

ടെഹ്‌റാൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടെ 38 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സർക്കാർ മാധ്യമങ്ങൾ അറിയിച്ചു (Iran Unrest). ഇസ്ഫഹാൻ പ്രവിശ്യയിൽ മാത്രം 30 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ, അമേരിക്ക സൈനികമായി ഇടപെട്ടാൽ ഇസ്രായേലിനെയും യുഎസ് കപ്പലുകളെയും ആക്രമിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
ഇസ്ഫഹാനിൽ 30 പേരും മറ്റ് നഗരങ്ങളിലായി 8 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഗോർഗാനിൽ റെഡ് ക്രസന്റ് പ്രവർത്തകനും കൊല്ലപ്പെട്ടവരിലുണ്ട്. പ്രതിഷേധക്കാർക്കിടയിൽ 9 കുട്ടികളടക്കം 51 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ 'ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്' റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വലിയ കുഴപ്പത്തിലാണെന്നും "അവരെ വല്ലാതെ വേദനിപ്പിക്കുന്ന രീതിയിൽ ശക്തമായി പ്രഹരിക്കുമെന്നും" പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ജനത സ്വാതന്ത്ര്യം കൊതിക്കുകയാണെന്നും അമേരിക്ക സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ട് 60 മണിക്കൂർ പിന്നിട്ടു. പ്രക്ഷോഭം ഏകോപിപ്പിക്കുന്നത് തടയാനാണ് ഭരണകൂടത്തിന്റെ ഈ നീക്കമെന്ന് നെറ്റ്ബ്ലോക്സ് അറിയിച്ചു. പ്രക്ഷോഭത്തിൽ ഏർപ്പെടുന്നവർ വധശിക്ഷ നേരിടേണ്ടി വരുമെന്ന് ഇറാന്റെ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. പ്രക്ഷോഭകരെ 'അട്ടിമറിക്കാർ' എന്നാണ് പരമോന്നത നേതാവ് ആയത്തുള്ള ഖമേനി വിശേഷിപ്പിച്ചത്. 2022-ലെ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയാണിത്. പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്.
Tensions in Iran have escalated as state media reports the death of 38 security personnel amidst nationwide protests against economic hardship. In response to President Donald Trump's threats of military action to support protesters, Iran's Parliament Speaker warned that any U.S. strike would result in retaliatory attacks on Israel and American military bases. As the country faces a 60-hour internet blackout and potential death sentences for demonstrators, human rights groups report that at least 51 protesters, including children, have been killed in the government's intensifying crackdown.