
1990, വെനിസ്വേലയിലെ സാൻ ക്രിസ്റ്റോബൽ പട്ടണത്തിലൂടെ ഒഴുക്കുന്ന ടോർബ്സ് നദിയുടെ സമീപ പ്രദേശനങ്ങളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്നതായി പോലീസിന് പരാതി ലഭിക്കുന്നു. ഏതെങ്കിലും കാട്ടു മൃഗങ്ങളുടെ ജഡത്തിൽ നിന്നും വമിക്കുന്നതാകും ദുർഗന്ധം എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പരാതി കിട്ടിയ സ്ഥിതിക്ക് സംഭവ സ്ഥലത്ത് പോയി അന്വേഷിക്കുക തന്നെ വേണം. ടോർബ്സ് നദിക്കരയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കാത്തിരുന്നത് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു, ചിന്നി ചിതറിക്കിടക്കുന്ന മനുഷ്യന്റെ അസ്ഥികൾ. അതും വെട്ടിമുറിച്ച ശരീരഭാഗങ്ങൾ മാലിന്യം പോലെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ആദ്യം മയക്കുമരുന്ന് സംഘങ്ങളാകും ഇതിന് പിന്നിൽ എന്നാണ് പോലീസ് ഉദ്യോഗസ്ഥർ കരുതിയത്. അതോടെ അസ്ഥികൾ കണ്ടെത്തിയ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുവാൻ വൻ പോലീസ് സംഘം തന്നെ എത്തുന്നു.
സംഭവ സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്തുന്നു, എന്നാൽ ഈ പരിശോധനകളിലൂടെ ആറു പുരുഷന്മാരുടെ ശവശരീര അവശിഷ്ടങ്ങൾ കൂടി കണ്ടെത്തുകയുണ്ടായി. ഇങ്ങനെ കണ്ടുകിട്ടിയ ശവശരീര അവശിഷ്ടങ്ങൾ കൃത്യമായി വെട്ടിമുറിച്ച്, അസ്ഥികളിൽ നിന്നും മാംസം വെട്ടിയെടുത്ത നിലയിലായിരുന്നു. പോലീസ് തുടർന്ന് നടത്തിയ പരിശോധനയിൽ ശരീര അവശിഷ്ട്ടങ്ങൾ കണ്ടുകിട്ടിയ സ്ഥലത്ത് നിന്നും അൽപം മാറി ഒരു കുടിൽ കാണുവാൻ ഇടയായി. ആ കുടിൽ കണ്ടപാടെ എന്തോ പന്തികേട് തോന്നിയ ചില ഉദ്യോഗസ്ഥർ ആ കുടിൽ പരിശോധിക്കാൻ തീരുമാനിക്കുന്നു. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കുടിൽ, കുടിലിന്റെ വാതിൽ പതിയെ തള്ളി മാറ്റിക്കൊണ്ട് അന്വേഷണ സംഘത്തിലെ ഏതാനം ഉദ്യോഗസ്ഥർ കുടിലിനുള്ളിൽ പ്രവേശിക്കുന്നു.
ശ്വസിക്കാൻ പോലും കഴിയാത്ത രീതിയിൽ ദുർഗന്ധം വമിക്കുണ്ടായിരുന്നു ആ കുടിലിൽ നിന്നും. എന്നാൽ, ഇതിലും ഭയാനകമായിരുന്നു കുടിലിനുള്ളിലെ കാഴ്ച്ചകൾ. മനുഷ്യാവശിഷ്ടങ്ങൾ അടങ്ങിയ നിരവധി പാത്രങ്ങൾ, ഇവയിൽ പാകം ചെയ്തതും പാതി ഭക്ഷിച്ച നിലയിലുള്ള മാംസ കഷ്ണങ്ങൾ. ഒടുവിൽ ഒരു കാര്യം ഉറപ്പായി, നദിക്കരയിലെ മനുഷ്യ അവശിഷ്ടങ്ങൾക്ക് പിന്നിലും ഈ കുടിലിൽ താമസിക്കുന്ന മനുഷ്യൻ തന്നെയെന്ന്. അതോടെ കുടിലിൽ താമസിക്കുന്ന ആ കൊലയാളിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു.
ഡോറഞ്ചൽ വർഗാസ് (Dorángel Vargas) എന്ന മനുഷ്യന്റേതായിരുന്നു ആ കുടിൽ. വർഗാസിനെ കുറിച്ച് കൂടുതൽ അന്വേഷിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വർത്തകളായിരുരുന്നു. ഒരു ദരിദ്ര കുടുബത്തിൽ ജനിച്ചു വളർന്ന വർഗാസ് ചെറുപ്പം മുതലേ മോഷണങ്ങളിലൂടെയാണ് ജീവിതം തള്ളിനീക്കിയത്. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത വർഗാസ് തെരുവിലാണ് താമസം. 1995 ൽ ഒരു യാചകനെ കൊലപ്പെടുത്തിയ ശേഷം അയാളുടെ മാംസം ഭക്ഷിച്ചിരുന്നു. അന്ന് പോലീസിന്റെ പിടിയിലായ വർഗസിന് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന് കാട്ടി മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വർഗാസ് മോചിതനായിരുന്നു.
