
കാഠ്മണ്ഡു: അഴിമതി ആരോപണത്തെ തുടർന്ന് കാഠ്മണ്ഡുവിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജിവച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി(Nepal Prime Minister KP Oli). ദിവസങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 1000 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഘര്ഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കഠ്മണ്ഡുവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും സംഘർഷം അക്രമാസക്തമാകുകയും ചെയ്തിരുന്നു. സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജി സമർപ്പിച്ചത്.