തനങ്ങളിൽ മുഴികിയിരിക്കുന്നു. ചിലർ പത്രം വായിക്കുന്നു, മറ്റുചിലർ തമ്മിലെ എന്തൊക്കെയോ സംസാരിക്കുന്നു. മറ്റുചില പ്രവർത്തകർ പാർട്ടി ഓഫീസിലേക്ക് വന്ന മെയിലുകളും കത്തുകളും ഓരോന്നായി തരം തിരിക്കുന്നു. അപ്പോഴാണ് അവരുടെ ശ്രദ്ധ സാമാന്യം വലിപ്പമുള്ള ഒരു പാഴ്സൽ പെട്ടിയിൽ പതിക്കുന്നത്. വല്ലാത്തൊരു ദുർഗന്ധം വമിക്കുണ്ടായിരുന്നു ആ പെട്ടിയിൽ നിന്നും. പെട്ടിക്ക് പുറത്തായി രക്തത്തിന്റെ കറകൾ. പെട്ടികണ്ടവർ ആദ്യമൊന്നു ഞെട്ടി, അതിനുള്ളിൽ എന്താണ് എന്ന് അറിയാൻ വേണ്ടി കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തകൻ പതുകെ ആ പെട്ടി തുറക്കുന്നു. പെട്ടി തുറന്നതും പെട്ടിക്കുള്ളിൽ എന്താണ് എന്ന് അറിയാൻ എല്ലാവരും ചുറ്റിനും കൂടി. ഒടുവിൽ പെട്ടിക്കുള്ളിൽ എന്താണ് എന്ന് കണ്ടവർ എല്ലാം തന്നെ ഞെട്ടി. പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞ മനുഷ്യന്റെ വെട്ടിമാറ്റിയ ഇടതുകാൽ. പാർട്ടി ഓഫീസിലെ രാഷ്ട്രീയ ചർച്ചകൾ നിലച്ചു. വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു. പോലീസ് അന്വേഷണം ആരഭിക്കുന്നു.

അന്നേ ദിവസം തന്നെ ഒട്ടാവയിലെ ലിബറൽ പാർട്ടി ഓഫീസിലേക്ക് അയക്കാൻ വേണ്ടി ഒരു പാഴ്സൽ കാനഡ പോസ്റ്റ് സോർട്ടിംഗ് ഓഫീസിൽ ലഭിക്കുന്നു. നല്ല വലിപ്പമുള്ള പാഴ്സൽ ബോക്സ്. എന്നാൽ വല്ലാത്തൊരു ദുർഗന്ധം വമിക്കുന്നുണ്ട്. പന്തികേട് തോന്നിയ പോസ്റ്റ് ഓഫീസിലെ ചില ഉദ്യോഗസ്ഥർ വിവരം പോലീസിനെ അറിയിക്കുന്നു. പോലീസ് എത്തി ആ പെട്ടി പൊട്ടിക്കുന്നു, കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്തിൽ എത്തിയ പാഴ്സലിന് സമാനമായിരുന്നു ഇതും. എന്നാൽ ലിബറൽ പാർട്ടിയെ തേടിയെത്തിയ പാഴ്സലിൽ വെട്ടിമുറിച്ച മനുഷ്യന്റെ കൈയായിരുന്നു. കണ്ടു നിന്നവർ ഞെട്ടി. ഒരേ ദിവസം രണ്ടു രാഷ്ട്രീയ പാർട്ടികളെ തേടിയെത്തിയത് വെട്ടിമാറ്റിയ മനുഷ്യന്റെ കൈയും കാലും.

