

ജർമ്മനിയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ സീരിയൽ കില്ലർമാരിൽ ഒരാളാണ് പീറ്റർ ക്യൂർട്ടൻ (Peter Kürten). 1929-ൽ ഡസൽഡോർഫ് നഗരത്തിന്റെ ഉറക്കം കെടുത്തിയ ഈ കൊലയാളി ഒരുകാലത്തെ ജർമ്മനിയുടെ പേടിസ്വപ്നമായിരിന്നു. ഇരുട്ടിന്റെ മറവിൽ, ഇരകളെ വേട്ടയാടി കൊലപ്പെടുത്തി അവരുടെ രക്തം കുടിക്കുന്ന പീറ്റർ ക്യൂർട്ടന് ഒരു നാട് നൽകിയ തലക്കെട്ട് 'ഡസൽഡോർഫിലെ വാമ്പയർ' എന്നതായിരുന്നു. വാമ്പയർ എന്ന സാങ്കൽപ്പിക കഥാപാത്രമായി ജീവിച്ച ഈ കൊടുംകുറ്റവാളിയുടെ ജീവിതം ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെക്കാൾ ഭയാനകമാണ്.
ദാരിദ്ര്യം, ലൈംഗിക അതിക്രമങ്ങൾ, ദുരിതപൂർണ്ണമായ ബാല്യം എങ്ങനെ ഒരു മനുഷ്യനെ പൈശാചിക കൃത്യങ്ങളിലേക്ക് തള്ളിവിടും എന്നതിന്റെ നേർചിത്രമാണ് പീറ്റർ ക്യൂർട്ടൻ. 1913 നും 1929 നും ഇടയിൽ ഒമ്പതോളം മനുഷ്യരുടെ ജീവൻ അപഹരിച്ച പീറ്റർ എന്ന മനുഷ്യൻ, ഭീകരമായ ലൈംഗിക ചോദനകളും സാഡിസ്റ്റ് ചിന്തകളും പേറി നടന്ന ഒരു കൊലയാളിയായി മാറിയ കഥ തീർത്തും ഭീതിജനകമാണ്.
ദുരിതം നിറഞ്ഞ ബാല്യം
1883 മെയ് 26 ന് ജർമ്മനിയിലെ മുൾഹൈം ആം റൈനിൽ ഒരു ദരിദ്ര കുടുംബത്തിലാണ് പീറ്ററുടെ ജനനം. 13 കുട്ടികളിൽ മൂത്തയാളായിരുന്നു പീറ്റർ. തീർത്തും മദ്യപാനിയായ പിതാവും മാതാവും. മദ്യപിച്ചത് എത്തുന്ന പിതാവ് പലപ്പോഴും മക്കളുടെ മുന്നിൽ വച്ച അമ്മയെ പൂർണ്ണ നഗ്നയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പീറ്ററുടെ പതിമൂന്ന് വയസ്സുള്ള സഹോദരിയെയും പിതാവ് നിരന്തരം ബലാത്സംഗം ചെയ്തിരുന്നു. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനും ക്രൂരമായ പെരുമാറ്റത്തിനും പീറ്റർ സാക്ഷിയായി. ഈ ദുഷ്‌കരമായ സാഹചര്യങ്ങൾ കുഞ്ഞ് പീറ്ററുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഒൻപതാം വയസ്സിൽ രണ്ട് സഹപാഠികളെ വെള്ളത്തിൽ തള്ളിയിട്ട് താൻ കൊലപ്പെടുത്തിയിരുന്നു എന്ന് പിടിക്കപ്പെട്ട ശേഷം പീറ്റർ അവകാശപ്പെട്ടിരുന്നു.
കുറ്റകൃത്യങ്ങളുടെ തുടക്കം
കൗമാരപ്രായത്തിൽ തന്നെ മോഷണം ഉൾപ്പെടെയുള്ള ചെറിയ കുറ്റകൃത്യങ്ങൾക്കായി പീറ്റർ നിരവധി തവണ ജയിലിലായി. ഇങ്ങനെ ഒറ്റപ്പെട്ട ജയിൽവാസം അയാളുടെ ഉള്ളിൽ തീവ്രമായ ലൈംഗിക ഭ്രമം വളർത്തിയെടുത്തു. നന്നേ ചെറുപ്പത്തിൽ തന്നെ ആടും പന്നിയും പോലുള്ള മൃഗങ്ങളെയും പീറ്റർ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ചുരുക്കത്തിൽ അച്ഛന്റെ ലൈംഗിക വൈകൃതങ്ങൾ കണ്ടു വളർന്ന മകനും അതെ പാത പിന്തുടരുകയായിരുന്നു. ഒരിക്കൽ അച്ഛൻ ലൈംഗികമായി ഉപദ്രവിച്ചിരുന്ന ഇളയ സഹോദരിയെ പീറ്ററും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.
