കഴുത്ത് ഞെരിച്ച് കൊന്നു തള്ളിയത് 37 സ്ത്രീകളെ, ഇരകളെ കൊലപ്പെടുത്തിയത് അവരുടെ അടിവസ്ത്രം ഉപയോഗിച്ച്; ഒരു സീരിയൽ കില്ലേറിന്റെ നരവേട്ടയുടെ കഥ | Moses Sithole

1994-ൽ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന് അവസാനം കുറിച്ചുകൊണ്ട് നെൽസൺ മണ്ടേല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നത് ആഘോഷമാക്കിയ ഇതേ സമയത്ത് തന്നെയാണ് മോസസ് കുറ്റകൃത്യങ്ങൾ ആരംഭിക്കുന്നത്
Moses Sithole
Published on

വർണ്ണവിവേചനത്തിന്റെ പാരമ്പര്യങ്ങളോടും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളോടും പോരാടിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇരുണ്ട ചരിത്രവും സാമൂഹിക സംഘർഷങ്ങളും ഏറ്റുവാങ്ങിയ ഈ രാജ്യം 1990 കളിൽ വീണ്ടും ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു, അതും ഒരു സീരിയൽ കില്ലേറിന്റെ നരവേട്ടയുടെ വാർത്തകളിലൂടെ. "ABC കില്ലർ" (ABC Murders) എന്ന പേരിൽ പ്രസിദ്ധനായ മോസസ് സിത്തോളെയുടെ (Moses Sithole) ക്രൂര കൊലപാതകങ്ങളിലൂടെയായിരുന്നു അത്.

ദക്ഷിണാഫ്രിക്കൻ സമൂഹം സ്വാതന്ത്ര്യത്തിന്റെ പുതുയുഗത്തിലേക്ക് കടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു മോസസ് ഇരകൾക്ക് ജോലി വാഗ്ദാനം നൽകി വഞ്ചിച്ച കൊലപ്പെടുത്തിയത്. മോസസിന്റെ ഇരകൾ സ്ത്രീകൾ മാത്രമായിരുന്നു. ഒരു വർഷം കൊണ്ട് അയാൾ കൊന്നത് 37 സ്ത്രീകളെയെയായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ മനുഷ്യരുടെ ജീവൻ അപഹരിച്ചിട്ടും പോലീസിന്റെ കണ്ണിൽപൊടിയിട്ട് മോസസ് സ്വതന്ത്രമായി വിഹരിച്ചു. രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിൽ അന്നത്തെ പ്രസിഡന്റായിരുന്നു നെൽസൺ മണ്ടേല നേരിട്ട് ഇടപ്പെടുകയുണ്ടായി. മോസസിന്റെ കൊലപാതകങ്ങളുടെ തീവ്രത എത്രത്തോളം വലുതായിരുന്നു എന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത് നെൽസൺ മണ്ടേലയുടെ ഇടപെടൽ തന്നെയായിരുന്നു.

മോസസ് സിത്തോളെയുടെ ആദ്യകാല ജീവിതം

വോസ്ലൂറസ് പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന മോസസിന്റെ ബാല്യകാലം അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. മോസസിന് നാലു വയസ്സുള്ളപ്പോൾ അച്ഛൻ മരണപ്പെടുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ അമ്മ മോസസിനെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് മറ്റെവിടേക്കോ ഓടിപ്പോകുന്നു. അതോടെ മോസസിനെയും സഹോദരങ്ങളെയും അനാഥാലയത്തിലേക്ക് മാറ്റുന്നു. ഇവിടെയും മോസസിനെ കാത്തിരുന്നത് ദുരിതങ്ങൾ മാത്രമായിരുന്നു. കുറ്റകൃത്യങ്ങൾക്ക് ഒടുവിൽ പിടിക്കപ്പെട്ട ശേഷം അനാഥാലയത്തിൽ താൻ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അയാൾ വെളിപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ തന്നെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മോസസിനെ ശിക്ഷിക്കുന്നു, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നായിരുന്നു മോസസിന്റെ വാദം. അന്ന് ആറു വർഷം തടവിനാണ് മോസസിനെ കോടതി ശിക്ഷിച്ചത്. എന്നാൽ കൃത്യം നാലു വർഷം കഴിഞ്ഞപ്പോഴേക്കും അയാൾ ജയിൽ മോചിതനായി. താൻ ചെയാത്ത തെറ്റിന് ജീവിതത്തിന്റെ നാലൊരു ഭാഗം ജയിലിൽ കഴിയേണ്ടി വന്നത് സ്ത്രീകൾ കാരണമാണ് എന്ന ചിന്ത അപ്പോഴേക്കും അയാളുടെ ഉള്ളിൽ ഉടലെടുത്തു. സ്ത്രീകളോട് ആഴത്തിലുള്ള വെറുപ്പും പ്രതികാര മനോഭാവവും മോസസിൽ നിറഞ്ഞിരുന്നു. അതോടെ സ്ത്രീകളെ കൊലപ്പെടുത്തുക എന്നതായി അയാളുടെ ഏക ചിന്ത.