കുടിലിൽ നിന്നും കണ്ടെത്തിയ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ അയാളെ അറസ്റ്റ് ചെയ്യുന്നു. നദിക്കരയിൽ നിന്നും കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ ഏതാനം മാസങ്ങൾക്ക് മുന്നേ കാണാതെപോയ പുരുഷന്മാരുടെതാണ് എന്നും കണ്ടെത്തിയിരുന്നു. അതോടെ വർഗാസിന്റെ മുൻകാല ക്രിമിനൽ ചരിതം അയാൾ തന്നെയാണ് കൊലയാളി എന്ന വസ്തുതയിലേക്ക് വിരൽ ചുണ്ടുന്നതായിരുന്നു. പോലീസ് നടത്തിയ ചോദ്യചെയ്യലിൽ വർഗാസ് എല്ലാം തന്നെ ഏറ്റുപറയുന്നു. നദിക്കരയിലും കുടിലിലുമായി കണ്ടെത്തിയ മനുഷ്യരെ കൊന്നു തിന്നത് താൻ തന്നെയാണ് എന്നായിരുന്നു വർഗാസിന്റെ കുറ്റസമ്മതം. താൻ പതിനൊന്നോളം പുരുഷന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നും അയാൾ കൂട്ടിച്ചേർത്തു.
വർഗാസിന്റെ ഇരകൾ പുരുഷന്മാരായിരുന്നു. സ്ത്രീകളായോ കുട്ടികളെയോ അയാൾ ഉപദ്രവിച്ചിരുന്നില്ല. തെരുവിൽ അലഞ്ഞു നടക്കുന്ന പുരുഷന്മാരെ, അതും കാഴ്ചയിൽ ആരോഗ്യമുള്ള പുരുഷന്മാരെ കൊലപ്പെടുത്തുന്നു, ശേഷം ശവശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കുന്നു. തുടർന്ന് തല കുടിലിന് സമീപം കുഴിച്ചിടുന്നു, എല്ലുകൾ നദിയിൽ ഉപേക്ഷിക്കുന്നു. പുരുഷന്മാരുടെ കാലിലെ മാംസമാണ് പ്രധാനമായും അയാൾ ഭക്ഷിച്ചിരുന്നത്. കൈകൾ, മൂക്ക്, ചെവികൾ, വൃഷണങ്ങൾ എന്നിവ ഭക്ഷിക്കാതെ ഉപേക്ഷിക്കുന്നതാണ് പതിവ്. എന്തുകൊണ്ടാണ് പുരുഷന്മാരെ മാത്രം കൊന്നു തിന്നത് എന്ന് ചോദ്യത്തിന് വർഗാസ് നൽകിയ മറുപടി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു - "വിശന്നാൽ ഞാൻ പുരുഷന്മാരെ കൊല്ലുമായിരുന്നു, സ്ത്രീകളെ കൊല്ലാറില്ല, കാരണം അവർ ഒരു ദോഷവും ചെയ്യുന്നില്ല"
മാംസം സൂക്ഷിക്കാൻ മറ്റു വഴികൾ ഇല്ലാത്തത് കൊണ്ട് തന്നെ കൃത്യമായ ഇടവേളകളിലാണ് അയാൾ പുരുഷന്മാരെ കൊലപ്പെടുത്തിയിരുന്നത്. സ്വന്തം ജീവൻ നിലനിർത്താനും വിശപ്പടക്കുനും വേണ്ടിയാണ് താൻ മനുഷ്യരെ കൊന്നത് എന്നായിരുന്നു അയാളുടെ മൊഴി. എന്നാൽ തടിയുള്ള പുരുഷന്മാരെ അയാൾ കൊലപ്പെടുത്തിയിരുന്നില്ല, " തടിയുള്ള പുരുഷമാർക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകും, അവരുടെ മാംസം മലിനമാണ്. അത് കഴിക്കാൻ കൊള്ളില്ല"
കോടതിയിൽ വർഗാസ് കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പാരാനോയ്ഡ് സ്കീസോഫ്രീനിയ എന്ന മാനസിക വെല്ലുവിളി വർഗാസ് നേരിടുന്നതായി കണ്ടെത്തിയിരുന്നു. അതോടെ ജയിൽ തടവിന് പകരം ഒരു മാനസിക ആരോഗ്യകേന്ദ്രത്തിലാണ് വർഗസിനെ പാർപ്പിച്ചത്. 2016 ൽ മാനസിക ആരോഗ്യകേന്ദ്രത്തിൽ ഉണ്ടായ ഒരു ലഹളയിൽ വീണ്ടും രണ്ടുപേരെ കൂടി വർഗാസ് കൊന്നു തിന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Summary: Dorangel Vargas, was a Venezuelan serial killer and cannibal who preyed mostly on young men in the 1990s. Human remains discovered near his shack revealed he had lured victims, killed them, and cooked their flesh, which he openly confessed to preferring over other meat. Declared mentally ill, he was confined to a psychiatric wing of a Venezuelan prison, where he remains to this day.