ടി20 ലോകകപ്പ്: ഗ്രൂപ്പ് മാറ്റണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം തള്ളി അയർലൻഡ് | T20 World Cup

ഗ്രൂപ്പ് ബിയിലെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്
T20 World Cup, Ireland rejects Bangladesh's request to change group
Updated on

ഡബ്ലിൻ: വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ഗ്രൂപ്പ് മാറ്റാനുള്ള നിർദ്ദേശം അയർലൻഡ് ക്രിക്കറ്റ് ബോർഡ് തള്ളി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മത്സരങ്ങൾ ഒഴിവാക്കാനായി ഗ്രൂപ്പ് ബിയിലേക്ക് മാറാനായിരുന്നു ബംഗ്ലാദേശിന്റെ നീക്കം.(T20 World Cup, Ireland rejects Bangladesh's request to change group)

ഗ്രൂപ്പ് സിയിലുള്ള തങ്ങളെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നും പകരം ബിയിലുള്ള അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്നുമാണ് ബംഗ്ലാദേശ് മുന്നോട്ടുവെച്ച നിർദ്ദേശം. ഗ്രൂപ്പ് ബിയിലെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് നടക്കുന്നത്. ഇന്ത്യയിൽ കളിക്കുന്നത് ഒഴിവാക്കാൻ കണ്ടെത്തിയ ഈ പോംവഴി അയർലൻഡ് അംഗീകരിച്ചില്ല.

ഗ്രൂപ്പിലോ മത്സരക്രമത്തിലോ ഇനി മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനൽകിയിട്ടുണ്ടെന്ന് അയർലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സിംബാബ്‌വെ, ശ്രീലങ്ക, ഓസ്ട്രേലിയ, ഒമാൻ എന്നിവരടങ്ങുന്ന ബി ഗ്രൂപ്പിലാണ് അയർലൻഡ്. നേപ്പാൾ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇറ്റലി എന്നിവരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കൊൽക്കത്തയിലും മുംബൈയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com