മുറിക്കുള്ളിലെത്തിയ റോസിനെ കാത്തിരുന്നത് സഹോദരിമാരുടെ ചോരയിൽ കുളിച്ച ശവശരീരങ്ങൾ, കൊന്നു തള്ളിയത് കോടാലി കൊണ്ട് തലക്കടിച്ച്, 6 കുഞ്ഞുങ്ങൾ അടക്കം 8 പേരുടെ മൃതദേഹങ്ങളും മുഖം മറച്ച നിലയിൽ; വിലിസ്കയെ ഞെട്ടിച്ച കൂട്ടക്കൊല | Villisca axe murders

Villisca axe murders
Published on

1912 ജൂൺ 9, അതൊരു ഞാറാഴ്ച്ചയായിരുന്നു. അമേരിക്കയിലെ അയോവാ സംസ്ഥാനത്തിലെ ചെറുപട്ടണമായ വിലിസ്ക. സമയം രാത്രി പത്തുമണിയോട് അടുത്ത് കാണും. മോർ കുടുംബം പട്ടണത്തിലെ പ്രെസ്ബിറ്റീരിയൻ ദേവാലയത്തിൽ നടന്ന ചിൽഡ്രൻസ് ഡേ പരിപാടിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയതേ ഉള്ളു. ജോഷിയാ ബി. മോർ, ഭാര്യ സാറ, അവരുടെ നാലു മക്കൾ ഹെർമൻ (11), മേരി കാതറിൻ (10), ആർതർ (7), പോൾ (5), അവർക്കൊപ്പം അന്ന് അതിഥികളായി അയൽവാസിയുടെ മക്കളായ സ്റ്റില്ലിംഗർ സഹോദരിമാരുമുണ്ടായിരുന്നു. പതിനൊന്ന് വയസ്സുകാരി ലെനയും എട്ടുവയസുകാരി വയസ്സുകാരി ഇനയും അന്ന് രാത്രി മോർ കുടുംബത്തോടൊപ്പം കഴിയാനാണ് എത്തിയത്. അന്ന് രാത്രി കുട്ടികളുടെ കളിയും ചിരിയും ആ വീട്ടിൽ നിറഞ്ഞിരുന്നു. മോറിന്റെ മക്കളും സ്റ്റില്ലിംഗർ സഹോദരിമാരും ഉറങ്ങിയപ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. കുട്ടികൾ ഉറങ്ങിയതിന് പിന്നാലെ ജോഷിയായും ഭാര്യ സാറയും ഉറങ്ങാൻ കിടന്നു. ജൂൺ മാസത്തിലെ നേർത്ത തണുപ്പിൽ ആ കുടുംബം മയങ്ങി തുടങ്ങി. ഏറെ സ്വപ്നങ്ങളുമായി മോർ കുടുംബവും അവരുടെ കൊച്ചു അതിഥികളും ഗാഢനിദ്രയിലാണ്ടു. ( Villisca axe murders)

പിറ്റേന്ന് രാവിലെ, നേരം ഏഴുമണി കഴിഞ്ഞു കാണും, സമയം ഏറെ വൈകിയിട്ടും ജോഷിയായുടെ വീട്ടിൽ ആരും എഴുന്നേറ്റതായി കണ്ടില്ല. വ്യാപാരിയായ ജോഷിയാ ജോലിക്ക് പോകാൻ സമയമായി കാണും എന്നിട്ടും അടുക്കളയിൽ നിന്നും പതിവ് കലപിലകൾ ഒന്നും തന്നെ ഇല്ല. മോർ കുടുംബത്തിന്റെ പതിവിൽ നിന്നും വിപരീതമായ രീതി കണ്ട് പന്തികേട് മനസ്സിലായ അയൽക്കാരി മേരി പെഖാം ആശങ്കപ്പെട്ടു. മേരി ആ വീടിന്റെ വാതിലിൽ തട്ടി വിളിച്ചു, എന്നാൽ യാതൊരു മറുപടിയും അവർക്ക് ലഭിച്ചിരുന്നില്ല.

വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലാണ്, ആരുടെയും അനക്കമില്ല. പരിഭ്രാന്തയായ മേരി ഉടൻ തന്നെ വിവരം ജോസയ്യയുടെ സഹോദരനായ റോസിനെ അറിയിക്കുന്നു. അധികം വൈകാതെ റോസ് സംഭവ സ്ഥലത്ത് എത്തുന്നു. റോസും വാതിൽ തട്ടിവിളിക്കുന്നു എന്നാൽ യാതൊരു പ്രതികരണവും ഉണ്ടായില്ല. അതോടെ കൈയിൽ കരുതിയ സ്പെയർ കീ കൊണ്ട് വീടിന്റെ വാതിൽ തുറന്ന് റോസ് അകത്തു കടക്കുന്നു.

വീട്ടിൽ ഇരുട്ട് മാത്രം, മനുഷ്യവാസം ഇല്ലാത്ത വിധം ശാന്തമായിരുന്നു ആ വീട്. അതിഥികളുടെ മുറിയിൽ നിന്നും നേരിയ വെളിച്ചം പുറത്തു വരുന്നത് ശ്രദ്ധയിൽപ്പെട്ട റോസ്, അവിടെക്ക് ഇടറിയ ചുവടുകളുമായി നടന്നു നീങ്ങി. പാതിചാരിയ വാതിൽ പതിയെ തള്ളി തുറക്കുന്നു. അവിടെ ആ മുറിക്കുള്ളിൽ സ്റ്റില്ലിംഗർ സഹോദരിമാരുടെ ചോരയിൽ കുളിച്ച ശവശരീരങ്ങളാണ് റോസിനെ കാത്തിരുന്നത്. അയാളുടെ ഹൃദയം നിലച്ചുപോയി. ഉച്ചത്തിൽ നിലവിളിക്കാൻ പോലും അയാൾ മറന്നു പോയി. എന്നാൽ പിന്നിൽ നിന്നും കേട്ട മേരിയുടെ സ്വരമാണ് റോസിനെ സമനിലയിലേക്ക് തിരിക്കെ കൊണ്ട് വന്നത്. " അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു, ഹെൻറി ഹോർട്ടനെ പെട്ടന്ന് വിളിക്കൂ" - റോസ് മേരിയോട് ആക്രോശിച്ചു.

അധികം വൈകിയില്ല പട്ടണത്തിലെ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥനായ ഹെൻറി ഹോർട്ടൺ എത്തുന്നു. സ്റ്റില്ലിംഗർ സഹോദരിമാരുടെ ചേതനയറ്റ ശരീരം കണ്ട റോസിനും മേരിക്കും മോർ കുടുംബത്തിന് എന്ത് സംഭവിച്ച് കാണും എന്ന് ഊഹിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ആ വേദനാജനകമായ കാഴ്ച നേരിട്ട് കാണുവാൻ അവർക്ക് കഴിയുമായിരുന്നില്ല. അതിനാൽ തന്നെ പോലീസ് ഉദോഗസ്ഥർ എത്തുന്നത് വരെ അവർ ആ വീടിന് പുറത്തു തന്നെ തുടർന്നു. സംഭവ സ്ഥലത്ത് എത്തിയ ഹെൻറി ഹോർട്ടണും മറ്റു പോലീസ് ഉദ്യോഗസ്ഥരും ആ വീട്ടിൽ ഉടനീളം പരിശോധന നടത്തുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ, ആറു ശവശരീരങ്ങൾ. അതിഭീകരമായ നിലയിൽ തല തല്ലി തകർത്തനിലയിൽ. ജോഷിയായും കുടുംബവും കൊല്ലപ്പെട്ടിരിക്കുന്നു. അതും അതിക്രൂരമായ നിലയിൽ.

