ലൈംഗികാതിക്രമത്തിന് ശേഷം ഇരകളുടെ രക്തം കുടിക്കും, മൃതദേഹങ്ങൾ വെട്ടിമുറിച്ചു വികൃതമാക്കി ഭക്ഷിക്കും; സ്ത്രീകളുടെ മാസം പാകം ചെയ്ത് സുഹൃത്തുക്കൾക്ക് വിളമ്പിയ കൊടുംകുറ്റവാളി നിക്കോളായ് ഷുമാംഗലീവിന്റെ കഥ | Nikolai Dzhumagaliev

ഒരു മാസത്തോളമാണ് ആ പെൺകുട്ടിയുടെ മാംസം അയാൾ പാകം ചെയ്ത് ഭക്ഷിച്ചത്
Nikolai Dzhumagaliev
Updated on

വെളുത്ത ലോഹപ്പല്ലുകൾ കാട്ടി അയാൾ ചിരിക്കുമ്പോൾ അത് വെറുമൊരു പുഞ്ചിരിയാണെന്ന് ചുറ്റുമുള്ളവർ കരുതി. പണ്ടെങ്ങോ നടന്ന ഒരു അടിപിടിയിൽ നഷ്ടപ്പെട്ട പല്ലുകൾക്ക് പകരം വെച്ച ആ കൃത്രിമ പല്ലുകൾ അയാളുടെ അടയാളമായിരുന്നു. നല്ല വസ്ത്രധാരണം, വൃത്തിയുള്ള രൂപം, മാന്യമായ സംസാരം സമൂഹത്തിന് മുന്നിൽ അയാൾ ഒരു മാന്യനായ ഫയർ ഫൈറ്റർ ആയിരുന്നു. എന്നാൽ ആ ചിരിക്ക് പിന്നിൽ ഒളിപ്പിച്ചുവെച്ച ലോഹപ്പല്ലുകൾ ഇരകളുടെ മാംസം കടിച്ചുകീറാൻ പാകപ്പെടുത്തിയവയായിരുന്നു എന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ലോകത്തെ ഏറ്റവും ക്രൂരനായ നരഭോജികളിൽ ഒരാളായ നിക്കോളായ് ഷുമാംഗലീവ് (Nikolai Dzhumagaliev) എന്ന 'മെറ്റൽ ഫാങ്' എങ്ങനെയാണ് സോവിയറ്റ് യൂണിയന്റെ ഉറക്കം കെടുത്തിയതെന്ന് എന്ന കഥ ആരെയും ഭയപ്പെടുത്തും.

1979 മുതൽ 1990 വരെ നീണ്ടു നിന്ന പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ പത്തോളം സ്ത്രീകളെയാണ് ഇയാൾ അതിക്രൂരമായി വേട്ടയാടി കൊലപ്പെടുത്തിയത്. വെറുമൊരു കൊലപാതകിയായിരുന്നില്ല അയാൾ, ലൈംഗികാതിക്രമത്തിന് ശേഷം ഇരകളുടെ രക്തം കുടിക്കുകയും, മൃതദേഹങ്ങൾ വെട്ടിമുറിച്ചു വികൃതമാക്കുകയും ചെയ്തിരുന്ന ഒരു നരാധമനായിരുന്നു. കൊലപ്പെടുത്തിയ ശേഷം മാംസം വീട്ടിലെത്തിച്ച് 'പെൽമേനി'പോലുള്ള വിഭവങ്ങൾ തയ്യാറാക്കി ഭക്ഷിക്കുകയായിരുന്നു ഇയാളുടെ രീതി. ഇതിലും ഭീകരമായ വശം, താൻ തയ്യാറാക്കിയ ഈ മനുഷ്യ വിഭവങ്ങൾ തന്റെ സുഹൃത്തുക്കൾക്ക് അയാൾ വിരുന്നിന് നൽകുമായിരുന്നു എന്നതാണ്. തങ്ങൾ കഴിക്കുന്നത് മനുഷ്യമാംസമാണെന്ന് അറിയാതെ അവർ അത് ആസ്വദിക്കുമ്പോൾ, ലോഹപ്പല്ലുകൾ കാട്ടി അയാൾ ഇരുട്ടത്തിരുന്നു ചിരിച്ചു.

1952-ൽ ഒരു കസാക്കിസ്ഥാനി പിതാവിനും ബെലാറഷ്യൻ മാതാവിനും ജനിച്ച അഞ്ച് മക്കളിൽ നാലാമനായിരുന്നു അയാൾ. സാധാരണ രീതിയിലുള്ള ഒരു കുട്ടിക്കാലമായിരുന്നു നിക്കോളായുടേത്. റെയിൽവേ സ്കൂളിലെ പഠനത്തിന് ശേഷം സൈനിക സേവനവും പൂർത്തിയാക്കി. എന്നാൽ പിൽക്കാലത്തുണ്ടായ ചില തിരിച്ചടികൾ അയാളെ മാറ്റിമറിച്ചു. സർവ്വകലാശാലാ പഠനത്തിനും ഡ്രൈവർ ജോലിയിലുമുള്ള പരാജയങ്ങൾ അയാളെ അലട്ടി. 1977-ൽ സിഫിലിസ് ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾ ബാധിച്ചതോടെയാണ് സ്ത്രീകളോടുള്ള കടുത്ത വിദ്വേഷം അയാളിൽ വളരുന്നത്. രോഗബാധയ്ക്ക് സ്ത്രീകളെ മുഴുവൻ കുറ്റപ്പെടുത്തിയ അയാൾ അവരോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