പോലീസ് അന്വേഷണം ആരംഭിക്കുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇതേ ദിവസം തന്നെ ഒട്ടാവയിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള മോൺട്രിയൽ പട്ടണത്തിലെ അപ്പാർട്ട്മെന്റ് സമീപത്ത് നിന്നും ശുചീകരണ തൊഴിലാളിക്ക് ഒരു സ്യൂട്ട്കേസ് ലഭിക്കുന്നു. ഈ സ്യൂട്ട്കേസിൽ നിന്നും ശക്തമായി ദുർഗന്ധം വമിക്കുണ്ടായിരുന്നു. സ്യൂട്ട്കേസ് തുറന്ന സൂചികരണ തൊഴിലാളി കാണുന്നത് വെട്ടിമുറിച്ച പുരുഷന്റെ ശരീര അവശിഷ്ട്ടങ്ങളായിരുന്നു. ഉടനെ ശുചീകരണ തൊഴിലാളി വിവരം പോലീസിനെ അറിയിക്കുന്നു. ഒരേ ദിവസം മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ നിന്നും മനുഷ്യന്റെ ശരീര അവശിഷ്ട്ടങ്ങൾ ലഭിച്ചതോടെ ഇതെല്ലം ഒരു മനുഷ്യന്റേതാകും എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി. മോൺട്രിയലിലെ ആ അപ്പാർട്ട്മെന്റിലേക്ക് പോലീസ് എത്തുകയും , അപാർട്മെന്റ് ഉടനീളം പരിശോധനകൾ നടത്തുന്നു. ഒടുവിൽ അപ്പാർട്ട്മെന്റിൽ തന്നെ താമസിക്കുന്ന ലൂക്ക മാഗ്നോട്ടിന്റെ (Luka Magnotta) വസതിയിലെത്തുന്നു. ഇയാൾ കുറച്ചു മാസങ്ങൾ മുൻപാണ് ഇവിടേക്ക് താമസം മാറിയത്. എന്നാൽ കുറച്ചു ദിവസങ്ങൾ മുൻപ് ലൂക്ക എങ്ങോട്ടെക്കൊ പോയി. എവിടേക്ക് എന്ന് ആർക്കും അറിയില്ല. ലൂക്കയെ കുറിച്ച് അത്ര നല്ല അഭിപ്രയമല്ല അവിടുത്തുകാർ പോലീസിനോട് പറഞ്ഞത്, അകെ മൊത്തം ഒരു വശപിശക്. അതോടെ പോലീസ് ലൂക്കയുടെ വീട്ടിൽ പരിശോധന നടത്തുന്നു. പുറത്തു നിന്നും പൂട്ടിയ വീടിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തു കടക്കുന്നത്.

ആ വീട്ടിനുള്ളിൽ പ്രവേശിച്ച പോലീസുകാരെ കാത്തിരുന്നത് രക്തക്കറകൾ കൊണ്ട് നിറഞ്ഞ ചുമരുകളായിരുന്നു. ചുമരുകളിലും തറയിലുമെല്ലാം രക്തക്കറുകൾ. മെത്ത, ഫ്രിഡ്ജ്, മേശ, ബാത്ത് ടബ് എന്നിവയുൾപ്പെടെ വിവിധ വസ്തുക്കളിൽ രക്തം. ഏതൊരു മനുഷ്യന്റെ ജീവൻ ആ വീട്ടിനുള്ളിൽ പൊലിഞ്ഞതിന്റെ എല്ലാ ലക്ഷണങ്ങളും. പോലീസിന്റെ മുന്നിൽ അപ്പോൾ അവശേഷിച്ച ഒരു ചോദ്യം അത് ആര് എന്നതായിരുന്നു. പോലീസ് അപ്പാർട്മെന്റിലെ സിസിടി കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ മെയ് 24 നാലിന് ലൂക്കയോടൊപ്പം മറ്റൊരു പുരുഷൻ അപാർട്മെന്റിന്റെ ഉള്ളിൽ പ്രവേശിക്കുന്നതായി മനസിലാകുന്നു. ആ മനുഷ്യൻ അപാർട്മെന്റിന്റെ ഉള്ളിലേക്ക് പോയത് മാത്രമേ ഉള്ളു, അയാൾ പിന്നീട് അപ്പാർട്മെന്റിൽ നിന്നും തിരികെ പോയിട്ടില്ല. അതോടെ പോലീസിനെ ഏറെ കുറെ ഉറപ്പാക്കുന്നു കൊല്ലപ്പെട്ടത് ആ മനുഷ്യൻ തന്നെയെന്ന്. പോലീസ് നടത്തിയ അന്വേഷണത്തിൽ മെയ് 25 ന് ലൂക്ക പാരിസിലേക്ക് കടന്നു കളഞ്ഞതായി മനസിലാകുന്നു.

