'കൈ വെട്ടി മാറ്റി, തലയോട്ടി തകർത്തു' നഗ്നയായ ഒരു സ്ത്രീയുടെ അഴുകിയ ശരീരം മണലിലേക്ക് താഴ്ത്തിയ നിലയിൽ, മൃതദേഹം തിരിച്ചറിഞ്ഞത് 50 വർഷങ്ങൾക്ക് ശേഷം; ഭർത്താവിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ട റൂത്ത് മേരി ടെറിയുടെ കഥ|Ruth Marie Terry

Ruth Marie Terry
Published on

മസാച്യുസെറ്റ്‌സിലെ തിരക്കേറിയ ഒരു വിനോദസഞ്ചാര നഗരമായിരുന്നു പ്രൊവിൻസ്‌ടൗൺ. തീര പ്രദേശമായത് കൊണ്ട് തന്നെ എവിടേക്ക് നോക്കിയാലും വിനോദസഞ്ചാരികൾ മാത്രമാണ്. സൂര്യാസ്തമയവും സൂര്യോദയവും കാണുവാൻ വേണ്ടി മാത്രം എത്തുന്ന സഞ്ചാരികൾ ഏറെയാണ്. എന്നാൽ ഈ മനോഹര നഗരത്തിന്റെ ശാന്തത വളരെപ്പെട്ടന്നാണ് നഷ്ടപ്പെട്ടത്. 1974 ജൂലൈ 26 ന്, റേസ് പോയിൻ്റ് ബീച്ചിലൂടെ തന്റെ കുടുംബത്തോടൊപ്പം ഒഴിവ് സമയം ചിലവഴിക്കാൻ എത്തിയതായിരുന്നു പന്ത്രണ്ടു വയസ്സുകാരി ലെസ്ലി. പെട്ടന്നായിരുന്നു ലെസ്ലിയുടെ ശ്രദ്ധ, വളരെ വിചിത്രമായി എന്തിനെയോ നോക്കി കുരയ്ക്കുന്ന വീട്ടിലെ നായയുടെ മേൽ പതിയുന്നത്. ബീച്ചിൽ നിന്ന് കുറച്ച് മാറി, കുറ്റിച്ചെടികൾ നിറഞ്ഞിരുന്ന മണൽതിട്ടയിൽ നിന്നാണ് നായയുടെ ശബ്ദം കേൾക്കുന്നത്. എന്നാൽ ഇതൊന്നു ലെസ്ലിയുടെ വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, നായയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച് ലെസ്ലി അതേ ദിശയിലേക്ക് നടന്നു. ഒരൽപം നടന്നതേയുള്ളു, ഭീതിജനകമായൊരു കാഴ്ച അവളുടെ കണ്ണിൽ പതിച്ചു. 'നഗ്നയായ ഒരു സ്ത്രീയുടെ അഴുകിയ ശവശരീരം,' മുഖം മണലിലേക്ക് താഴ്ത്തി വച്ചിരിക്കുന്നു. ഈ കാഴ്ച കണ്ട ലെസ്ലി അകെ ഭയന്നു പോയി, അവളുടെ വായിൽ നിന്നും നേരിയ ഒച്ചയിൽ നിലവിളി മാത്രമാണ് ഉയർന്നത്. അതോടെ അവിടേക്ക് ലെസ്ലിയുടെ വീട്ടുകാർ എത്തുന്നു. തങ്ങളുടെ മുന്നിലെ കാഴ്ച്ച കണ്ട വീട്ടുകാർ അക്കെ ഞെട്ടി. പിന്നെ ഒട്ടും വൈകിയില്ല പോലീസിനെ വിവരം അറിയിക്കുന്നു.

