ടോക്യോ : സാങ്കേതിക തകരാറിനെ തുടർന്ന് ബ്രീട്ടിഷ് യുദ്ധവിമാനത്തിന് അടിയന്തിര ലാൻഡിങ്.ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് എഫ്-35 വിമാനം അടിയന്തരമായി ഇറക്കിയത്.
ജപ്പാനും യുഎസും സംയുക്തമായി നടത്തിയ അഭ്യാസത്തിനിടെയാണ് വിമാനം ലാൻഡിങ് നടത്തിയത്. സമീപകാലത്ത് ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. ജൂൺ 14-ന്, യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയിരുന്നു.
38 ദിവസമാണ് തിരുവനന്തപുരത്ത് എഫ്-35 നിർത്തിയിടേണ്ടി വന്നു.പിന്നീട് യുകെയുടെയും വിമാന കമ്പനിയുടെയും വിദഗ്ദരെത്തി തകരാർ പരിഹരിച്ച് വിമാനം തിരികെ പോയത്.