ഇതേ സമയത്ത് തന്നെ ഏതാനം ദിവസങ്ങളായി ഇൻറർനെറ്റിൽ ഒരു മനുഷ്യൻ അതിക്രൂരമായി മറ്റൊരു മനുഷ്യനെ കൊലപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിപ്പെടുന്നത്. ഒരു പുരുഷനെ കട്ടിലിൽ കെട്ടിയിട്ട ശേഷം ക്രൂരമായി സ്ക്രൂഡ്രൈവർ കൊണ്ട് കുതിമുറിവിൽപ്പിക്കുന്നു. വീഡിയോയിലെ കൊലയാളി ലൂക്ക തന്നെ, എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന് അപ്പോഴും മനസിലായില്ല. മെയ് 25 നായിരുന്നു bestgore.com എന്ന വെബ്‌സൈറ്റിൽ '1 ലുനാറ്റിക്, 1 ഐസ് പിക്ക്' എന്ന പേരിൽ 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലൂക്ക അപ്പാർട്മെന്റിൽ ആ അജ്ഞാത പുരുഷനെ കൊണ്ടുവന്നു മണിക്കൂറുകൾക്ക് അകം തന്നെയാണ് വീഡിയോ പ്രചരിക്കാൻ തുടങ്ങിയതും. ലൂക്കയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട പലരും പോലീസിൽ പരാതി നൽകിയെങ്കിലും അതൊന്നും അന്ന് വലിയ കാര്യമായി പോലീസ് എടുത്തിരുന്നില്ല. എന്നാൽ ഇന്ന്, കഥയാകെ മാറി. കാര്യത്തിന്റെ ഗൗരവം മനസ്സിലായ പോലീസ് ലൂക്കയെ തേടിയിറങ്ങി. മറുഭാഗത്ത് ആരാണ് കൊല്ലപ്പെട്ടത് എന്ന അന്വേഷണവും. അധികം വൈകയില്ല മോൺട്രിയലിലെ കോൺകോർഡിയ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയായ ജുൻ ലിൻ (Jun Lin) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപ് ചൈനീസ് സ്വദേശിയായ ലിനിനെ കാണ്മാനില്ല എന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഓട്ടോവയിൽ നിന്നും ലഭിച്ച കൈയും കാലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ഡിഎൻഎ പരിശോധനകൾക്ക് വിധേയമാക്കി, തുടർന്ന് കൊല്ലപ്പെട്ടത് ലിൻ തന്നെ എന്ന് സ്ഥിരീകരിക്കുന്നു.

ലൂക്ക മാഗ്നോട്ടയുടെ അപാർട്ട്മെന്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ, പോസ്റ്റ് ഓഫിസിൽ നിന്ന് ലഭിച്ച പാഴ്സലുകളുടെ വിരലടയാളം എന്നിവ പരിശോധന നടത്തിയതോടെ ലൂക്ക തന്നെയാണ് കൊലയാളി എന്ന് തെളിയുന്നു. ലൂക്ക മാഗ്നോട്ട, മോഡലും അശ്ലീലചിത്രങ്ങളിലെ അഭിനയതാവുമാണ്. ഇത് ആദ്യമായല്ല ലൂക്ക ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്തകൂട്ടുന്നത്. പൂച്ചയെ വെട്ടിമുറിച്ച് കൊല്ലുന്ന വീഡിയോകൾ പല തവണയാണ് ലൂക്ക ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്തതിട്ടുള്ളത്. പൂച്ചകളെ കൊന്ന് കൊന്ന് ഒടുവിൽ മനുഷ്യനെയും വെട്ടിനുറുക്കി കൊല്ലുന്നു. പാരിസിലേക്ക് കടന്നു കളഞ്ഞ ലൂക്കയെ കണ്ടെത്താൻ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നു. ഫ്രാൻസിൽ നിന്ന് ജർമ്മനിയിലേക്ക് കടന്ന ലൂക്കയെ, ജൂൺ 4 ന് കാറ്റ്‌സലിലെ ഒരു ഇൻ്റർനെറ്റ് കഫെയിൽ നിന്നും ജർമൻ പോലീസ് പിടികൂടുകയായിരുന്നു.