ജോലി വാഗ്ദാനം നൽകി കൊലപാതകം

1994-ൽ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന് അവസാനം കുറിച്ചുകൊണ്ട് നെൽസൺ മണ്ടേല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നത് ആഘോഷമാക്കിയ ഇതേ സമയത്ത് തന്നെയാണ് മോസസ് കുറ്റകൃത്യങ്ങൾ ആരംഭിക്കുന്നത്. രാജ്യത്ത് നിലന്നിരുന്ന വ്യാപകമായ തൊഴിലില്ലായിമയെ ചൂഷണം ചെയ്തുകൊണ്ട്, ജോലി വാഗ്ദാനം ചെയ്തു കൊണ്ട് ഒരു ബിസിനസുകാരനോ സാമൂഹിക പ്രവർത്തകനോ എന്ന വ്യാജേനെ സ്ത്രീകളെ സമീപിക്കുന്നു. അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിനായി ചാരിറ്റികളിൽ പ്രവർത്തിക്കുന്ന ഒരാളായി അയാൾ പലപ്പോഴും സ്വയം പരിചയപ്പെടുത്തി. ദുർബലരായ സ്ത്രീകളായിരുന്നു മോസസിന്റെ പ്രധാന ഇരകൾ. ദാരിദ്ര്യത്തിൽ നിന്നും എങ്ങനെയെങ്കിലും കരകയറണം എന്ന് ആഗ്രഹിച്ചുകൊണ്ട് പലപ്പോഴും സ്ത്രീകൾ അയാളോട് കൂടുതൽ ഒന്നും ചോദിക്കാൻ പോകില്ല.

തന്റെ വലയിൽ സ്ത്രീകൾ വീണു എന്ന് മനസ്സിലാക്കിയാൽ തഞ്ചത്തിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശേഷം ക്രൂരമായി ബലാത്സംഗത്തിന് ഇരയാകുന്നു, ശേഷം കഴുത്ത് ഞെരിച്ച് ഇരകളെ കൊലപ്പെടുത്തുന്നു. ഇരകളെ അവരുടെ അടിവസ്ത്രം ഉപയോഗിച്ചായിരുന്നു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നത്. ഇങ്ങനെ 37 സ്ത്രീകളെ 1994 നും 1995 നുമിടയിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഒരിക്കൽ മോസസ് പതിവ് പോലെ ജോലി നൽകാം എന്ന് പറഞ്ഞു കൊണ്ട് ഒരു സ്ത്രീയെ വഞ്ചിക്കുന്നു. തുടർന്ന് ആ സ്ത്രീയെ മറ്റ് ഇരകളെ കൊലപ്പെടുത്തിയത് പോലെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. എന്നാൽ ആ സ്ത്രീയോടൊപ്പം അവരുടെ രണ്ടുവയസ്സുള്ള മകനുണ്ടായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മോസസ് ആ കുഞ്ഞിനെയും നിഷ്ക്കരുണം കൊലപ്പെടുത്തി. ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശവശരീരങ്ങൾ സംഭവ സ്ഥലത്ത് തന്നെ ഉപേക്ഷിക്കുന്നതാണ് പതിവ് രീതി. എന്നാൽ, ഇരയുടെ ശവശരീരം പുറംലോകത്തിന് ലഭിക്കാതിരിക്കാൻ കൂട്ടമായി ശവശരീരങ്ങൾ കുഴിച്ചിടുന്നതും പതിവായി. ആറ്റെറിഡ്ജ്‌വില്ലെ (എ), ബോക്‌സ്‌ബർഗ് (ബി), ക്ലീവ്‌ലാൻഡ് (സി) എന്നി പട്ടണങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് അയാൾ മോസസ് കൊലപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ പട്ടണങ്ങളിലെ ആദ്യ അക്ഷരങ്ങൾ ചേർത്ത് കൊണ്ടാണ് മോസസിനെ എബിസി കില്ലർ എന്ന പേര് ലഭിക്കാൻ കാരണം.

