ഒരു സൈന്യത്തെ തന്നെ മുട്ടുകുത്തിച്ച 'ഭീമൻ' പക്ഷികൾ! ഓസ്‌ട്രേലിയൻ സൈന്യം എമു പക്ഷികളോട് തോറ്റ വിചിത്ര യുദ്ധം; അറിയാം ചരിത്രത്തിലെ ഏറ്റവും രസകരമായ യുദ്ധത്തെ കുറിച്ച് | The Great Emu War

 The Great Emu War
Published on

മനുഷ്യരാശിയെ തന്നെ ചിന്നഭിന്നമാക്കിയ യുദ്ധങ്ങൾ ഏറെയാണ്. യുദ്ധത്തിലൂടെ ആരും ഒന്നും തന്നെ നേടുന്നില്ല എന്നതാണ് സത്യം. നഷ്ട്ടം മാത്രമാണ് യുദ്ധങ്ങൾ അവശേഷിപ്പിക്കുന്നത്. അനവധി ജീവനുകൾ, ചുട്ടെരിഞ്ഞ നഗരങ്ങൾ കണ്ണീരിന്റെയും വേദനയുടെയും ചരിത്രപുസ്തകങ്ങൾ ഇതാണ് യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം. എന്നാൽ ഇതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമായ ഒരു യുദ്ധമുണ്ട്. ഈ യുദ്ധത്തിന്റെ കഥ കേട്ടാൽ ആരും ഒന്ന് ചിരിച്ചുപോകും. സത്യമാണ് പറഞ്ഞത്, ഒരുപാട് വർഷങ്ങൾക്ക് മുൻപ് അങ്ങ് ഓസ്ട്രേലിയയിൽ ഒരു യുദ്ധം അരങ്ങേറി. രാജ്യത്തെയോ അധികാരത്തെയോ പിടിച്ചെടുക്കാൻ വേണ്ടിയുള്ള യുദ്ധമല്ല. യുദ്ധത്തിൽ ഓസ്‌ട്രേലിയൻ സൈന്യത്തിന് നേരിടേണ്ടി വന്നത് ഭീകരന്മാരെയായിരുന്നു. സർവ്വസജ്ജരായി പൊരുതിയ സൈന്യം എതിരാളികൾക്ക് മുന്നിൽ മുട്ടുകുത്തേണ്ടിവന്നു. എതിരാളികളെ തോൽപ്പിക്കാൻ തോക്കുകളും തോക്കുകളും വെടിയുണ്ടകളും എല്ലാം സജ്ജമായിരുന്നു. എന്നിട്ടും തോറ്റു തുന്നം പാടി.

സൈന്യം തോറ്റത് ഒരു കൂട്ടം പക്ഷികളുടെ മുന്നിലാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം, സൈന്യത്തിന്റെ എതിരാളികൾ മനുഷ്യർ അല്ലായിരുന്നു. അതും ആറടി ഉയരമുള്ള, വിചിത്രമായ വേഗത്തിൽ ഓടുന്ന എമു പക്ഷികൾ. കേട്ട് ഞെട്ടേണ്ട, ഇത് യുദ്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും രസകരമായ യുദ്ധമാണ്, ദി ഗ്രേറ്റ് എമു വാർ (The Great Emu War). മനുഷ്യന്റെ ചിന്താശേഷിയെ തന്നെ വെല്ലുവിളിച്ച ഈ യുദ്ധത്തെ കുറിച്ച് അറിഞ്ഞാലോ. 1932 ൽ ​ ഓസ്‌ട്രേലിയലിൽ അരങ്ങേറിയ വ​ന്യ​ജീ​വിശ​ല്യ നി​വാ​ര​ണ യജ്ഞമായിരുന്നു പിൽകാലത്ത് എമു യുദ്ധം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഓസ്‌​ട്രേ​ലി​യ​യിലെ സർക്കാർ, യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാംപിയൻ ജില്ലയിൽ ഭൂമി പതിച്ചു നൽകുന്നു. പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങിയ കർഷകരെ കാത്തിരുന്നത് അപ്രതീക്ഷിത അതിഥകളായിരുന്നു. 1929-ൽ മഹാമാന്ദ്യം ആരംഭിച്ചതോടെ, ഈ കർഷകരെ ഗോതമ്പ് വിളകൾ കൃഷി ചെയ്യാൻ സർക്കാർ പ്രേരിപ്പിച്ചു. എന്നാൽ, പെട്ടന്നായിരുന്നു ഗോതമ്പിന്റെ വില കുത്തനെയിടിയുന്നത്. 1932 ഒക്ടോബറോടെ സ്ഥിതി കൂടുതൽ വഷളായി. ഇതേ സമയത്താണ് എവിടെനിന്നോ ഇരുപതിനായിരത്തിലധികം എമു പക്ഷികൾ എത്തി. കണ്ണിൽ കണ്ടതെല്ലാം പക്ഷകൾ ഇല്ലാതെയാക്കി. എമുകൾ വിളകൾ തിന്നു നശിപ്പിക്കും, കൃഷിയിടങ്ങളിലെ വേലികൾ ഇല്ലാതെയാക്കുന്നു, വേലികളിൽ വലിയ വിടവുകൾ വന്നതോടെ ഇതിലൂടെ മുയലുകൾ അകത്തുകടന്ന് പ്രശനം കൂടുതൽ ഗുരുതരമായി തീർന്നു.