ലേഡി ഓഫ് ദ ഡ്യൂൺസ്

സംഭവ സ്ഥലത്ത് എത്തിയ പോലീസ് ശവശരീരം പരിശോധിക്കുന്നു. ക്രൂരമായ കൊലപാതകത്തിൻ്റെ ആ ദൃശ്യം കണ്ട് അധികൃതർ ഞെട്ടി. തിരിച്ചറിയാനാകാത്ത വിധം ആ സ്ത്രീയുടെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ വേണ്ടി ഇരയുടെ കൈകൾ ശരീരത്തിൽ നിന്നും വെട്ടിമാറ്റിയിരുന്നു. കൈകളും മുഖവും വികൃതമാക്കിയത് കൊലയാളി ആസൂത്രിതമായി ചെയ്തതാണെന്ന് വ്യക്തമായിരുന്നു. തല ഉടലിൽ നിന്നും ഏറെ കുറെ വെട്ടിമാറ്റിയിരുന്നു. തലയോട്ടിയുടെ ഒരു വശം തകർന്ന നിലയിലായിരുന്നു. കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണ് എന്നത് ഒഴിക്കെ പോലീസിനെ കൊണ്ട് മറ്റൊന്നും കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. അതോടെ കൂടുതൽ പരിശോധനകൾക്കായി ശവശരീരം പോസ്റ്റ്‌മോർട്ടം ചെയുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതും അന്വേഷണം കൂടുതൽ സങ്കിർണമായി തീർന്നു. തലയ്ക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. മരണപ്പെടുന്നതിന് മുന്നേ ആ സ്ത്രീ ബലാത്സംഗത്തിന് ഇരയായിരുന്നു. ആറടിയോളം നീളമുള്ള ഇരുപതിനും മുപ്പതിനും ഇടയിലുള്ള സ്ത്രീ. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ശവശരീരം കടൽത്തീരത്തിന് അടുത്ത് ഉപേക്ഷിക്കുകയായിരുന്നു. അതിനപ്പുറത്തേക്ക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അധികം ഒന്നും ഉണ്ടായിരുന്നില്ല. കൊലപാതകിക്ക് കൊല്ലപ്പെട്ട സ്ത്രീയോട് കടുത്ത വിരോധം ഉണ്ടാകാം അല്ലെങ്കിൽ കൊലയാളി ഒരു മനോരോഗിയാകാം എന്ന വസ്തുതയിലേക്കാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടിയത്. ഇരയെ കണ്ടെത്താതെ കൊലയാളിയെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിനാൽ കൊല്ലപ്പെട്ടത് ആരാണ് അന്ന് കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിക്കുന്നു. മൃതദേഹത്തെ തിരിച്ചറിയാൻ കഴിയുന്ന വിരലടയാളങ്ങളോ മുഖമോ ശവശരീത്തിൽ ഇല്ലാതിരുന്നത് തുടർന്നുള്ള അന്വേഷണത്തിൽ വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ട ആ അജ്ഞാത സ്ത്രീക്ക് 'ലേഡി ഓഫ് ദി ഡ്യൂൺസ്' (Lady of the Dunes) എന്ന പേര് നൽകുന്നു.

പോലീസ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. മരണ സമയവും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും, വിരലടയാളങ്ങൾ എന്നിവയിൽ നിന്നുള്ള സൂചനകൾ സൂക്ഷ്മമായി പരിശോധിച്ചു. എന്നാൽ സംഭവത്തിൽ വ്യക്തമായ സാക്ഷ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ശവശരീരം കണ്ടുകിട്ടിയത് ഒരു ബീച്ചിൽ നിന്ന് ആയതുകൊണ്ട് അന്വേഷണം അത്ര എളുപ്പമായിരുന്നില്ല. ഒട്ടനവധി വിനോദസഞ്ചാരികൾ വന്നു പോകുന്ന ഇടം, അത് കൊണ്ട് തന്നെ കൊലയാളിയെ കണ്ടെത്തുക എന്നത് കഠിനമായി തീർന്നു. ലേഡി ഓഫ് ദി ഡ്യൂണിന്റെ ശവശരീരം കണ്ടു കിട്ടിയ പ്രദേശത്തെ മിസ്സിംഗ് കേസുകൾ പോലീസ് പരിശോധിക്കുന്നു, എന്നിട്ടും യാതൊരു തുമ്പും ലഭിക്കുന്നില്ല. ആ സമയത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും അത്ര കണ്ട് പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു പരിധിക്ക് അപ്പുറം പോലീസിനെ കൊണ്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല. മൃതദേഹത്തിൻ്റെ മുഖച്ഛായ പുനഃസൃഷ്ടിച്ച് പ്രസിദ്ധീകരിച്ചു. കൊലയാളിയെക്കുറിച്ചോ, കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചോ ഒരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടിൽ തപ്പി.