ലൂക്കയെ പിടികൂടിയ തൊട്ട് അടുത്ത ദിവസം തന്നെ കാനഡയിലെ രണ്ടു സ്കൂളുകളിൽ പിന്നെയും രണ്ടു പാഴ്‌സൽ കൂടി എത്തുന്നു. ലിനിന്റെ വലത്തേ കൈയും കാൽപാതവുമായിരുന്നു പാഴ്‌സലിൽ. ഒടുവിൽ ജൂൺ 18 ഓടെ ലൂക്കയെ തിരികെ കാനഡയിൽ എത്തിക്കുന്നു. ലൂക്കയെ പോലീസ് വിശദമായി ചോദ്യം ചെയുന്നു. ലിനിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണ് എന്ന് ലൂക്ക സമ്മതിക്കുന്നു. എന്നാൽ പോലീസിനെ പോലും ഞെട്ടിച്ചത് ലൂക്ക പറഞ്ഞ മറ്റു കാര്യങ്ങളാണ്. എന്തിന് വേണ്ടിയാണ് ലിനിനെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടി - 'എനിക്ക് പ്രശസ്തനാകണം അതിന് വേണ്ടി മാത്രമാണ് ഞാൻ അവനെ കൊന്നത്.' കോടതിയിലും ലൂക്ക കുറ്റസമ്മതം നടത്തുന്നു. 2014 ഡിസംബർ 23 ന് ലൂക്ക മാഗ്നോട്ടയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു.

സ്വവർഗ്ഗാനുരാഗിയായ ലിനിനെ ലൂക്ക പരിചയപ്പെടുന്നത് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ്. പരിചയപ്പെട്ട് അധികം വൈകാതെ തന്നെ ലൂക്ക ലിനിനെ വീട്ടിലേക്ക് വരുത്തുന്നു. വീട്ടിലെത്തിയ ലിനിന് മയക്കുമരുന്ന് നൽകുന്നു. മയക്കുമരുന്ന് ഉള്ളിൽ ചെന്ന് നിമിഷ നേരം കൊണ്ട് ലിനിന്റെ ബോധം പോകുന്നു. ഈ വേളയിലാണ് ലൂക്ക ലിനിനെ ഒരു കട്ടിൽ കെട്ടിയിട്ട ശേഷം മൂർച്ചയുള്ള കുർത്ത വസ്തു കൊണ്ട് കുത്തി കൊലപ്പെടുത്തുന്നത്. ശേഷം ശവശരീരവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. തുടർന്ന് ലിനിന്റെ നിതംബം വെട്ടിയെടുത്ത് ഭക്ഷിക്കുന്നു. ശേഷം ശവശരീരം കഷ്ണങ്ങളാക്കി വെട്ടിനുറുക്കുന്നു. ലൂക്ക തന്റെ പ്രവർത്തിയെല്ലാം തന്നെ ക്യാമറയിൽ പകർത്തുണ്ടായിരുന്നു. ലിനിനെ കൊലപ്പെടുത്തിയത് പ്രശസ്തനാകാൻ വേണ്ടി മാത്രമാണ്. രാഷ്ട്രീയ പാർട്ടികൾക്കും സ്‌കൂളുകൾക്കും ലിനിന്റെ ശരീരാവശിഷ്ടങ്ങൾ അയച്ചതും പ്രശസ്തിക്ക് വേണ്ടി മാത്രം.

Related Stories

No stories found.
Times Kerala
timeskerala.com