ലോകം കീഴടക്കിയ ചക്രവർത്തിയെ വിറപ്പിച്ച മുയലുകൾ, നെപ്പോളിയന്റെ പടയെ മുയലുകൾ കീഴടക്കിയ യുദ്ധം; ചരിത്രത്തിലെ ഏറ്റവും വിചിത്രമായ യുദ്ധത്തെ കുറിച്ച് അറിയാം | The Day Napoleon Was Attacked by Rabbits

ലോകം കീഴടക്കിയ ചക്രവർത്തിയെ തോൽപ്പിച്ചത് ആരെന്നറിയാമോ? — ഒരു കൂട്ടം മുയലുകൾ!
Napoleon Bonaparte
Published on

ചരിത്രത്തിലെ ചില ഏടുകൾ പരിശോധിക്കുകയാണ് എങ്കിൽ പോരാളികളുടെ വീരഗാഥയും, ഭീരുക്കളുടെ പരാജയവും കാണുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പോരാളി തന്നെ ഭീരുവായി തോറ്റോടിയ കഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നെപ്പോളിയൻ എന്ന പേര് കേൾക്കാത്ത മനുഷ്യരുണ്ടോ? ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ ഭരണാധികാരി, ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച വീരനായകൻ, ഇതായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് (Napoleon Bonaparte). ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ പടപൊരുതിയ മിക്ക യുദ്ധങ്ങളിലും വിജയം കൈവരിക്കുന്നു, വിരലിൽ എണ്ണാവുന്ന യുദ്ധങ്ങളിൽ മാത്രമാണ് നെപ്പോളിയന് തോൽക്കേണ്ടി വന്നത്. നെപ്പോളിയന്റെ ജീവിതത്തിലെ ഏറ്റവും ദാരുണവും എന്നാൽ രസകരവുമായ ഒരു യുദ്ധത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? ഈ യുദ്ധത്തിൽ നെപ്പോളിയന്റെ എതിരാളികൾ വിരോധരാജ്യമോ സൈന്യമോ ആയിരുന്നില്ല, മറിച്ച് കുഞ്ഞൻ മുയലുകളായിരുന്നു. കേട്ടത് സത്യമാണ്, ആയിരക്കണക്കിന് മുയലുകളോട് നെപ്പോളിയന്റെ പട മുട്ടുകുത്തേണ്ടി വന്ന കഥയാണിത്. (The Day Napoleon Was Attacked by Rabbits)

ടിത്സീറ്റിലെ വിജയാഘോഷം

1807-ൽ ഫ്രഞ്ച് സാമ്രാജ്യവും ഇംപീരിയൽ റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ടിത്സീറ്റ് സമാധാന ഉടമ്പടിയിൽ (Treaty of Tilsit) ഒപ്പുവയ്ക്കുന്നു, അതോടെ ഒരു പരമാധികാരി എന്ന നിലയിലേക്ക് നെപ്പോളിയൻ വളരുന്നു. ഈ സുപ്രധാന വിജയത്തിന്റെ മധുരം ആഘോഷിക്കാൻ, നെപ്പോളിയന്റെ പ്രധാന സഹായി അലക്സാണ്ടർ ബേർട്ടിയർ (Alexandre Berthier) ഒരു ഉഗ്രൻ വിരുന്നൊരുക്കി. വിരുന്നിനോടൊപ്പം വേട്ടയാടുവാനുള്ള കളവുമൊരുക്കി. ഇതിനായി അദ്ദേഹം പ്രാദേശിക കർഷകരിൽ നിന്നും 3,000-ത്തോളം മുയലുകളെ വാങ്ങുന്നു. വേട്ടയ്ക്കായി ശേഖരിക്കേണ്ടത് കാട്ടുമുയലുകളായിരുന്നു. ലേശം ഒന്ന് പേടിച്ചാൽ മതി, കട്ടുമുയലുകൾ ജീവനും കൊണ്ട് ഓടും. എന്നാൽ, വളർത്തു മുയലുകൾ ഇതിനു വിപരീതമാണ്, മനുഷ്യരെ കണ്ടാൽ അവർ അടുത്തേക്ക് ഓടിയെത്തും. അവർക്ക് മനുഷ്യർ ഭക്ഷണത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്.

