
പാകിസ്ഥാൻ: ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടി(Microsoft). തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാനിലെ പരിമിതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ മൈക്രോസോഫ്റ്റ് പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇതാണ് നടപ്പിലാക്കിയത്. 25 വർഷത്തിന് ശേഷം ആദ്യമായാണ് ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.
അതേസമയം, മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിൽ പാകിസ്ഥാൻ മുൻ പ്രസിഡന്റ് ആരിഫ് ആൽവി എക്‌സ് പോസ്റ്റിലൂടെ ആശങ്ക പ്രകടിപ്പിച്ചു. "നമ്മുടെ സാമ്പത്തിക ഭാവിക്ക് ഇത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സൂചനയാണ്" - എന്നാണ് അദ്ദേഹം കുറിച്ചത്.