

ബാങ്കോക്ക്: തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിൽ നിർമ്മാണത്തിലിരുന്ന അതിവേഗ റെയിൽവേയുടെ ക്രെയിൻ പാസഞ്ചർ ട്രെയിനിന് മുകളിൽ വീണ് 22 പേർ കൊല്ലപ്പെട്ടു (Thailand Train Accident). ബുധനാഴ്ച രാവിലെ സിഖിയു ജില്ലയിലാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചത്താനിയിലേക്ക് 195 യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് ക്രെയിൻ തകർന്ന് വീണത്. ഇതേത്തുടർന്ന് ട്രെയിൻ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു.
അപകടത്തിൽ 80 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായ ക്രെയിനാണ് അപകടത്തിൽപ്പെട്ടത്. ക്രെയിനിന്റെ ഭാഗങ്ങൾ ട്രെയിനിന്റെ മൂന്ന് ബോഗികൾക്ക് മുകളിലേക്കാണ് വീണത്. ഒരു ബോഗി ക്രെയിൻ വീണ ആഘാതത്തിൽ രണ്ടായി പിളർന്നു. തകർന്ന ബോഗികൾക്കുള്ളിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ട്രെയിനിന് മുകളിൽ വീണ ക്രെയിൻ വീണ്ടും ചരിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് തായ് ഗതാഗത മന്ത്രി ഉത്തരവിട്ടു.
At least 22 people were killed and 80 others injured in northeastern Thailand on Wednesday when a construction crane collapsed onto a moving passenger train. The accident occurred in the Sikhio district as the train, carrying 195 passengers from Bangkok, was struck by a crane used for a China-backed high-speed rail project, causing a derailment and fire. Rescue efforts are ongoing to retrieve bodies trapped in the wreckage, while authorities have launched a high-level investigation into the cause of the collapse.