
ന്യൂഡൽഹി: അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള സമാധാന ചർച്ചകൾ ഇന്ന് നടക്കും(border conflict). മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ചാണ് ചർച്ചകൾ നടക്കുക. അതിർത്തി സംഘർഷങ്ങളിൽ 30 ലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു.
തായ്‌ലൻഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായചായി ബാങ്കോക്കിന്റെ പ്രതിനിധി സംഘത്തെ നയിക്കും. കംബോഡിയൻ പ്രധാനമന്ത്രി ഹൺ മാനെറ്റ് ചർച്ചകളിൽ നോം പെന്നിനെ പ്രതിനിധീകരിക്കുമെന്നുമാണ് പുറത്തു വരുന്ന വിവരം.
അതേസമയം, വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനും അക്രമം ലഘൂകരിക്കുന്നതിനുമായി നിലവിൽ 'ആസിയാൻ' അധ്യക്ഷ സ്ഥാനത്തുള്ള മലേഷ്യ മുൻപും മധ്യസ്ഥത വഹിച്ചിരുന്നു.