

1965 ജൂൺ 23-ന്, ഹൂസ്റ്റൺ നഗരത്തിലെ മോൺട്രോസ് തെരുവിലെ ആ പഴയ വീടിന് മുന്നിലായി രണ്ടു പോലീസുകർ നിൽപ്പുണ്ട്. വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീടായിരുന്നു അത്, ആരോടും പ്രശനത്തിനോ വഴക്കിനോ പോകാത്ത ഫ്രെഡും അയാളുടെ ഭാര്യ എഡ്വിനയും. എന്തിന് വേണ്ടിയാണ് പോലീസ് ആ വീട്ടിൽ എത്തിയത് എന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു അയൽവാസികളും. കാരണം കഴിഞ്ഞ മൂന്ന് ദിവസമായി ഫ്രെഡിനയോ അയാളുടെ ഭാര്യയെയോ ആരും തന്നെ കണ്ടിട്ടില്ല. വീട്ടിൽ നിന്നും പാത്രത്തിന്റെയും മറ്റും ഒച്ചകൾ കേൾക്കുന്നതല്ലാത്ത ആരെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീടിന് മുന്നിൽ കഴിഞ്ഞ മൂന്ന് നാലു ദിവസത്തെ പത്രങ്ങളും കത്തുകളും കിടപ്പുണ്ട്. അതൊന്നും എടുക്കാൻ പോലും വീട്ടിന് വെളിയിലേക്ക് ആരും തന്നെ വന്നിരുന്നില്ല. അയൽവാസികളിൽ ഒരാൾ ഫ്രെഡിന്റെ വീടിന് മുന്നിൽ നിന്ന പോലീസ് ഉദ്യോഗസ്ഥനോട് വിവരം തിരക്കി. ( Icebox Murders)
"എന്തു പറ്റി, ഈ വീട്ടിൽ ഏതെങ്കിലും കുഴപ്പുമുണ്ടോ?"
" ഈ വീട്ടിൽ താമസിക്കുന്ന ഫ്രെഡിന്റെ അനന്തരവൻ മാർവിൻ പോലീസ് പരാതിപ്പെട്ടിരുന്നു, അയാളുടെ അമ്മാവനെയും അമ്മായിയെയും കുറിച്ച് യാതൊരു വിവരവുമില്ല എന്ന്. ഞങ്ങൾ അതൊന്ന് അന്വേഷിക്കാൻ വേണ്ടി ഇറങ്ങിയതാ" - പോലീസുകാരനും മറുപടി നൽകി. അധികം സംസാരിച്ച് നിൽക്കാതെ പോലീസുകാരിൽ ഒരാൾ വീടിന്റെ കതകിൽ ആഞ്ഞ് തട്ടി, ഉച്ചത്തിൽ വിളിച്ചു നോക്കി. എന്നാൽ വീടിന്റെ ഉള്ളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അതോടെ രണ്ടും കലിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ ആ വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കടക്കുന്നു.
വീടിന്റെ മുറ്റവും പുറം ഭാഗവും അകെ വൃത്തിഹീനമായിരുന്നു, എന്നാൽ ആ വീടിന്റെ ഉള്ള വശം അങ്ങനെ അല്ലായിരുന്നു. വീടിന്റെ എല്ലാ ഭാഗവും നല്ല വൃത്തിക്ക് ഒതുക്കി വച്ചിരിക്കുന്നു. എന്നാൽ ആ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അടുക്കളയിലെ തീന്മേശയിൽ ആരോ വിളമ്പിച്ച വച്ച ഭക്ഷണം, കുറഞ്ഞത് രണ്ട് ദിവസം പഴക്കമെങ്കിലും ആ ഭക്ഷണത്തിന് ഉണ്ടായിരുന്നു. അപ്പോഴാണ് അടുക്കളയുടെ മൂലയിൽ സ്ഥാപിച്ചിരുന്ന പഴയ, വലിയ ഫ്രിഡ്ജ് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ആ വീടിന്റെ മൊത്തത്തിലുള്ള വൃത്തിക്ക് വിപരീതമായി ആ ഫ്രിഡ്ജിന് മുകളിൽ നേരിയ രക്തക്കറകൾ പോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരുന്നു. എന്താണ് എന്ന് അറിയാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആ ഫ്രിഡ്ജ് തുറന്നു നോക്കുന്നു. ഫ്രിഡ്ജിൽ നിറയെ ഇറച്ചി കഷണങ്ങൾ. അതും വെട്ടി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. ആദ്യം അവർ കരുതിയത് പന്നിയുടേതാകും ആ ഇറച്ചികൾ എന്നാണ്. എന്നാൽ ഫ്രിഡ്ജിന്റെ താഴെ, പച്ചകറികൾ സൂക്ഷിക്കുന്ന ഭാഗത്തേക്ക് നോക്കിയ പോലീസുകാർ അകെ ഞെട്ടി.
