

ബാങ്കോക്ക്: തായ്ലൻഡിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ ക്രെയിൻ തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു (Thailand Crane Collapse). ബാങ്കോക്കിന് സമീപമുള്ള സമുത് സഖോൺ പ്രവിശ്യയിലെ രാമ II എക്സ്പ്രസ് വേയിലാണ് വ്യാഴാഴ്ച (ജനുവരി 15) അപകടമുണ്ടായത്. ഹൈവേയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന കൂറ്റൻ ക്രെയിൻ താഴെയുള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും റോഡിലുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ തകരുകയും ചെയ്തു.
തലേദിവസം (ബുധനാഴ്ച) വടക്കുകിഴക്കൻ തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് 32 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രണ്ടാമത്തെ അപകടം റിപ്പോർട്ട് ചെയ്തത്. രണ്ട് അപകടങ്ങളിലും ഉൾപ്പെട്ടത് 'ഇറ്റാലിയൻ-തായ് ഡെവലപ്‌മെന്റ്' (ITD) എന്ന ഒരേ നിർമ്മാണ കമ്പനിയാണെന്നത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ കരാറാണ് ഈ കമ്പനിക്കുള്ളത്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തായ് പ്രധാനമന്ത്രി അനൂതിൻ ചാൻവിരാകുൽ വ്യക്തമാക്കി.
Thailand witnessed its second fatal construction accident in two days as a crane collapsed at a highway site in Samut Sakhon province on Thursday, killing two people and injuring five others. This follows a catastrophic incident on Wednesday in Nakhon Ratchasima, where a massive crane fell onto a moving passenger train, claiming 32 lives. Both accidents involved the same major construction firm, Italian-Thai Development (ITD), prompting Prime Minister Anutin Charnvirakul to demand strict accountability and suggest blacklisting the company due to repeated safety failures.