

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി താലിബാൻ (Taliban) ഭരണകൂടം. പാക് ആക്രമണത്തിന് തക്കതായ പ്രതികരണം ഉണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയതോടെ, ഇരു ദക്ഷിണേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളാണ് പാകിസ്ഥാനിലെ ആക്രമണങ്ങൾക്ക് പിന്നിലെതെന്നാണ് പാകിസ്ഥാന്റെ ആരോപണം.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ പ്രവിശ്യകളിലാണ് ഇസ്ലാമാബാദ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഈ ആക്രമണത്തെ "അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിൻ്റെ ലംഘനവും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച എല്ലാ നിയമങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. "ഞങ്ങളുടെ വ്യോമാതിർത്തിയും പ്രദേശവും ജനങ്ങളെയും പ്രതിരോധിക്കാൻ ഞങ്ങൾക്ക് നിയമപരമായ അവകാശമുണ്ട്. ഉചിതമായ സമയത്ത് ആവശ്യമായ പ്രതികരണം നടത്തും," മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു.
അഫ്ഗാൻ മണ്ണിലിരുന്ന് പാകിസ്ഥാനെതിരെ ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദികൾക്കെതിരെ നടപടിയെടുക്കാനുള്ള ആവർത്തിച്ചുള്ള ആവശ്യങ്ങളോട് കാബൂൾ പ്രതികരിക്കുന്നില്ലെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു. എന്നാൽ, തങ്ങളുടെ മണ്ണ് പാകിസ്ഥാൻ തീവ്രവാദികൾ ഉപയോഗിക്കുന്നില്ലെന്ന് താലിബാൻ നിഷേധിക്കുന്നു. ഈ മാസം ആദ്യം ഇസ്ലാമാബാദിൽ നടന്ന ചാവേർ ആക്രമണമുൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. ഒക്ടോബറിൽ നടന്ന അതിർത്തി സംഘർഷത്തിന് ശേഷം ഒപ്പുവെച്ച വെടിനിർത്തൽ ധാരണ നിലനിർത്തിയിരുന്നെങ്കിലും, ഇരുപക്ഷവും സമാധാന ചർച്ചകളിൽ കരാറിലെത്താൻ പരാജയപ്പെട്ടിരുന്നു.
Afghanistan's Taliban administration reported on Tuesday that Pakistani air strikes had killed nine children and one woman overnight, and vowed to respond, escalating tensions between the South Asian neighbours. Taliban spokesperson Zabihullah Mujahid condemned the bombardment—which followed a series of attacks in Pakistan blamed on Afghan-based militants—as a "violation of Afghanistan’s sovereignty."