തായ്‌ലൻഡ്–കംബോഡിയ സംഘർഷം; ഇന്ത്യക്കാർ അതിർത്തി മേഖലയിലേക്ക് പോകരുതെന്ന് നിർദ്ദേശം | Indian Embassy

ഇന്ത്യൻ എംബസിയാണ് നിർദേശം നൽകിയത്; അത്യാവശ്യഘട്ടത്തിൽ വിളിക്കാനുള്ള ഫോൺ നമ്പരും പ്രസിദ്ധീകരിച്ചു
Border
Published on

ബാങ്കോക്ക്: തായ്‌ലൻഡ്–കംബോഡിയ അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അതിർത്തി മേഖലകളിലേക്ക് പോകരുതെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. അടിയന്തരഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പരും പ്രസിദ്ധീകരിച്ചു. ഫോൺ: +85592881676. തായ്‌ലൻഡിലെ എംബസിയും സമാനമായ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

തായ്‌ലൻഡ് അധികൃതർ കംബോഡിയയുമായുള്ള അതിർത്തിയിലെ എട്ട് ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. കംബോഡിയൻ സേന തായ് പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.

അതിർത്തിയിലെ സംഘർഷം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു. തായ്‍ലൻഡിൽ മരണം 16 ആയി. അതിർത്തി മേഖലകളിലുള്ള 1,38,000 പേരെ തായ്‌ലൻഡ് സുരക്ഷിതയിടങ്ങളിലേക്കു മാറ്റി. ഉബോൺ രട്ച്താനി, സുരിൻ പ്രവശ്യകളിലടക്കം അതിർത്തിത്തർക്കം നിലനിൽക്കുന്ന മേഖലകളിലെ 12 ഇടങ്ങളിലാണ് ഇപ്പോൾ വലിയ പോരാട്ടം നടക്കുന്നത്. കംബോഡിയയിൽ ഒരാ‍ൾ മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com