ജീവനുള്ള പൂച്ചകളെയും നായകളെയും ഭക്ഷിച്ച മനുഷ്യൻ, പാമ്പുകളും പല്ലികളും ഇഷ്ട വിഭവം; അടങ്ങാത്ത വിശപ്പുമായി ഒരു മനുഷ്യൻ; അറിയാം ലോകത്തിലെ ഏറ്റവും വിശപ്പുള്ള മനുഷ്യനായ ടാരാരെയെ കുറിച്ച് | Tarrare

ല്ലുകളും ജീവനുള്ള പൂച്ചകളെയും വരെ നിഷ്പ്രയാസം വിഴുങ്ങുന്ന മനുഷ്യൻ
Tarrare
Updated on

'വിശപ്പ്' എന്നത് എല്ലാ മനുഷ്യരിലും അനുഭവപ്പെടുന്ന ഉദ്ദീപനമാണ്. നമ്മുക്ക് ചുറ്റും പല തരത്തിലുള്ള മനുഷ്യരുണ്ട് ഇവർക്ക് എല്ലാം വ്യത്യസ്തമായ ഭക്ഷണ രീതിയും വിശപ്പുമാകും. ചിലർക്ക് വിശപ്പ് അടങ്ങാൻ ഏതെങ്കിലും ഭക്ഷണം കഴിച്ചാൽ മതിയാകും, മറ്റു ചിലർക്ക് വെള്ളം മാത്രം കുടിച്ചാൽ മതി വിശപ്പിന് ശമനം ഉണ്ടാകും. എന്നാൽ എത്ര കഴിച്ചാലും വിശപ്പ് മാറാത്ത, സ്വന്തം ശരീരത്തേക്കാൾ കൂടുതൽ ഭക്ഷണം ആവശ്യപ്പെടുന്ന, ഒടുവിൽ മനുഷ്യമാംസം വരെ തേടിപ്പോകുന്ന ഒരു വിശപ്പിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ടാരാരെ (Tarrare) എന്ന മനുഷ്യനുണ്ടായിരുന്നു. എത്രകഴിച്ചാലും മതിവരാത്ത ഒരു മനുഷ്യൻ.

ടാരാരെ വെറുമൊരു തീറ്റപ്രിയനായിരുന്നില്ല, ആ മനുഷ്യൻ ഒരു മെഡിക്കൽ അത്ഭുതമായിരുന്നു. കല്ലുകളും ജീവനുള്ള പൂച്ചകളെയും വരെ നിഷ്പ്രയാസം വിഴുങ്ങുന്ന, വയറ് വീർത്ത് ഒരു ഭീമൻ ബലൂൺ പോലെയാകുന്ന ഇയാളുടെ ജീവിതം ആരെയും പേടിപ്പെടുത്തുന്ന ഹൊറർ സിനിമകളെ വെല്ലും.

ആരായിരുന്നു ടാരാരെ?

1772-ൽ ഫ്രാൻസിലെ ഒരു ഗ്രാമത്തിലാണ് ടാരാരെ ജനിച്ചത്. ടാരാരെ എന്നത് ഈ മനുഷ്യന്റെ യഥാർത്ഥ പേരാണോ അതോ വിളിപ്പേരാണോ എന്ന് പോലും അറിയില്ല. കുട്ടികാലം മുതലേ നല്ല വിശപ്പുള്ള കുട്ടിയായിരുന്നു ടാരാരെ. എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കണം. ആ കുഞ്ഞ് വളർന്ന് കൗമാരപ്രായത്തിൽ എത്തിയപ്പോൾ ഒറ്റയര്പ്പിന് ഒരു കാളയുടെ നാലിലൊന്ന് കഴിക്കാൻ കഴിയുമായിരുന്നു. വളരുന്നതിന് അനുസരിച്ച് ടാരാരെയുടെ വിശപ്പ് കൂടിക്കൊണ്ടേയിരുന്നു. തന്റെ ശരീരഭാരത്തിന്റെ കാൽഭാഗത്തോളം ഭക്ഷണം ഒറ്റയിരുപ്പിന് കഴിക്കാൻ ഇയാൾക്ക് കഴിയുമായിരുന്നു. എന്നാൽ ടാരാരെയുടെ ഈ വിശപ്പ് കാരണം ആകെ ദുരിതത്തിലായത് അവന്റെ വീട്ടുകാരായിരുന്നു. ഒരു മാസത്തേക്ക് ആ കുടുംബത്തിന് വേണ്ടത്ത് ടാരാരെക്ക് ഒരു ദിവസത്തേക്ക് പോലും തികഞ്ഞിരുന്നില്ല. അങ്ങനെ ഗതികെട്ട് വീട്ടുകാർ ടാരാരെയെ വീട്ടിൽ നിന്നും പുറത്താക്കി.

സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ലാതെ ആയതോടെ ടാരാരെയുടെ വിശപ്പും വർദ്ധിച്ചു. അങ്ങനെയെങ്കിലും വിശപ്പ് അകറ്റണം അതിനായി കണ്ണിൽ കണ്ടതൊക്കെയും അയാൾ തിന്നു. അധികം വൈകാതെ തന്നെ തെരുവ് സർക്കസുകളുടെ ഭാഗമായി. അങ്ങനെ കല്ലും ജീവനുള്ള മൃഗങ്ങളെയും പാമ്പുകളെയുമൊക്കെ വിഴുങ്ങി ഇയാൾ ആളുകളെ അത്ഭുതപ്പെടുത്തി. ജീവനുള്ള മൃഗങ്ങളെ ഒരു മനുഷ്യൻ കഴിക്കുന്നത് ജനങ്ങൾ അത്ഭുതത്തോടെയാണ് നോക്കി നിന്നത്.

