
തായ്പേയ്: ഫോൺകോൾ വിവാദത്തെ തുടർന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ സസ്പെൻഡ് ചെയ്തു. മുൻ കംബോഡിയൻ നേതാവുമായുള്ള ഫോൺ കോൾ ചോർന്നതിനെ തുടർന്ന് ഭരണഘടനാ കോടതിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.ഷിനവത്രയ്ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.
ധാർമികത ലംഘിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നടപടി. പയേതുങ്താനെ സ്ഥാനത്ത് നിന്നും നീക്കുന്നതിനെ ഏഴ് പേർ അനുകൂലിച്ചു.
അന്വേഷണ നടപടി പൂർത്തിയായി കോടതി വിധി വരുന്നതു വരെയാണ് സസ്പെൻഷൻ. നയതന്ത്ര മൂല്യങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷിനവത്രക്കെതിരെ പ്രതിപക്ഷാംഗങ്ങൾ പരാതി നൽകുകയായിരുന്നു.
മുൻ കംബോഡിയൻ നേതാവ് ഹുൻ സെന്നിനോടുള്ള സംഭാഷണത്തിനിടെ 'അങ്കിൾ' എന്ന് വിളിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഹുൻ സെൻ തന്നെയാണ് സംഭാഷണം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടത്.