യന്ത്രങ്ങൾക്ക് പിടികൊടുക്കാത്ത, മനുഷ്യരെ മാത്രം അലട്ടുന്ന നിഗൂഢ ശബ്ദം; ടാവോസ് നഗരത്തെ വേട്ടയാടുന്ന ‘ഹം’; ടാവോസ് ഹം എന്ന അദൃശ്യ ശബ്ദം| The Taos Hum

തിറ്റാണ്ടുകൾ പിന്നിട്ടിട്ടും ശാസ്ത്രത്തിന് മുൻപിൽ ചോദ്യചിഹ്നമായി തുടരുന്ന അക്കൗസ്റ്റിക് പ്രതിഭാസം
Taos Hum
Updated on

ലോകത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്ന് നമ്മൾ കാണുന്ന ഒന്നായിരിക്കില്ല, മറിച്ച് നമ്മൾ കേൾക്കുന്ന ഒന്നായിരിക്കും എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള 'ടാവോസ്' (Taos) എന്ന കൊച്ചു നഗരത്തെ ലോകപ്രശസ്തമാക്കിയത് അവിടുത്തെ മനോഹരമായ കാഴ്ചകളല്ല, മറിച്ച് അവിടെ മാത്രം കേൾക്കുന്ന വിചിത്രമായ ഒരു ശബ്ദമാണ്. "ടാവോസ് ഹം" (The Taos Hum) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് ചുരുളഴിക്കാൻ കഴിയാത്ത ഒരു നിഗൂഢ കഥയായി തുടരുന്നു.

എന്താണ് ടാവോസ് ഹം?

1990-കളുടെ തുടക്കത്തിലാണ് ഈ ശബ്ദം ആദ്യമായി വലിയ ചർച്ചയാകുന്നത്. ടാവോസിലെ ജനങ്ങളിൽ ഏകദേശം 2 ശതമാനം ആളുകൾ തങ്ങളുടെ ചെവിയിൽ എപ്പോഴും ഒരു കുറുകുറുപ്പ് അല്ലെങ്കിൽ ഒരു ഡീസൽ എൻജിൻ ദൂരെ എവിടെയോ പ്രവർത്തിക്കുന്നത് പോലെയുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. ആദ്യമൊക്കെ ശബ്ദം ദൂരെ എവിടെ നിന്നോ കേൾക്കുന്നതായിട്ടാണ് കരുതിയത്. എന്നാൽ പതിയെ പതിയെ നിരന്തരം ആ ശബ്ദം കേൾക്കാൻ തുടങ്ങി. ദൂരെ ഒരു ട്രക്ക് സ്റ്റാർട്ട് ചെയ്തിട്ടിരിക്കുന്നത് പോലെയാണ് പലർക്കും ഇത് അനുഭവപ്പെടുന്നത്. എന്നാൽ ആ നഗരത്തിലെ എല്ലാവർക്കും ഇത് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ചിലർക്ക് ഇത് ഭ്രാന്ത് പിടിപ്പിക്കുന്ന ശബ്ദമാണ്, എന്നാൽ മറ്റുചിലർക്ക് അവിടെ പൂർണ്ണ നിശബ്ദതയാണ്.

ആരെയും അതിശയിപ്പിക്കുന്ന വസ്തുത എന്തെന്നാൽ, ഈ ശബ്ദം വീടിന് പുറത്തുള്ളതിനേക്കാൾ കൂടുതൽ വ്യക്തമായി വീടിനുള്ളിൽ അനുഭവപ്പെടുന്നു എന്നതാണ്. എന്നാൽ വീടിന്റെ ഉള്ളിൽ നിന്നും എങ്ങനെയാണ് ശബ്ദം കേൾക്കുന്നത്, അല്ലെങ്കിൽ അത് എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടത്താൻ ആ നാട്ടിലെ ജനങ്ങൾ പെടാപാടുപെട്ടു. എന്നാൽ ഒന്നും തന്നെ കണ്ടെത്തുവാനും സാധിച്ചിരുന്നില്ല.

ശാസ്ത്രത്തിന്റെ പരാജയം

ഈ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താൻ ലോകപ്രശസ്തമായ ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ മുതൽ നിരവധി വിദഗ്ധർ വരെ ടാവോസിൽ പരീക്ഷണങ്ങൾ നടത്തി. അതിനൂതനമായ മൈക്രോഫോണുകളും സെൻസറുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിച്ചു. എന്നാൽ ഫലം ശൂന്യമായിരുന്നു. പ്രതേകിച്ച് ഒന്നും തന്നെ കണ്ടെത്തുവാൻ സാധിച്ചില്ല. മനുഷ്യർക്ക് കേൾക്കുവാൻ കഴിഞ്ഞ ആ നിഗൂഢ ശബ്ദം യന്ത്രത്തിന് പോലും റെക്കോർഡ് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായി ഈ പ്രതിഭാസത്തെ 'അക്കോസ്റ്റിക് ഗോസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഈ നിഗൂഢ ശബ്ദത്തെ ചുറ്റിപറ്റി പ്രധാനമായും നാല് വാദങ്ങളാണ് ഉയർന്നു വരുന്നത്.

  • ഭൂഗർഭ മാറ്റങ്ങൾ: ഭൂമിക്കടിയിലെ പ്ലേറ്റുകളുടെ ചലനമോ മറ്റോ ഉണ്ടാക്കുന്ന കുറഞ്ഞ ഫ്രീക്വൻസിയിലുള്ള തരംഗങ്ങളാവാം ഇത്.

  • സൈനിക പരീക്ഷണങ്ങൾ: അമേരിക്കൻ സൈന്യത്തിന്റെ രഹസ്യമായ ആശയവിനിമയ സംവിധാനങ്ങൾ പുറപ്പെടുവിക്കുന്ന തരംഗങ്ങളാണെന്ന് ചിലർ വിശ്വസിക്കുന്നു.

  • ജൈവപരമായ പ്രത്യേകത: ചില മനുഷ്യരുടെ ചെവികൾക്ക് മാത്രം പ്രത്യേക ഫ്രീക്വൻസയിലുള്ള ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ടാകാം (ടിന്നിടസിന്റെ ഒരു പ്രത്യേക രൂപം).

  • അന്യഗ്രഹ സാന്നിധ്യം: പതിവുപോലെ, വിശദീകരിക്കാനാവാത്ത ഒന്നിനെ അന്യഗ്രഹജീവികളുമായി ബന്ധിപ്പിക്കുന്നവരും കുറവല്ല.

2025 ഡിസംബറിലെ കണക്കനുസരിച്ച്, ടാവോസിന് സമാനമായ ശബ്ദങ്ങൾ കാനഡയിലെ വൈറ്റ്‌ഹോഴ്സ് (Whitehorse) എന്ന സ്ഥലത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രജ്ഞർ ഇപ്പോൾ ഈ രണ്ട് സ്ഥലങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് പുതിയ പഠനങ്ങൾ നടത്തിവരികയാണ്. അന്തരീക്ഷത്തിലെ മാറ്റങ്ങളാണോ അതോ ഭൂമിയുടെ ഉൾക്കാമ്പിലെ മാറ്റങ്ങളാണോ ഇതിന് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

Summary

The Taos Hum in New Mexico is a low-frequency noise heard by only about 2% of the population. Despite massive scientific efforts, no equipment has ever recorded the sound. Theories range from military experiments to geological shifts. In late 2025, similar reports from Whitehorse, Canada, have renewed interest in discovering whether this is an atmospheric, biological, or geological anomaly.

Related Stories

No stories found.
Times Kerala
timeskerala.com