മുയലുകളുടെ യുദ്ധം

അങ്ങനെ വിരുന്ന് ഒരുക്കിയ ദിവസമെത്തി, നെപ്പോളിയനും ഉദ്യോഗസ്ഥരും തങ്ങളുടെ കുതിരകളിൽ കാടിനോട് ചേർന്ന പുൽമേട്ടിലേക്ക് നീങ്ങി, ഒപ്പം മുയലുകളും. പുൽമേട്ടൽ എത്തിയതും മുയലുകൾക്ക് നേരെ നിറയൊഴിക്കാൻ നെപ്പോളിയന്റെ സംഘമൊരുങ്ങി, അതോടെ മുയലുകളെ അവരുടെ കൂടുകളിൽ നിന്നും തുറന്നു വിടുന്നു. കൂടുകളിൽ നിന്നും സ്വാതന്ത്ര്യരായ 3,000 ത്തോളം മുയലുകൾ ഒരേ ലക്ഷ്യത്തിലേക്ക് പാഞ്ഞടുത്തു. മുയലുകൾ കാട്ടിലേക്ക് ഓടിക്കയറുമെന്ന് കരുതിയവർക്ക് തെറ്റി, മുയലുകൾ കൂട്ടത്തോടെ നെപ്പോളിയൻ ബോണപ്പാർട്ടിൻ്റെ നേർക്ക് പാഞ്ഞടുത്തു. തങ്ങൾക്ക് ഭക്ഷണവുമായാണ് മുന്നിൽ മനുഷ്യർ നിൽക്കുന്നത് എന്ന് കരുതിയാണ് മുയലുകൾ നെപ്പോളിയനും സംഘത്തിനും നേരെ പാഞ്ഞത്.

മുയലുകളുടെ ഈ അപ്രതീക്ഷിത നീക്കത്തിൽ നെപ്പോളിയനും സംഘവും ശെരിക്കും ഒന്ന് പകച്ചു പോയി. മുയലുകൾ കുതിരയുടെ കാലുകളിലും മറ്റുചിലത് നെപ്പോളിയൻ്റെ ട്രൗസറിലും തൂങ്ങിക്കിടന്നു. നെപ്പോളിയൻ കുതിരച്ചാട്ട കൊണ്ട് അവയെ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചു. ഓരോ തവണ തട്ടിമാറ്റുമ്പോഴും, മുയലുകൾ ഇരട്ടി ശക്തിയോടെ, കൂട്ടത്തോടെ വീണ്ടും മുന്നോട്ടേക്ക് അടുത്തു. നെപ്പോളിയന്റെ ഭടന്മാർ ചിരി അടക്കിപ്പിടിച്ചു കൊണ്ട്, തങ്ങളുടെ നേതാവിനെ രക്ഷിക്കാൻ പാടുപെട്ടു. ചിലർ കൈയിൽ കരുതിയ തോക്കുകൾ കൊണ്ട് ആകാശത്തേക്ക് വെടി വയ്ക്കുന്നു, മറ്റു ചിലർ കുന്തം കൊണ്ട് കുത്താൻ ശ്രമിക്കുന്നു. എന്തൊക്കെ ചെയ്തിട്ടും മുയൽപ്പടയുടെ ആക്രമണത്തിന് ശമനമുണ്ടായില്ല. പരാജയം മുന്നിൽക്കണ്ട നെപ്പോളിയൻ ഒടുവിൽ യുദ്ധക്കളത്തിൽ നിന്ന് പിൻവാങ്ങി. അങ്ങനെ ലോകം കണ്ട ശക്തനായ ഭരണാധികാരി അടുത്ത വണ്ടിയിൽ കയറി രക്ഷപ്പെട്ടു. എന്നിട്ടും മുയലുകൾ പിന്നാലെ തന്നെ വിടാതെ പിന്തുടർന്നു. അവ വണ്ടിയുടെ ചാടിക്കയറാനും അകത്തേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഒടുവിൽ വണ്ടി അതിവേഗം ഓടിച്ചുപോയതിന് ശേഷമാണ് നെപ്പോളിയൻ രക്ഷപെട്ടത്. ലോകത്തിലെ വൻ സൈന്യങ്ങൾക്ക് മുന്നിൽ തലകുനിക്കാത്ത നെപ്പോളിയൻ, 3,000 മുയലുകൾക്ക് മുന്നിൽ തോൽവി സമ്മതിച്ചു.

Summary: In 1807, after signing the Treaty of Tilsit, Napoleon Bonaparte decided to celebrate his victory with a grand rabbit hunt. However, due to a mix-up, thousands of tame rabbits were released instead of wild ones—and they charged at Napoleon and his men, mistaking them for food-givers. The mighty emperor, undefeated in countless battles, was hilariously forced to retreat from an army of 3,000 rabbits.

Related Stories

No stories found.
Times Kerala
timeskerala.com