ഭക്ഷണമില്ലാതിരുന്നപ്പോൾ ടാരാരെയുടെ വിശപ്പ് അക്രമാസക്തമായ തലത്തിലേക്ക് ഉയർന്നു. തെരുവ് സർക്കസുകളിലും പിന്നീട് പട്ടാള ആശുപത്രികളിലും വെച്ച് ഇയാൾ കാണിച്ച ക്രൂരമായ പ്രകടനങ്ങൾ ദൃക്‌സാക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു. ജീവനുള്ള പൂച്ചകളെയും നായകളെയും വായ വിടർത്തി വിഴുങ്ങാൻ ഇയാൾക്ക് മടിയുണ്ടായിരുന്നില്ല. ഒരു പൂച്ചയെ പിടികൂടിയാൽ അതിന്റെ രക്തം കുടിക്കുകയും, എല്ലുകളൊഴികെ ബാക്കി ഭാഗങ്ങൾ പൂർണ്ണമായി ഭക്ഷിക്കുകയും ചെയ്ത ശേഷം അതിന്റെ രോമം മാത്രം തുപ്പിക്കളയുന്നതായിരുന്നു രീതി. വലിയ ആരലുകളെ പോലും കടിച്ചു ചവയ്ക്കാതെ നേരിട്ട് വിഴുങ്ങിയതായി ചരിത്രരേഖകൾ പറയുന്നു. ഇതിനുപുറമെ പാമ്പുകൾ, പല്ലികൾ, എലികൾ എന്നിവയെയും ഇയാൾ പച്ചയോടെ ഭക്ഷിക്കുമായിരുന്നു. സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഇത്തരം വിചിത്രമായ ശീലങ്ങൾ ടാരാരെയെ ഒരു മനുഷ്യനേക്കാളുപരി വിശപ്പിന്റെ അടിമയായ ഒരു ജീവിയായിട്ടാണ് അക്കാലത്ത് അടയാളപ്പെടുത്തിയത്. ടാരാരെയുടെ ഒരിക്കലും അടങ്ങാത്ത വിശപ്പും അയാളുടെ തീറ്റിയും കണ്ടു നിന്ന നാട്ടുകാർ അതിശയപ്പെട്ടത് ' ഈ മനുഷ്യനെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു' എന്നാണ്.

ശരീരത്തിലെ വിചിത്ര മാറ്റങ്ങൾ

സാധാരണ മനുഷ്യരെപ്പോലെ ആയിരുന്നില്ല ടാരാരെയുടെ ശരീരം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഇയാളുടെ വയറിലെ തൊലി തൂങ്ങിക്കിടക്കുമായിരുന്നു. എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് ഒരു വലിയ ബലൂൺ പോലെ വീർക്കും. വായ അസാധാരണമാംവിധം വലുതാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു.

ചാരപ്പണിയും പരാജയവും

ഫ്രഞ്ച് വിപ്ലവകാലത്ത് പട്ടാളത്തിൽ ചേർന്ന ടാരാരെയെ അധികൃതർ ഒരു ചാരനായി ഉപയോഗിക്കാൻ തീരുമാനിച്ചു. ശത്രുക്കളുടെ രഹസ്യങ്ങൾ അടങ്ങിയ മരപ്പെട്ടികൾ വിഴുങ്ങി വയറ്റിലാക്കി അതിർത്തി കടത്തുക എന്നതായിരുന്നു ദൗത്യം. എന്നാൽ ചാരപ്രവൃത്തിക്കിടെ പിടിക്കപ്പെട്ട ടാരാരെ ക്രൂരമായി മർദ്ദിക്കപ്പെട്ടു. അതോടെ ആ പരീക്ഷണം അവസാനിച്ചു.

ദുരൂഹമായ അന്ത്യം

ടാരാരെയുടെ വിശപ്പ് പിന്നീട് ഭ്രാന്തമായ അവസ്ഥയിലെത്തി. ആശുപത്രിയിലെ ശവക്കല്ലറകളിൽ നിന്ന് പോലും ഇയാൾ ഭക്ഷണം മോഷ്ടിക്കാൻ തുടങ്ങി. ഒടുവിൽ, ആശുപത്രിയിലെ 14 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കാണാതായതോടെ ടാരാരെ ആ കുഞ്ഞിനെ ഭക്ഷിച്ചു എന്ന ആരോപണം ഉയർന്നു. ഭയന്നുപോയ ഇയാൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. നാല് വർഷത്തിന് ശേഷം 26-ാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് ഇയാൾ മരണപ്പെട്ടു.

ടാരാരെയുടെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ കണ്ടത് ആമാശയം ഇരട്ടി വലുപ്പത്തിലുള്ളതും മറ്റ് അവയവങ്ങൾ ദ്രവിച്ച നിലയിലുമായിരുന്നു എന്നാണ്. ഇന്നും മെഡിക്കൽ ലോകത്തിന് പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമായി ടാരാരെ അവശേഷിക്കുന്നു.

Summary

Tarrare was an 18th-century Frenchman known for his uncontrollable appetite. He could eat vast amounts of food, stones, and even live animals. Despite his massive intake, he remained thin but had incredibly loose skin. He was used as a military spy to swallow secret messages but failed. His life ended tragically and mysteriously after being suspected of eating a toddler in a hospital. Medical science still debates whether his condition was caused by hyperthyroidism or brain damage.

Related Stories

No stories found.
Times Kerala
timeskerala.com