1913 മെയ് 25 ന് മുൾഹൈം ആം റൈനിലെ ഒരു മദ്യശാലയിൽ മോഷണം നടത്തുന്നതിനിടെ, ക്രിസ്റ്റീൻ ക്ലീൻ എന്ന ഒമ്പത് വയസ്സുകാരി കിടക്കയിൽ ഉറങ്ങുന്നത് അയാൾ കണ്ടു.കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പോക്കറ്റ് കത്തി ഉപയോഗിച്ച് ആ കുട്ടിയുടെ കഴുത്തിൽ രണ്ടുതവണ വെട്ടി. ആദ്യ കൊലപാതകം നടന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു. ആദ്യം മോഷണ ശ്രമങ്ങൾ നടത്തവേയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത് എങ്കിൽ പതിയെ ആ രീതിയിൽ മാറ്റമുണ്ടാക്കാൻ തുടങ്ങി. തന്റെ മുന്നിൽ ജീവന് വേണ്ടി പിടയുന്ന മനുഷ്യരുടെ കാഴ്ച അയാളുടെ ഉള്ളിൽ വല്ലാത്തൊരു ലൈംഗിക ഉത്തേജകം സൃഷ്ടിച്ചിരുന്നു. അതോടെ ഇരുട്ടിന്റെ മറവിൽ തന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ഒരു ഇരയെ തേടി അയാൾ അലഞ്ഞു. കുട്ടികൾ, സ്ത്രീകളെ, യുവാക്കൾ തുടങ്ങി പലരും ഇയാളുടെ ഇരകളായി.
ഇരകളെ കുത്തിയും തല്ലിയും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയിരുന്നത്. പ്രധാനമായും കത്രിക കൊണ്ടാണ് പീറ്റർ ഇരകളെ കൊലപ്പെടുത്തിയിരുന്നത്. ചില കേസുകളിൽ, ലൈംഗിക അതിക്രമങ്ങൾക്ക് ശേഷം ഇരകളുടെ മുറിവുകളിൽ നിന്ന് രക്തം കുടിച്ചിരുന്നു. ഇങ്ങനെ ഇരകളുടെ രക്തം കുടിക്കുന്നത് ലൈംഗിക സംതൃപ്തിക്കായിരുന്നു. ഇങ്ങനെയാണ് പീറ്ററിനു "വാമ്പയർ" എന്ന പേര് ലഭിക്കുന്നത്.
ഡ്യൂസൽഡോർഫ് നഗരത്തിലും അതിനടുത്തുള്ള പ്രദേശങ്ങളിലുമായി സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കി കൊലപാതകങ്ങൾ നടത്താൻ തുടങ്ങി. അതീവ ക്രൂരവും മൃഗീയവുമായിരുന്നു പീറ്ററുടെ അക്രമണങ്ങൾ. മറ്റ് സീരിയൽ കില്ലർമാരിൽ നിന്നും പീറ്ററെ വ്യത്യസ്തനാക്കിയത് അയാളുടെ ഇരകളായിരുന്നു. സാധാരണ കൊലയാളികൾ ഒരു നിശ്ചിത വയസ്സിലെയോ ലിംഗത്തിലെയോ മനുഷ്യരെ വേട്ടയാടുമ്പോൾ, പീറ്ററുടെ ഇരകൾ സ്ത്രീകളും പുരുഷമാരും കുട്ടികളും എന്നിങ്ങനെയായിരുന്നു.
കൊലപാതക പരമ്പരകളെ തുടർന്ന് ഡസൽഡോർഫിലെ ജനങ്ങൾ പരിഭ്രാന്തരായി. കൊലപാതക്കിക്കായി വിപുലമായ അന്വേഷണങ്ങൾ നടത്തി. എന്നാൽ പീറ്ററെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ പീറ്ററെ കുടിക്കുന്നത് അയാളുടെ ഭാര്യ തന്നെയായിരുന്നു. ഒരിക്കൽ പീറ്റർ താൻ ചെയ്ത അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കുറ്റങ്ങളും ഭാര്യയോട് തുറന്നു പറയുന്നു. എന്നാൽ ഭാര്യ അധികം വൈകാതെ ഈ വിവരം പോലീസിനെ അറിയിക്കുന്നു, അങ്ങനെ പീറ്റർ പിടിയിലാകുന്നു.
1931-ലെ പീറ്ററുടെ വിചാരണ ദേശീയ ശ്രദ്ധ ആകർഷിച്ചു. വിചാരണക്ക് ഒടുവിൽ പീറ്റർ ലൈംഗിക മനോരോഗിയാണെന്നും, ഇയാളുടെ കൊലപാതകങ്ങൾ 'ലസ്റ്റ്മോർഡ്' അഥവാ ആനന്ദത്തിനായുള്ള കൊലപാതകം എന്ന വിഭാഗത്തിൽപ്പെടുന്നു എന്നും സ്ഥാപിച്ചു. ഒൻപത് കൊലപാതകങ്ങളിലും ഏഴ് വധശ്രമങ്ങളിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഏപ്രിലിൽ പീറ്ററിനു വധശിക്ഷ വിധിച്ചു. 1931 ജൂലൈ 2-ന്, 48-ആം വയസ്സിൽ കൊളോണിലെ ജയിലിൽ വെച്ച് ഗില്ലറ്റിൻ ഉപയോഗിച്ച് പീറ്റർ ക്യൂർട്ടനെ വധിച്ചു. ഇതായിരുന്നു മരണപ്പെടുന്നതിനു മുൻപുള്ള അയാളുടെ അവസാന വാക്കുക്കൾ -