

കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധവും ഭീകരവും ദുരൂഹവുമായ അധ്യായങ്ങളിൽ ഒന്നാണ് ബെല്ലെ ഗൺസിന്റെ (Belle Gunness) കഥ. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യാനയിലെ ലാ പോർട്ടിൽ സ്വന്തം ഫാം സാധുമനുഷ്യരെ കൊന്നൊടുക്കാൻ വേണ്ടി ഒരു കശാപ്പ്ശാലയാക്കി മാറ്റുന്നു. 'ഹെൽസ് ബെല്ലെ' (Hell's Belle), 'ലേഡി ബ്ലൂബിയേർഡ്' (Lady Bluebeard) എന്നീ പേരുകളിൽ കുപ്രസിദ്ധയായ ബെല്ലെ പണത്തിനും സ്വന്തം സുഖത്തിനും വേണ്ടി കവർന്നത് 14 ഓളം മനുഷ്യ ജീവനുകൾ.
ദുരന്തം നിറഞ്ഞ യൗവനം
ബെല്ലെ ഗൺസ് 1859 നവംബർ 11-ന് നോർവേയിലെ സെൽബുവിൽ ബ്രൈൻഹിൽഡ് പൊൽസ്ഡാറ്റർ സ്റ്റോഷെറ്റ് എന്ന പേരിലാണ് ജനിച്ചത്. ദാരിദ്ര്യ കർഷക കുടുംബത്തിലെ അംഗമായിരുന്നു ബെല്ലെ. ചെറുപ്പത്തിൽ തന്നെ നോർവേയിൽ വെച്ച് ഒരു സമ്പന്നന്റെ മകനുമായി അവൾ പ്രണയത്തിലാക്കുന്നു. തുടർന്ന് അവൾ ഗർഭിണിയാക്കുന്നു. ഗർഭിണിയായ ബെല്ലെയെ വിവാഹം കഴിക്കാൻ ആ യുവാവ് വിസമ്മതിച്ചു. ഇതിൽ അകെ തകർന്ന ബെല്ലെ ഗർഭച്ഛിദ്രം നടത്തുന്നു. സന്തുഷ്ടമായൊരു കുടുബം ജീവിതം ആഗ്രഹിച്ച ആ പെൺകുട്ടിയെ നന്നേ ചെറുപ്പത്തിൽ തന്നെ തേടിയെത്തിയത് ദുരന്തങ്ങൾ മാത്രമായിരുന്നു. ഈ അനുഭവമാണ് ബെല്ലെയെ അമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചതെന്നും. ഈ സംഭവം ബെല്ലെയുടെ സ്വഭാവത്തെ മാറ്റിമറിച്ചെന്നും ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. 1881-ൽ അവർ അമേരിക്കയിലേക്ക് കുടിയേറുകയും ഷിക്കാഗോയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അവിടെവെച്ചാണ് അവർ ബെല്ലെ എന്ന പേര് സ്വീകരിക്കുന്നതും ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതും. ഈ ശ്രമമാണ് ബെല്ലെക്ക് ഒരു സീരിയൽ കില്ലറുടെ പരിവേഷം നൽകുന്നത്.
സമ്പന്നരായ പുരുഷന്മാരെ ആകർഷിക്കാൻ ബെല്ലെ ഗൺസ് പത്രങ്ങളിൽ വിവാഹ പരസ്യങ്ങൾ നൽകി. "കമ്പാനിയൻഷിപ്പിനും സമ്പത്ത് പങ്കുവെക്കുന്നതിനും വേണ്ടി, നന്നായി ജീവിക്കുന്ന ഒരു മാന്യനെ തേടുന്ന സുന്ദരിയായ വിധവ" ഇതായിരുന്നു അവർ പത്രങ്ങളിൽ നൽകിയ പല പരസ്യങ്ങളുടെയും ഉള്ളടക്കം. ഈ പരസ്യങ്ങൾ കണ്ട് പ്രതീക്ഷയോടെ എത്തിയ നിർഭാഗ്യവാന്മാരെ കാത്തിരുന്നത് ഒരു കൊലയാളിയുടെ കെണിയായിരുന്നു. പലപ്പോഴും ബെല്ലെയെ തേടിയെത്തുന്ന പുരുഷന്മാരോട് തങ്ങളുടെ സ്വത്തുക്കൾ വിറ്റ് പണമായി കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ബെല്ലെയുടെ കെണിയാണ് എന്ന് മനസിലാക്കാതെ പല പുരുഷന്മാരും തങ്ങളുടെ എല്ലാം വിറ്റു പറക്കി ബെല്ലെയുടെ ഫാമിലേക്ക് പോകുന്നു. ഇങ്ങനെ പോകുന്ന പുരുഷന്മാരെ പിന്നെ ആരും തന്നെ കണ്ടിട്ടില്ല.
