

ഡമാസ്‌കസ്: ഡമാസ്‌കസ് ഗ്രാമപ്രദേശമായ ഖത്താനയ്ക്ക് സമീപമുള്ള അൽ-ബുവൈദയിൽ സിറിയൻ സുരക്ഷാ സേന നടത്തിയ രഹസ്യ ഓപ്പറേഷനിൽ ഐഎസ് കമാൻഡർ മുഹമ്മദ് ഷഹദെ (അബു ഒമർ ഷദ്ദാദ്) കൊല്ലപ്പെട്ടു ( ISIL commander). അന്താരാഷ്ട്ര സഖ്യസേനയുടെ ഏകോപനത്തോടെയാണ് ഈ നീക്കം നടന്നതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്ന ഇയാൾ ഐഎസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ബുധനാഴ്ച മറ്റൊരു ഓപ്പറേഷനിൽ ഐഎസിന്റെ മറ്റൊരു ഉന്നത നേതാവായ താഹ അൽ-സൗബിയെ സേന പിടികൂടിയിരുന്നു. മാദമിയയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് ചാവേർ ബെൽറ്റും ആയുധങ്ങളും കണ്ടെടുത്തു. 2019-ൽ സിറിയയിൽ ഭീകരസംഘടന സൈനികമായി പരാജയപ്പെട്ടെങ്കിലും, അവരുടെ സ്ലീപ്പർ സെല്ലുകൾ ഇപ്പോഴും സജീവമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഈ സംഭവങ്ങൾ തെളിയിക്കുന്നു. ആഭ്യന്തര യുദ്ധം നിലനിൽക്കുന്ന സിറിയയിൽ ഐഎസ് ഭീഷണിക്കെതിരെ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചാണ് നിലവിൽ സൈന്യം നീങ്ങുന്നത്.
Syrian security forces have killed a high-ranking ISIL commander, Mohammed Shahadeh (also known as Abu Omar Shaddad), during a targeted raid in the Damascus countryside. Described as the governor of Hauran, his death followed a separate operation where another senior ISIL figure, Taha al-Zoubi, was arrested with a suicide belt.