
ഡൽഹി : ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ ഇറാനിലെ നിലവിലെ സാഹചര്യം പെസെഷ്‌കിയാന്‍ പങ്കുവെച്ചെന്ന് മോദി പറഞ്ഞു.
ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിൽ അമേരിക്ക കൂടി പങ്കാളിയായതിനിടെയാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച.
മോദിയുടെ എക്സ് പോസ്റ്റ് .....
'മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യം സംബന്ധിച്ച വിശദാംശങ്ങൾ ചർച്ചചെയ്തു. പുതിയ സംഭവവികാസങ്ങളിലുള്ള ആശങ്ക അദ്ദേഹത്തെ അറിയിച്ചു. സമാധാനവും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ചര്‍ച്ചയും നയതന്ത്ര ഇടപെടലും അടിയന്തരമായി നടക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു'.