ആ പച്ചക്കറി പെട്ടിക്കുള്ളിൽ മനുഷ്യന്റെ രണ്ടു തലകൾ, ഒന്ന് പുരുഷന്റെയും മറ്റൊന്ന് സ്ത്രീയുടെയും. ഫ്രെഡിന്റെയും അയാളുടെ ഭാര്യയുടെതുമായിരുന്നു ആ തലകൾ. വിവരം അറിഞ്ഞ് കൂടുതൽ പോലീസുകാർ സംഭവസ്ഥലത്ത് എത്തുന്നു. തുടർന്ന് നടത്തിയ പരിശോധനയിലെ ഫ്രിഡ്ജിലുണ്ടായിരുന്നത് ഫ്രെഡിന്റെയും അയാളുടെ ഭാര്യയുടേതുമായിരുന്നു ആ മാംസങ്ങൾ എന്ന് തെളിഞ്ഞു. ഫ്രിഡ്ജിൽ നിന്നും ശവശരീരാവശിഷ്ടങ്ങൾ പുറത്തെടുത്ത് കൂടുതൽ പരിശോധന നടത്തുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ശരീരത്തിലെ രക്തം പൂർണ്ണമായും ഒഴുക്കി കളഞ്ഞിരുന്നു. ഇതിനു ശേഷമാണ് ശരീരം വെട്ടിനുറുക്കിയത്. ദമ്പതികളുടെ വീടിന്റെ അടുത്തുള്ള ഓവുചാലിൽ നടത്തിയ പരിശോധനയിൽ ഫ്രെഡിന്റെയും ഭാര്യയുടെയും ആന്തരിക അവയവങ്ങൾ കണ്ടുകിട്ടുന്നു.
ഫ്രെഡിന്റെയും ഭാര്യയുടെയും കൊലപാതകിയെ തേടി പോലീസിന് അധികം അലയേണ്ടി വന്നില്ല. അവരുടെ സ്വന്തം മകൻ ചാൾസ് റോജേഴ്സാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ചാൾസിന്റെ മുറിയിൽ നിന്നും രക്തം പുരണ്ട തുണിയും, കൊലപാതകത്തിന് ഉപയോഗിച്ച മറ്റ് വസ്തുക്കളും പോലീസിന് ലഭിച്ചിരുന്നു, എന്നാൽ ചാൾസിനെ മാത്രം പോലീസിനെ കൊണ്ട് കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. അയൽവാസികളിൽ നിന്നും അനന്തരവനിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച്, ഈ വീട്ടിൽ ഫ്രെഡിനും എഡ്വിനയ്ക്കും പുറമെ അവരുടെ ഏക മകൻ ചാൾസ് ഉണ്ടായിരുന്നു. നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്ന, ഭൗമശാസ്ത്രജ്ഞനായ ചാൾസ് മാതാപിതാക്കളുമായി അധികം ബന്ധമില്ലാതെ, സ്വന്തം മുറിയിൽ ഒതുങ്ങിക്കൂടി ജീവിക്കുന്ന പ്രകൃതക്കാരനായിരുന്നു.