ഗോതമ്പു വിളകൾ പൂർണ്ണമായും നശിപ്പിച്ചതോടെ കർഷകർ ദുരിതത്തിലായി. പല മാർഗ്ഗങ്ങളും എമുവിനെ തുരത്താൻ ഉപയോഗിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അന്നത്തെ പ്ര​തി​രോ​ധ വ​കു​പ്പി​ന്റെ ത​ല​വ​നാ​യ ജോ​ർ​ജ് പി​യേ​ഴ്‌​സ് എ​മു പ​ക്ഷി​ക​ളെ കൊ​ന്ന് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സൈ​നി​ക​രെ അ​യ​ക്കാ​മെ​ന്ന് പ്ര​ഖ്യാ​പിക്കുന്നു. അങ്ങനെ മേജർ G.P.W. മെറിഡിത്തിന്റെ നേതൃത്വത്തിൽ, രണ്ട് ലൂയിസ് മെഷീൻ ഗണ്ണുകളും 10,000 റൗണ്ട് വെടിയുണ്ടകളുമായി സൈനികർ കാംപിയനിലേക്ക് പുറപ്പെടുന്നു. പരാജയത്തിലേക്കുള്ള പടയോട്ടമായിരുന്നു അത് എന്ന് ആ സൈനിക്കർക്ക് അറിയില്ലായിരുന്നു. "ഓപ്പറേഷൻ എമു" (Operation Emu) എന്നായിരുന്നു ഈ സൈനിക നീക്കത്തിന് പേര് നൽകിയത്. എമുകളെ വെടിവെച്ചു കൊല്ലുക, അതിലൂടെ അവയുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു ദൗത്യം.

1932 നവംബർ 2-ന് യുദ്ധം ആരംഭിക്കുന്നു. സൈനികർ കരുതിയത് പറക്കുവാൻ പോലും കഴിയാത്ത പക്ഷികളെ നിഷ്പ്രയാസം വെടിവച്ചു കൊല്ലാൻ സാധിക്കും എന്നാണ്. എന്നാൽ, എമുകൾ അത്ര നിസ്സാരക്കാരായിരുന്നില്ല, മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ ഓടാൻ കഴിവുള്ള എമുകളെ മെഷീൻ ഗൺ ഉപയോഗിച്ച് ലക്ഷ്യം വെക്കുക എന്നത് വെല്ലുവിളിയായിരുന്നു. സൈനികർ പക്ഷികൾക്ക് നേരെ വെടിയുതിർത്തപ്പോൾ കൂട്ടം തെറ്റി അവർ ഓടാൻ തുടങ്ങി. പലപ്പോഴും വെടിയുണ്ടകൾ പാഴായി. ആദ്യ ദിവസം പത്തോളം ഐമുകളെ കൊന്നു, തൊട്ട് അടുത്ത ദിവസം പത്തിൽ താഴെ മാത്രമാണ് സൈനികർക്ക് കൊല്ലാൻ സാധിച്ചത്. വാഹനങ്ങളിൽ പിന്തുടർന്ന് കൊല്ലാൻ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. അങ്ങനെ ഡിസംബർ 10 വരെ മഹായുദ്ധം നീണ്ടു നിന്നു. ഒടുവിൽ യുദ്ധം അവസാനിക്കുന്നു, അതും സൈനിക്കർക്ക് തോറ്റു മടങ്ങേണ്ടി വന്നു. സൈ​നി​ക​രെ ഭ​ര​ണകൂ​ടം തി​രി​ച്ചുവി​ളി​ച്ചു. രണ്ടായിരത്തോളം ഐമുകളെ കൊന്നു എന്നായിരുന്നു ഔദ്യോഗിക രേഖകളിൽ പറയുന്നത്. എന്നാൽ, ഇത്രയൊന്നും ഐമുകളെ കൊന്നിട്ടില്ല എന്നാണ് പലരും വാദിക്കുന്നത്.

Summary: The Great Emu War of 1932 was a bizarre battle in Australia where soldiers fought against giant emu birds. Despite using machine guns, the army failed to stop them. In the end, the birds won making it one of history’s strangest wars.

Related Stories

No stories found.
Times Kerala
timeskerala.com