റൂത്ത് മേരി ടെറി

അങ്ങനെ അന്വേഷണം മാസങ്ങളും വർഷങ്ങളും നീണ്ടു പോയി. കുറ്റാന്വേഷണത്തിൻ്റെ പരിമിതികളും കുറ്റവാളിയുടെ കൗശലവും കാരണം മസാചുസെറ്റ്‌സിലെ ഏറ്റവും പഴക്കമേറിയതും അജ്ഞാതവുമായ കൊലപാതകമായി ഇത് മാറി. 1990-കളിൽ ഡി.എൻ.എ. പരിശോധനയും പിന്നീട് ജനറ്റിക് ജെനീയോളജിയും പോലുള്ള അത്യാധുനിക മാർഗ്ഗങ്ങൾ കേസിലേക്ക് ശ്രദ്ധ തിരിയാൻ കാരണമായി. കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടായത് 21-ാം നൂറ്റാണ്ടിലാണ്. ഇൻവെസ്റ്റിഗേറ്റീവ് ജനറ്റിക് ജെനീയോളജി എന്ന സാങ്കേതികവിദ്യ, ബീച്ചിൽ നിന്ന് ലഭിച്ച ഡി.എൻ.എ. ഉപയോഗിച്ച് പൊതുവായ വംശാവലി ഡാറ്റാബേസുകളുമായി താരതമ്യം ചെയ്ത് കൊല്ലപ്പെട്ട ഇരയുടെ കുടുംബാംഗങ്ങളെ കണ്ടെത്താൻ സഹായിച്ചു. നിരന്തരമായ പരിശ്രമത്തിനൊടുവിൽ, 2022 ഒക്ടോബറിൽ എഫ്.ബി.ഐ ആ ചരിത്രപരമായ പ്രഖ്യാപനം നടത്തുന്നു, റൂത്ത് മേരി ടെറി (Ruth Marie Terry) ആയിരുന്നു 'ലേഡി ഓഫ് ദി ഡ്യൂൺസ്.' ടെന്നസി സ്വദേശിനിയായ മേരിക്ക് കൊല്ലപ്പെടുമ്പോൾ വയസ്സ് 37 ആയിരുന്നു. കാണാതെപോയി എന്ന് കുടുംബം അത്രയും കരുതിയ തങ്ങളുടെ പ്രിയപ്പെട്ടവൾ അമ്പത് വർഷങ്ങ്ൾക്ക് മുൻപ് കൊല്ലപ്പെട്ടു എന്ന വാർത്ത മേരിയുടെ കുടുംബം ഏറെ വേദനയോടെയാണ് തിരിച്ചറിയുന്നത്.

കൊലയാളി സ്വന്തം ഭർത്താവ്

റൂത്ത് മേരി ടെറിയെ തിരിച്ചറിഞ്ഞതോടെ അന്വേഷണത്തിൻ്റെ ദിശ ഏറെ കുറെ വ്യക്തമായി തുടങ്ങി. മേരിയെ കേന്ദ്രികരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ ഒടുവിൽ കൊലയാളിയെ കണ്ടെത്തുന്നു. മേരിയുടെ കൊലയാളി അവളുടെ സ്വന്തം ഭർത്താവായിരുന്നു. അവരുടെ വ്യക്തിഗത വിവരങ്ങളും ഭർത്താവുമായുള്ള ബന്ധവും പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. ഒടുവിൽ 2023 ൽ മേരിയുടെ കൊലയാളി അവളുടെ ഭർത്താവ് ഗൈ മുൾഡാവിനാണ് എന്ന് പോലീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്നാൽ 2002 ൽ മുൾഡാവി മരണപ്പെട്ടിരുന്നു. മുൾഡാവിൻ്റെ ഭൂതകാലം ഇതിലും ഭീകരമായിരുന്നു. 1960-കളിൽ തൻ്റെ മുൻ ഭാര്യയുടെയും വളർത്തുമകളുടെയും തിരോധാനം സംബന്ധിച്ച കേസുകളിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. മേരി കൊല്ലപ്പെട്ട അഞ്ച് പതിറ്റാണ്ടുകൾക്ക് അപ്പുറമാണ് ഇരയേയും കൊലയാളിയെയും കണ്ടെത്തുന്നത്.

Summary: In July 1974, twelve-year-old Leslie discovered the body of an unidentified, brutally murdered woman on Race Point Beach in Provincetown, Massachusetts, later nicknamed the “Lady of the Dunes.” The victim’s face and hands were mutilated, making identification impossible, and the circumstances suggested a highly planned and cruel homicide.

Related Stories

No stories found.
Times Kerala
timeskerala.com