1995 ആയപ്പോഴേക്കും സമാനരീതിയിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചിരുന്നു, അതോടെ പോലീസ് അന്വേഷണം ശക്തമാക്കി. എന്നാൽ പ്രതിയിലേക്ക് നയിക്കുന്ന തെളിവുകൾ ഒന്നും തന്നെ കണ്ടെത്തുവാൻ പോലീസിനെ കൊണ്ട് സാധിച്ചിരുന്നില്ല. എന്നാൽ മോസസ് ഇടയ്ക്ക് ഇടയ്ക്ക് അയാൾ കൊലപ്പെടുത്തിയ ഇരകളുടെ വീട്ടിലേക്ക് ഫോൺ ചെയ്ത് അവരെ കളിയാക്കുന്നത് പതിവായി.

ഒടുവിൽ പിടിയിലാകുന്ന പ്രതി

കൊലപാതകങ്ങളെ ആദ്യം ബന്ധിപ്പിക്കാൻ പോലീസിന് ബുദ്ധിമുട്ടായിരുന്നു, തുടരെയുള്ള കൊലപാതകങ്ങൾ ഒരു സൈകോകില്ലറുടെ ചെയ്തികൾ ആണ് എന്ന് തിരിച്ചറിയാൻ പോലീസ് ഏറെ വൈകിയിരുന്നു. അപ്പോഴേക്കും കൊല്ലപ്പെട്ട ഇരകളുടെ എണ്ണം 30 കഴിഞ്ഞിരുന്നു. എന്നാൽ ബക്ക്സ്ബർഗ് പട്ടണത്തിൽ നിന്നും പോലീസിന് കൂട്ടക്കുഴിമാടം ഉൾപ്പെടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടുകിട്ടുന്നു, അതോടെ ഒരു കൊലയാളി തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. അതോടെ പൊതുജനരോഷം എങ്ങും ആളിക്കത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രസിഡന്റ് മണ്ടേല തന്നെ വിവരങ്ങൾക്കായി ഒരു പൊതു അഭ്യർത്ഥന നടത്തി.

1995 ഒക്ടോബർ മാസത്തിൽ മോസസ് ഒരു മാധ്യമപ്രവർത്തകിയെ ഫോണിൽ ബന്ധപ്പെടുന്നു, ശേഷം താനാണ് 70 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ എന്ന് വെളിപ്പെടുത്തുന്നു, ഇരകളെ കൊലപ്പെടുത്തിയ ശേഷം എവിടെയൊക്കെയാണ് ശവശരീരം ഉപേക്ഷിച്ചത് എന്ന് കൂടി പറഞ്ഞു കൊടുക്കുന്നു. എന്നാൽ ആരാണ് വിളിച്ചത് എന്ന് മനസിലാകാത്ത മാധ്യമപ്രവർത്തക ഈ വിവരം പോലീസിനെ അറിയിക്കുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലയാളി എന്ന് ആകാശപ്പെട്ട വ്യക്തി പറഞ്ഞ അതെ ഇടതു നിന്നും സ്ത്രീകളുടെ ശവശരീരങ്ങൾ കണ്ടുകിട്ടി. അധികം വൈകാതെ മോസസ് പോലീസ് പിടിയിലാകുന്നു.

വിചാരണയും തടവും

38 കൊലപാതക കേസുകളിലും, 40 ബലാത്സംഗ കേസുകളിലും, 6 കവർച്ച കേസുകളിലും മോസസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. മോസസിന്റെ വിധി കോടതിയിൽ വായിക്കാൻ മൂന്ന് മണിക്കൂർ വേണ്ടി വന്നു. 2,410 വർഷത്തെ തടവിനാണ് കോടതി മോസസിനെ വിധിച്ചത്. വധശിക്ഷ നിയമം മൂലം രാജ്യത്ത് നിരോധിച്ചത് കൊണ്ട് മാത്രമാണ് മോസസ് ഇന്നും ജീവനോടെ ജയിലിൽ കഴിയുന്നത്.

Summary: South Africa, emerging from the shadow of apartheid, was shaken in the 1990s by the gruesome crimes of serial killer Moses Sithole, infamously known as the "ABC Killer". He lured women with false job offers, brutally assaulted them, and left their bodies scattered around Johannesburg and Pretoria. Convicted of 38 murders and numerous assaults, Sithole was sentenced to 2,410 years in prison.

Related Stories

No stories found.
Times Kerala
timeskerala.com