ജോഷിയായുടെയും ഭാര്യ സാറായുടെയും കുട്ടികളുടെയും ശവശരീരങ്ങൾ കിടക്കയിൽ നിന്നുമാണ് കണ്ടുകിട്ടുന്നത്. സ്റ്റില്ലിംഗർ സഹോദരിമാരെയും മോർ കുടുംബത്തെയും കോടാലി കൊണ്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ തലയിലാണ് കൃത്യമായി കൊലയാളി വെട്ടിയിരിക്കുന്നത്. തലതകർന്ന് രക്തംവാർന്നാണ് എട്ടുപേരും കൊല്ലപ്പെട്ടിരിക്കുന്നത്. കൃത്യം നടത്തുവാനായി ഉപയോഗിച്ചത് ജോഷിയായുടെ വീട്ടിൽ നിന്നും തന്നെ എടുത്ത കോടാലിയായിരുന്നു. ആ കോടാലി സ്റ്റില്ലിംഗർ സഹോദരിമാരുടെ ശവശരീരം കണ്ടുകിട്ടിയ കിടപ്പറായിൽ നിന്നും പോലീസിന് കണ്ടുകിട്ടിയിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഏറെ വിചിത്രമായ ഒട്ടനവധി വസ്തുതകൾ കണ്ടെത്തിയിരുന്നു. കോടാലി കൊണ്ട് എങ്ങനെയൊക്കെ ഒരു ശരീരം വികൃതമാക്കാമോ അങ്ങനെയൊക്കെയും വികൃതമാക്കിയിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ മുഖങ്ങൾ എല്ലാംതന്നെ തുണികൾ കൊണ്ട് മൂടിയ നിലയിലായിരുന്നു. ആ വീട്ടിലെ കണ്ണാടികളും തുണി കൊണ്ട് മൂടിയിരുന്നു. അടുക്കളയിൽ ഒരു പാത്രത്തിൽ രക്തം കലർന്ന വെള്ളവും, ആരോ പകുതി കഴിച്ച ശേഷം ബാക്കി വച്ച ഭക്ഷണത്തിന്റെ എച്ചിലും. എല്ലാവരെയും കോടാലി കൊണ്ട് തലയ്ക്ക് വെട്ടിക്കൊന്നപ്പോൾ ജോഷിയായുടെ ശരീരത്തിൽ മാത്രം മൂർച്ചയുള്ള കത്തി കൊണ്ട് കുത്തിക്കിറിയപ്പാടുകൾ ഉണ്ടായിരുന്നു. കോടാലി കൊണ്ട് അയാളുടെ മുഖത്തും തലയിലും 20 മുതൽ 30 വരെ തവണ അടിച്ചിരിക്കുന്നു. ജോഷിയായുടെ ഒരു കണ്ണ് ശരീരത്തിൽ ഉണ്ടായിരുന്നില്ല. അന്ന് രാത്രി പള്ളിയിൽ നിന്നും മോർ കുടുംബം മടങ്ങിയെത്തുന്നതിന് മുൻപ് തന്നെ കൊലയാളി അല്ലെങ്കിൽ കൊലയാളികൾ ആ വീട്ടിനുള്ളിൽ കടന്നിരുന്നു എന്ന് വ്യക്തമായിരുന്നു. എല്ലാവരും ഇറങ്ങിയതിന് ശേഷം അർദ്ധരാത്രിയിലാണ് കൃത്യം നടത്തിയിരിക്കുന്നത്. എല്ലാവരും ഉറക്കത്തിൽ ആയിരുന്നതിൽനാൽ തന്നെ ഒന്ന് പ്രതികരിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല.

കൊലപാതകിയിലേക്കോ, കൃത്യം നടത്തിയത് എന്തിനു വേണ്ടിയെന്നോ പോലീസിന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ഒട്ടനവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു, എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ അവരെയെല്ലാം മോചിപ്പിച്ചും. അങ്ങനെ വർഷങ്ങൾ കടന്നു പോയി, പതുക്കെ പതുക്കെ മോർ കുടുംബത്തിന്റെ കൂട്ടക്കൊല ഫൈലുകളിൽ ഒതുങ്ങി. 113 വർഷങ്ങള്ക്ക് ഇപ്പുറവും ആരാണ്, എന്തിനു വേണ്ടിയാണ് പിഞ്ചു കുഞ്ഞുങ്ങൾ അടക്കം എട്ടുപേരെ നിഷ്ക്കരുണം കൊന്നത് എന്ന് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഒരുപകഷെ സാത്താൻ സേവകരുടെ ചെയ്തികൾ ആക്കാം ഈ കൊലപാതകങ്ങൾ എന്ന് ഒരു കാലത്ത് പ്രചാരണം ഉണ്ടായിരുന്നു. വില്ലിസ്കയിലെ മോർ ഹൗസ് ഇന്നും ചോരയുടെ മണവും പേറി കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയായ തുടരുന്നു.

Summary: The Villisca Axe Murders of June 10, 1912, shocked the small Iowa town when eight people, including six members of the Moore family and two visiting children, were brutally bludgeoned to death in their sleep. The victims were discovered the next morning by a concerned neighbor, revealing a crime scene of unimaginable horror.

.

Related Stories

No stories found.
Times Kerala
timeskerala.com