കൊലപാതകികളെക്കുറിച്ചുള്ള അന്വേഷണം സ്വാഭാവികമായും ചാൾസിലേക്ക് നീണ്ടു. എന്നാൽ, പോലീസ് വീട്ടിൽ എത്തിയപ്പോഴേക്കും ചാൾസ് അപ്രത്യക്ഷനായിരുന്നു. അവന്റെ മുറിയിൽ പരിശോധിച്ചപ്പോൾ, വാതിലിൽ നേരിയ രക്തക്കറകൾ കണ്ടെത്തി. അടുക്കളയിൽ ആരെങ്കിലും നന്നായി വൃത്തിയാക്കിയതിന്റെ സൂചനകളും ഉണ്ടായിരുന്നു. ഈ കൊലപാതകത്തിന്റെ രീതി, കേവലം ഒരു തർക്കത്തിന്റെ പുറത്തുണ്ടായതല്ലെന്ന് എന്ന് വ്യക്തമായിരുന്നു. മൃതദേഹങ്ങൾ വെട്ടിമുറിച്ച രീതി, രക്തം പൂർണ്ണമായി വാർന്നുപോയ അവസ്ഥ, ഇതെല്ലാം ശാരീരിക ഘടനയെക്കുറിച്ച് അറിവുള്ള, ശാന്തമായി കാര്യങ്ങൾ ചെയ്യുന്ന ഒരാളുടെ പ്രവൃത്തിയായിരുന്നു. ഫ്രെഡിനെ ചുറ്റിക കൊണ്ട് അടിച്ചും, എഡ്വിനയെ തലയ്ക്ക് വെടിവച്ചുമായിരുന്നു കൊലപ്പെടുത്തിയത്. ഈ ഇരട്ടക്കൊലപാതകം ഹൂസ്റ്റൺ നഗരത്തിൽ വലിയ കോളിളക്കമുണ്ടാക്കി. മാധ്യമങ്ങൾ ഇതിനെ 'ദി ഐസ്ബോക്സ് മർഡേഴ്സ്' എന്ന് വിളിച്ചു.
ചാൾസിനായി അമേരിക്കൻ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഒരു മുൻ സൈനികൻ എന്ന നിലയിലുള്ള അയാളുടെ പരിശീലനം ഒളിവിൽ പോകാൻ സഹായിച്ചു. ചാൾസ് തന്റെ വീട്ടിൽ നിന്നും അകന്നുപോയ ശേഷം ആരും അവനെ കണ്ടിട്ടില്ല. അന്വേഷണങ്ങൾ മുന്നോട്ട് പോയപ്പോൾ, ചാൾസിന് സി.ഐ.എ.യുമായോ മറ്റ് രഹസ്യാന്വേഷണ ഏജൻസികളുമായോ ബന്ധമുണ്ടായിരുന്നോ എന്ന സംശയങ്ങൾ ഉടലെടുത്തു. ജോൺ എഫ്. കെന്നഡി വധക്കേസുമായി ബന്ധപ്പെടുത്തിപ്പോലും ചാൾസിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നു.
വർഷങ്ങൾ കടന്നുപോയി. 1975-ൽ, ചാൾസ് ഫ്രെഡറിക് റോജേഴ്സ് നിയമപരമായി മരിച്ചതായി പ്രഖ്യാപിച്ചു. ഐസ്ബോക്സ് കൊലപാതകത്തിന്റെ ദുരൂഹത ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു. റോജേഴ്സ് ദമ്പതികളെ കൊന്നതാര്? അവരുടെ മകൻ എവിടെക്ക് മറഞ്ഞു? ഇന്നും ഹൂസ്റ്റൺ പോലീസ് റെക്കോർഡുകളിൽ, 'ഐസ്ബോക്സ് മർഡേഴ്സ്' എന്ന ഫയൽ ഒരു തെളിയിക്കപ്പെടാത്ത കേസ് ആയി മരവിച്ചു കിടക്കുന്നു.
The Icebox Murders refer to the shocking 1965 crime in Houston, where elderly couple Fred and Edwina Rogers were found brutally murdered, dismembered, and stored inside their home refrigerator. Police discovered carefully arranged body parts in the icebox while the couple’s son, Charles Rogers, had mysteriously vanished. Despite being the primary suspect, Charles was never found, and theories range from family disputes to CIA involvement. The case remains one of America’s most disturbing and unsolved family murder mysteries.