കറാച്ചി : പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷമാക്കുന്നു.ബുധനാഴ്ച എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാലു പേരും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിൽ രണ്ടു പേർ വീതവുമാണ് മരിച്ചത്.
മൗലികാവകാശ നിഷേധത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്. പാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. മാര്‍ക്കറ്റുകളും കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്.
മുസാഫറാബാദില്‍ പ്രതിഷേധക്കാരെ തടയാന്‍ പാലത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കണ്ടെയ്‌നറുകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന്റെയും നിരവധിപേര്‍ ചേര്‍ന്ന് കണ്ടെയ്‌നറുകള്‍ നദിയിലേക്ക് തള്ളിവീഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ പ്രതിഷേധക്കാര്‍ മുസാഫറാബാദിലേക്ക് നയിക്കുന്ന ലോങ് മാര്‍ച്ച് അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസാഫറാബാദിലേക്ക് പ്രതിഷേധക്കാർ ‘ലോങ് മാർച്ച്’ നടത്തുന്നത്.