ഷെയ്ഖ് ഹസീന കേസിൽ കോടതി വിധി വന്നതോടെ ബംഗ്ലാദേശിൽ കനത്ത ജാഗ്രത; തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി | Sheikh Hasina

 Sheikh Hasina
Published on

ധാക്ക: ഒളിവിലുള്ള ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് കനത്ത സംഘർഷാവസ്ഥ. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഹസീനയെ കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് രാഷ്ട്രീയ ചേരികൾ തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് തലസ്ഥാനമായ ധാക്കയിലും രാജ്യമെമ്പാടും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.

കഴിഞ്ഞ വർഷം നൂറുകണക്കിന് പൗരന്മാരുടെ മരണത്തിന് കാരണമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ്, ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന 78-കാരിയായ ഹസീന വിചാരണ നേരിട്ടത്. ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച പ്രക്ഷോഭത്തിൽ ഏകദേശം 1,400 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യുഎൻ കണക്കുക്കൾ. പ്രോസിക്യൂഷൻ ഹസീനയ്ക്ക് വധശിക്ഷക്ക് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയിൽ നിന്നും വിചാരണയിൽ പങ്കെടുക്കാൻ കോടതി ഉത്തരവിട്ടിട്ടും ഹസീന ഹാജരായില്ല. അവരുടെ പാർട്ടി ട്രൈബ്യൂണലിനെ 'കങ്കാരു കോടതി' എന്ന് വിളിച്ച് തള്ളിക്കളയുകയും രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹസീന തൻ്റെ അണികൾക്ക് സന്ദേശം നൽകി. "അവർ വിധി പുറപ്പെടുവിക്കട്ടെ. എനിക്കതിൽ ആശങ്കയില്ല. ദൈവം എനിക്ക് ജീവൻ തന്നു, ദൈവം അത് തിരിച്ചെടുക്കും, പക്ഷേ എൻ്റെ രാജ്യത്തെ ജനങ്ങൾക്കായി ഞാൻ തുടർന്നും പ്രവർത്തിക്കും. എൻ്റെ പാർട്ടി പ്രവർത്തകരോട് ഞാൻ പറയുകയാണ്: നിങ്ങൾ വിഷമിക്കേണ്ട, ഇത് സമയത്തിൻ്റെ മാത്രം കാര്യമാണ്. നിങ്ങൾ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം, ഞങ്ങൾ ഇത് മറക്കില്ല, എല്ലാത്തിനും കണക്കു പറയും," എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ 'മാരകായുധങ്ങൾ ഉപയോഗിക്കാൻ' ഹസീന തുറന്ന ഉത്തരവ് നൽകിയതായി അൽ ജസീറ പുറത്തുവിട്ട രഹസ്യ ഫോൺ കോൾ റെക്കോർഡിംഗുകൾ വെളിപ്പെടുത്തിയിരുന്നു. ഹസീനയുടെ മകനും മുൻ ഉപദേശകനുമായ സാജീബ് വാസേദ് നേരത്തെ തന്നെ അമ്മയെ കുറ്റക്കാരിയായി കണ്ടെത്തുമെന്നും വധശിക്ഷയ്ക്ക് വിധിക്കുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ ഹസീന സുരക്ഷിതയാണെന്നും ഇന്ത്യൻ സുരക്ഷാ സേനയുടെ സംരക്ഷണയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

Tensions are extremely high in Bangladesh after a special tribunal convicted fugitive former Prime Minister Sheikh Hasina on charges of crimes against humanity linked to the violent 2024 crackdown on protests that killed hundreds. The prosecution is seeking the death penalty for Hasina, who has been in exile in India since her 15-year rule ended last year, leading authorities to beef up security nationwide.

Related Stories

No stories found.
Times Kerala
timeskerala.com