ശാരീരികമായി വളരെ കരുത്തയായിരുന്ന ബെല്ലെ. തന്റെ ഇരകളെ ആദ്യം വിഷം നൽകി മയപ്പെടുത്തുകയും, തുടർന്ന് കോടാലി ഉപയോഗിച്ച് അടിച്ചു കൊല്ലുകയോ കഷണങ്ങളാക്കുകയോ ചെയ്തുവെന്ന് കരുതപ്പെടുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും അവരുടെ പന്നിഫാമിന് അടുത്തുള്ള സ്ഥലങ്ങളിൽ കുഴിച്ചിട്ടു. ഏകദേശം 14 മുതൽ 40 പേരെ വരെ ബെല്ലെ കൊലപ്പെടുത്തിയിരിക്കാമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻഷുറൻസ് തുകയും ഇരകളുടെ പണവും തട്ടിയെടുക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അവരുടെ ആദ്യ ഭർത്താവും രണ്ടാമത്തെ ഭർത്താവ് പീറ്റർ ഗൺസും ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതും, മൃതദേഹപരിശോധനയില്ലാതെ ഇൻഷുറൻസ് തുക കൈക്കലാക്കിയതും നേരത്തെ തന്നെ സംശയമുണ്ടാക്കിയിരുന്നു.
ഫാമിലെ തീപിടിത്തവും അപ്രത്യക്ഷമായി ബെല്ലെയും
1908 ഏപ്രിൽ 28-ന് ബെല്ലെയുടെ ഫാം ഹൗസിന് തീപിടിച്ചു. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ തലയറുത്ത ഒരു സ്ത്രീയുടെ മൃതദേഹവും ബെല്ലെയുടെ മൂന്ന് മക്കളുടെ മൃതദേഹങ്ങളും കണ്ടെത്തി. ആദ്യം ഈ സ്ത്രീ ബെല്ലെയാണെന്ന് കരുതിയെങ്കിലും, മൃതദേഹത്തിന്റെ ഉയരവും ഭാരവും ബെല്ലെയുടേതിനേക്കാൾ വളരെ കുറവാണെന്ന് തെളിഞ്ഞു. തീപ്പിടിത്തത്തിന് തൊട്ടുപിന്നാലെ കാണാതായ തന്റെ സഹോദരനെ തേടി ആൻഡ്രൂ ഹെൽഗെലിയൻ എന്നയാളുടെ സഹോദരൻ എത്തിയതോടെയാണ് ഫാമിൽ കൂടുതൽ അന്വേഷണം നടക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ, കഷണങ്ങളാക്കിയ നിരവധി മൃതദേഹങ്ങൾ ഫാമിൽ നിന്ന് കണ്ടെത്തി.
തലയില്ലാത്ത മൃതദേഹം ബെല്ലെയുടേതല്ല എന്ന കണ്ടെത്തലും, ഒരു മുൻ സഹായി ബെല്ലെ രക്ഷപ്പെട്ടുപോയതായി മൊഴി നൽകിയതും, ബെല്ലെ ഗൺസ് സ്വന്തം മരണം കെട്ടിച്ചമച്ച് രക്ഷപ്പെട്ടുവെന്ന സംശയത്തിന് വഴിയൊരുക്കി. അവർക്ക് പകരം മറ്റൊരാളെ കൊലപ്പെടുത്തി തലയറുത്ത് തീകത്തിച്ചതാണോ എന്നും സംശയിക്കപ്പെട്ടു. 2008-ൽ നടത്തിയ ഡിഎൻഎ പരിശോധന പോലും ഇക്കാര്യത്തിൽ ഒരു തീർപ്പിലെത്തിയില്ല.
ബെല്ലെ ഗൺസിന്റെ യഥാർത്ഥ വിധി ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒരുപക്ഷേ, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധയായ വനിതാ സീരിയൽ കില്ലർ അധികൃതരെ കബളിപ്പിച്ച് രക്ഷപ്പെടുകയും, തുടർന്ന് പതിറ്റാണ്ടുകളോളം 'ഹെൽസ് ബെല്ലെ' ഒരു പ്രേതത്തെപ്പോലെ പൊതുജനങ്ങളുടെ മനസ്സിൽ ഭയം നിറക്കുകയും ചെയ്തു.
Belle Gunness, nicknamed 'Hell's Belle' and 'Lady Bluebeard', was a Norwegian-American serial killer active in the early 20th century in Indiana. A physically imposing woman, she lured wealthy men to her La Porte farm through newspaper matrimonial ads, promising companionship and fortune. She is believed to have poisoned and then dismembered at least 14, and possibly up to 40, victims, including her two husbands and children, primarily for insurance money and their assets.