
ടെക്സസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 43 ആയി(flash floods). കെർ കൗണ്ടിയിലെ ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ക്യാമ്പ് മിസ്റ്റിക്കിൽ നിന്ന് കാണാതായ 27 പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്.
ക്യാമ്പിൽ 700 പെൺകുട്ടികൾ താമസിച്ചിരുന്നതയാണ് വിവരം. അതേസമയം പ്രദേശത്ത് നിന്നും 850-ലധികം പേരെ രക്ഷാപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. വ്യോമ, കര, ജല അധിഷ്ഠിത സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഗ്വാഡലൂപ്പ് നദി ഇപ്പോഴും പ്രളയ സമാനമായി ഒഴുകുകയാണ്.