1979 ജനുവരി 24-നായിരുന്നു നിക്കോളായുടെ ആദ്യത്തെ ആസൂത്രിത കൊലപാതകം. 17 വയസ്സുകാരിയായ നഡേഷ്ഡ എരോഖിന എന്ന പെൺകുട്ടിയെ റോഡരികിൽ വെച്ച് അയാൾ കടന്നുപിടിച്ചു. അവളുടെ കഴുത്തറുത്ത് രക്തം കുടിച്ച ശേഷം, സമീപത്തെത്തിയ ഒരു ബസ് പോകുന്നതുവരെ അയാൾ അവളുടെ മൃതദേഹത്തോടൊപ്പം അവിടെ ഒളിച്ചിരുന്നു. ബസ് പോയതിന് ശേഷം അവളുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ബാഗിലാക്കി വീട്ടിലെത്തിച്ചു. ഒരു മാസത്തോളമാണ് ആ പെൺകുട്ടിയുടെ മാംസം അയാൾ പാകം ചെയ്ത് ഭക്ഷിച്ചത്. "ഞാൻ എപ്പോഴും വേട്ടയാടാൻ ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ ഇത് ആദ്യമായാണ് ഞാൻ ഒരു സ്ത്രീയെ വേട്ടയാടുന്നത്" എന്ന നിക്കോളായുടെ വെളിപ്പെടുത്തൽ ഏതൊരു മനുഷ്യനെയും നടുക്കുന്നതാണ്. പിന്നീട് കത്തിയും കോടാലിയും ഉപയോഗിച്ച് ഇരകളെ ആക്രമിച്ച് അവരുടെ മാംസവും രക്തവും ഭക്ഷിക്കുന്നത് അയാൾ ഒരു വിനോദമാക്കി മാറ്റി. അങ്ങനെ അയാൾ ഏഴിലധികം സ്ത്രീകളെ കൊലപ്പെടുത്തി.

1981-ൽ വിചിത്രമായ ഒരു സാഹചര്യത്തിലാണ് നിക്കോളായ് ആദ്യമായി പിടിയിലാകുന്നത്. തന്റെ വീട്ടിൽ സൽക്കാരത്തിന് എത്തിയ സുഹൃത്തുക്കൾ, അടുത്ത മുറിയിൽ ഒരു സ്ത്രീയുടെ മൃതദേഹം നിക്കോളായ് കോടാലി കൊണ്ട് വെട്ടിമുറിക്കുന്നത് അവിചാരിതമായി കണ്ടു. രക്തത്തിൽ കുളിച്ചുനിന്ന അയാൾ അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും പിറ്റേന്ന് തന്നെ പോലീസ് അയാളെ പിടികൂടി. എന്നാൽ വിചാരണ വേളയിൽ അയാൾക്ക് കടുത്ത മാനസികരോഗമാണെന്ന് (Schizophrenia) വിധിച്ച കോടതി, അയാളെ വധശിക്ഷയ്ക്ക് പകരം മാനസികാരോഗ്യ കേന്ദ്രത്തിൽ അടച്ചു. എന്നാൽ 1989-ൽ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ അയാൾ തടവിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട നിക്കോളായ് മലനിരകളിൽ ഒളിവിൽ കഴിഞ്ഞു. ഒടുവിൽ 1991 ഏപ്രിലിൽ ഉസ്ബെക്കിസ്ഥാനിൽ വെച്ച് ആടുകളെ മോഷ്ടിച്ചതിനാണ് ഇയാൾ അവസാനമായി പിടിയിലാകുന്നത്. വ്യാജ പേരിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സോവിയറ്റ് ഡിറ്റക്ടീവുകൾ അയാളെ തിരിച്ചറിഞ്ഞു. നിലവിൽ അൽമാട്ടിയിലെ അതീവ സുരക്ഷയുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ഇയാൾ കഴിയുന്നു. തന്നെ തൂക്കിലേറ്റണമെന്ന് ഇയാൾ പലതവണ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചില്ല.

ഒരു കൊലയാളി ഇത്രയും കാലം സ്വൈര്യവിഹാരം നടത്തിയത് സോവിയറ്റ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ കൊണ്ടാണ്. "സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ സീരിയൽ കില്ലർമാർ ഉണ്ടാകില്ല" എന്ന തെറ്റായ അഹങ്കാരമായിരുന്നു പോലീസിന്. സ്ത്രീകൾ കാണാതാകുമ്പോൾ അത് വ്യക്തിപരമായ കാരണങ്ങളാണെന്ന് പറഞ്ഞ് അവർ അന്വേഷണം മന്ദഗതിയിലാക്കി. ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാകാതിരിക്കാൻ നിക്കോളായുടെ രക്ഷപ്പെടൽ വാർത്തകൾ പോലും പോലീസ് മറച്ചുവെച്ചു.

Summary

Nikolai Shumagaliyev, infamously known as the “Metal Fang,” was a Soviet serial killer who raped, murdered, and cannibalized women between 1979 and 1990, drinking their blood and cooking their flesh as food. Hiding behind the façade of a respectable firefighter, he even served human meat to unsuspecting friends, exploiting systemic police failures and denial that serial killers could exist in a socialist state. His crimes exposed severe investigative negligence in the Soviet system, allowing him to evade justice for years before being confined to a high-security psychiatric institution.

Related Stories

No stories found.
Times Kerala
timeskerala.com